Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: IASOfficer

സിബിഎസ്ഇയുടെ പുതിയ ചെയർമാനായി മൻദീപ് കെ ഭണ്ഡാരി

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ (സിബിഎസ്ഇ)യുടെ പുതിയ ചെയർമാനായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. മൻദീപ് കെ ഭണ്ഡാരിയെ നിയമിച്ചു. കേന്ദ്രമന്ത്രിസഭയുടെ നിയമന കമ്മിറ്റിയാണ് നിയമനത്തിന് അംഗീകാരം നൽകിയത്. കേന്ദ്ര അഡീഷണൽ സെക്രട്ടറി റാങ്കിലേക്കും ശമ്പള സ്കെയിലിലേക്കും അദ്ദേഹത്തിന്റെ പദവി ഉയർത്തിയിട്ടുണ്ട്. 2001 ബാച്ച് എജിഎംയുടി കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് മൻദീപ് കെ ഭണ്ഡാരി. ജമ്മു കശ്മീരിലും കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി […]
Read more

13 വർഷത്തെ സേവനത്തിന് ശേഷം രാജിവെച്ച് ദിവ്യ മിത്തൽ ഐഎഎസ്

ന്യൂഡൽഹി: 13 വർഷത്തെ സേവനത്തിന് ശേഷം ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നിന്ന് രാജിവെച്ചതിന്റെ കാരണം വ്യക്തമാക്കി ദിവ്യ മിത്തൽ. രാജിക്ക് പിന്നിൽ പെട്ടെന്നുണ്ടായ പ്രകോപനമോ സമ്മർദമോ ഇല്ലെന്നും കൃത്യമായ ആലോചനകൾക്ക് ശേഷമാണ് തീരുമാനമെടുത്തതെന്നും ദിവ്യ മിത്തൽ പറഞ്ഞു. ഐഎഎസ് ഔദ്യോഗിക ജീവിതത്തിലെ ഒരു അധ്യായം മാത്രമാണെന്നും തന്റെ ജീവിതം അതിനെ മാത്രം ആശ്രയിച്ചല്ലെന്നും അവർ വ്യക്തമാക്കി. വ്യക്തിപരമായ താൽപര്യങ്ങൾ, മുൻഗണനകൾ, കുടുംബം എന്നിവ പരിഗണിച്ചാണ് സ്വമേധയാ സർവീസിൽ നിന്ന് പടിയിറങ്ങാൻ തീരുമാനിച്ചതെന്നും ദിവ്യ മിത്തൽ പറഞ്ഞു. 2013 […]
Read more

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; കര്‍ണാടകയില്‍ ഐഎഎസ് ഉദ്യാഗസ്ഥന്‍ കസ്റ്റഡിയില്‍

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മിഷൻ നടത്തിയ പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥനെ സിഐഡി കസ്റ്റഡിയിലെടുത്തു. 2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേന്ദ്ര കുമാർ ഗംഗ്വാറിനെയാണ് കസ്റ്റഡിയിലെടുത്തത്. മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി ഓഫീസർ തസ്തികയിലേക്ക് കെപിഎസ്‌സി നടത്തിയ പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് നടപടി. തുടർച്ചയായി രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഗംഗ്വാറിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനോട് സഹകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വെള്ളിയാഴ്ച സിഐഡി സംഘം ഗംഗ്വാറിനെ ഒമ്പത് മണിക്കൂറോളം ചോദ്യം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix