Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘റോഡ് നിയമങ്ങൾ കർക്കശമാക്കും, ശുപാർശകൾ കേൾക്കേണ്ട’: മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കേരളത്തിൽ റോഡ് സുരക്ഷ ഉറപ്പാക്കാൻ നിയമങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. റോഡ് സുരക്ഷ വലിയൊരു ദൗത്യമാണെന്നും സംസ്ഥാനത്ത് നല്ലൊരു റോഡ് സംസ്കാരം വളർത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമങ്ങൾ നടപ്പാക്കുന്നതിന്റെ പേരിൽ ജനങ്ങൾ സർക്കാരിനെതിരെ തിരിഞ്ഞാലും അതിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എറണാകുളത്ത് സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ‘ജീവ-സുയാത്ര’ റോഡ് സുരക്ഷാ മിഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ അശ്രദ്ധമായി വാഹനമോടിക്കുന്ന പലരും ഗൾഫിലെത്തുമ്പോൾ വളരെ ശ്രദ്ധയോടെയാണ് വാഹനം ഓടിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദ്യപിച്ച് വാഹനമോടിച്ചാൽ പൊലീസ് പിടിക്കുമെന്നായപ്പോൾ ചിലർ ഭാര്യമാരെ ഡ്രൈവിങ് പഠിപ്പിച്ചു. എന്നാൽ പരിശോധന കുറഞ്ഞപ്പോൾ അവർ വീണ്ടും ഭാര്യമാർക്ക് വാഹനം നൽകാതെയായി എന്നും അദ്ദേഹം പരിഹസിച്ചു.

വാഹനങ്ങളുടെ നിറമല്ല പ്രശ്നമെന്നും അപകടകരമായ രീതിയിലുള്ള അലങ്കാരങ്ങളാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. റോഡ് നിയമങ്ങൾ നടപ്പാക്കുമ്പോൾ പൊലീസുകാർ ആരുടെയും ശുപാർശ കേൾക്കേണ്ടതില്ല. രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകില്ലെന്നും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ആറ് മാസത്തിനുള്ളിൽ മാറ്റം ഉണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പരിപാടിയിൽ പങ്കെടുത്ത നടൻ മമ്മൂട്ടിയും റോഡ് സുരക്ഷയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി. റോഡ് അപകടങ്ങൾക്ക് പ്രധാന കാരണം മനുഷ്യരുടെ അശ്രദ്ധയാണെന്ന് അദ്ദേഹം പറഞ്ഞു. റോഡിലൂടെ നടക്കുമ്പോൾ പോലും പലരും വീട്ടിലെന്നപോലെയാണ് പെരുമാറുന്നത്. സ്വന്തം സുരക്ഷ മറ്റൊരാളുടെ കൈകളിലല്ലെന്നും മമ്മൂട്ടി ഓർമിപ്പിച്ചു.

സമയക്കുറവ് കാരണം വേഗത്തിൽ വാഹനമോടിക്കുന്നത് ഒഴിവാക്കണം. ആവശ്യമെങ്കിൽ യാത്രയുടെ സമയവും വഴിയും മാറ്റാൻ തയ്യാറാകണം. റോഡിൽ അഭ്യാസപ്രകടനങ്ങൾ നടത്തരുത്. അതിന് പ്രത്യേക സ്ഥലങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബസുകളുടെ മത്സരയോട്ടത്തെയും മമ്മൂട്ടി വിമർശിച്ചു. ഒരാൾ ഓവർടേക്ക് ചെയ്താൽ മറ്റുള്ളവരും മത്സരിക്കാൻ ഇറങ്ങുന്ന സാഹചര്യമാണുള്ളത്. ഫുട്പാത്തുകൾ പോലും കാൽനടയാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാഹനങ്ങളുടെ എണ്ണം വർധിച്ചതോടെ റോഡുകളിലെ തിരക്കും കൂടിയിട്ടുണ്ട്. കുട്ടികൾക്ക് ചെറുപ്പം മുതൽ പൗരബോധവും റോഡ് നിയമങ്ങളെക്കുറിച്ചുള്ള അറിവും നൽകണം. അപകടങ്ങളിൽ മരിച്ചവരെ കാത്തിരിക്കുന്ന കുടുംബങ്ങളെക്കുറിച്ച് ഓർക്കണമെന്നും എല്ലാവരും യാത്രയിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix