കോഴിക്കോട്: മൊകേരിയിൽ 106 ഗ്രാം എംഡിഎംഎയുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മൊകേരി മാവുള്ള ചാൽ സ്വദേശി പ്രദീപൻ (52) ആണ് കുറ്റ്യാടി പൊലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും പിടിയിലായത്.
കുറ്റ്യാടി പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് രാത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. മൊകേരി കോളജ് റോഡിൽ നടത്തിയ പരിശോധനയിൽ പ്രദീപന്റെ കൈവശത്തുനിന്ന് രണ്ട് ഗ്രാം എംഡിഎംഎ കണ്ടെത്തി. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 104 ഗ്രാം എംഡിഎംഎ കൂടി പിടിച്ചെടുത്തു. ആകെ 106 ഗ്രാം ലഹരിമരുന്നാണ് പൊലീസ് പിടികൂടിയത്.
സംസ്ഥാനത്ത് ലഹരിമരുന്ന് കടത്തും വിൽപ്പനയും തടയുന്നതിനായി പൊലീസ്, ഡാൻസാഫ് സംഘങ്ങൾ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വൻ ലഹരിശേഖരം കണ്ടെത്തിയത്.


