തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. ഇന്നലെ പവന് 120 രൂപ വർധിച്ചിരുന്നു. ഇതോടെ ഇന്ന് കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 13,995 രൂപയും ഒരു പവന് 1,11,960 രൂപയുമായി. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ കണക്കുപ്രകാരമാണിത്. അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും ഒരു പവന് 2,450 രൂപയുമാണ് വില.


