Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പ്രസംഗിക്കാൻ അവസരം നൽകിയില്ല; ഉത്തരാഖണ്ഡിൽ പൊതുവേദി തകർത്ത് കോൺഗ്രസ് എംഎൽഎയും അനുയായികളും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡെറാഡൂൺ: മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ സാന്നിധ്യത്തിൽ സംസാരിക്കാൻ അവസരം നിഷേധിച്ചെന്ന് ആരോപിച്ച് പൊതുവേദി തകർത്ത് കോൺഗ്രസ് എംഎൽഎയും അനുയായികളും. ഉത്തരാഖണ്ഡിലെ ജൗൽജിബി മേളയുടെ ഉദ്ഘാടനച്ചടങ്ങിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രസംഗിക്കാൻ അവസരം നൽകാത്തതിൽ പ്രതിഷേധിച്ച് മേള കമ്മിറ്റി ചെയർമാൻ കൂടിയായ എംഎൽഎ ഹരീഷ് സിങ് ധാമി വേദിയിൽ പ്രതിഷേധിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സമ്മേളനത്തെ അഭിസംബോധന ചെയ്യാനും പ്രദേശത്തെ ആവശ്യങ്ങൾ ഉന്നയിക്കാനും അവസരം നിഷേധിച്ചതിലാണ് എംഎൽഎ അതൃപ്തി പ്രകടിപ്പിച്ചത്. സംസ്ഥാന സർക്കാർ പ്രതിപക്ഷത്തെ നേരിടാൻ ഭയപ്പെടുകയാണെന്ന് പ്രതിഷേധത്തിനുശേഷം ഹരീഷ് സിങ് ധാമി മാധ്യമങ്ങളോട് പറഞ്ഞു.

മേളയുടെ ചെയർമാനായിരുന്നിട്ടും സംസാരിക്കാനോ പ്രദേശവാസികളുടെ ആവശ്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനോ അവസരം ലഭിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു. സർക്കാർ അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും സംസ്ഥാനത്തെ അഴിമതിയുടെ യാഥാർഥ്യം കേൾക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമില്ലെന്നും ഹരീഷ് കുറ്റപ്പെടുത്തി. പിത്തോറഗഡ് എംഎൽഎ മയൂഖ് സിങ് മഹറിനെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകരും വേദിയിലെത്തി പ്രതിഷേധിച്ചു.

ജില്ലാ കോൺഗ്രസ് പ്രസിഡന്റ് മുകേഷ് പന്തും ഭരണകൂടത്തിനെതിരേ രംഗത്തെത്തി. ജില്ലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത് പ്രോട്ടോക്കോൾ ലംഘനമാണെന്നും സർക്കാർ ധാർമികത കൈവിട്ടെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, മുഖ്യമന്ത്രി വേദി വിട്ട് പരിപാടി അവസാനിച്ചതിനുശേഷമാണ് സംഘർഷമുണ്ടായതെന്ന് ധാർച്ചുല സ്റ്റേഷൻ ഹൗസ് ഓഫീസർ എ.കെ. സിങ് പറഞ്ഞു. സംഭവത്തിൽ രേഖാമൂലം പരാതി നൽകുമെന്ന് ബിജെപി പ്രവർത്തകർ അറിയിച്ചിട്ടുണ്ടെന്നും എന്നാൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എംഎൽഎ ഹരീഷ് സിങ് ധാമിയുടെ നടപടിയെ പ്രാദേശിക ബിജെപി നേതാവ് മഹേന്ദ്ര സിങ് ബുഡിയാൽ അപലപിച്ചു. കാശിപൂരിലെ മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ മുഖ്യമന്ത്രിയുടെ തിരക്കേറിയ സമയക്രമം പരിഗണിച്ചാണ് ചടങ്ങ് നേരത്തേ അവസാനിപ്പിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. മുഖ്യമന്ത്രിക്കെതിരേ എംഎൽഎ മോശം ഭാഷ ഉപയോഗിച്ചത് അപലപനീയമാണെന്നും ധാർച്ചുല മണ്ഡലത്തിൽ കോൺഗ്രസിന്റെ സ്വാധീനം കുറയുന്നതിലുള്ള നിരാശയാണ് പ്രതിഷേധത്തിന് പിന്നിലെന്നും ബുഡിയാൽ ആരോപിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix