Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കുന്നംകുളം കസ്റ്റഡി മർദനം; സുജിത്തിന് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദനക്കേസിൽ ഇരയായ യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിന് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്. സംസ്ഥാന സർക്കാരാണ് നഷ്ടപരിഹാരത്തുക നൽകേണ്ടത്. മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ സമർപ്പിച്ച പരാതിയിലാണ് കമ്മിഷന്റെ നടപടി.

2023 ഏപ്രിൽ അഞ്ചിനാണ് കുന്നംകുളം പോലീസ് സ്റ്റേഷനിൽവെച്ച് സുജിത്തിന് ക്രൂരമായ മർദനമേറ്റത്. രണ്ടുവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മർദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സുജിത്തിന് പുറത്തുകൊണ്ടുവരാനായത്. ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ നാല് പോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. തന്നെ മർദിച്ച മുഴുവൻ പോലീസുകാരെയും സർവീസിൽനിന്ന് പുറത്താക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് അന്ന് സുജിത്ത് വ്യക്തമാക്കിയിരുന്നു. ഇതേ സമയത്താണ് വി.എം. സുധീരൻ മനുഷ്യാവകാശ കമ്മിഷന് പരാതി നൽകിയത്.

അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ സുജിത്തിനെ പോലീസ് ജീപ്പിൽനിന്ന് ഇറക്കുന്നതും സ്റ്റേഷനുള്ളിൽ അർധനഗ്നനായി നിർത്തി പലതവണ മുഖത്തടിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ടായിരുന്നു. കുനിച്ചുനിർത്തി മുതുകിൽ പോലീസുകാർ കൈമുട്ടുകൊണ്ട് കൂട്ടമായി മർദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. മർദനത്തെത്തുടർന്ന് സുജിത്തിന്റെ കേൾവിശക്തിക്ക് ഭാഗികമായി തകരാറുണ്ടായതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

വിവരാവകാശ കമ്മിഷൻ അംഗം സോണിച്ചൻ ജോസഫിന്റെ ഇടപെടലിനെത്തുടർന്നാണ് സുജിത്തിന് സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചത്. പോലീസ് സ്റ്റേഷനിലും അസിസ്റ്റന്റ് കമ്മിഷണർ ഓഫീസിലും കമ്മിഷണർ ഓഫീസിലും വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയെങ്കിലും അനുകൂല മറുപടി ലഭിച്ചിരുന്നില്ല. തുടർന്നാണ് സുജിത്ത് നേരിട്ട് വിവരാവകാശ കമ്മിഷനെ സമീപിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix