Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

20 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന പരാതി അടിസ്ഥാനരഹിതം; സുബ്ബയ്യ റായിക്കെതിരേ നിയമനടപടിക്കൊരുങ്ങി പി.കെ. ഫൈസൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: തനിക്കെതിരേ ഉയർന്ന സാമ്പത്തിക ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കാസർകോട് ഡിസിസി അധ്യക്ഷൻ പി.കെ. ഫൈസൽ. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് സുബ്ബയ്യ റായി നൽകിയ പരാതി വസ്തുതാവിരുദ്ധമാണെന്നും ഫൈസൽ കാസർകോട് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഡിസിസി ഓഫീസിന്റെ മൂന്നാംനിലയ്ക്ക് മുൻ ഡിസിസി അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഐ. രാമറായിയുടെ പേര് നൽകുന്നതിനായി 20 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് പരാതി. ഐ. രാമറായിയുടെ മകനും കെപിസിസി സെക്രട്ടറിയുമായ സുബ്ബയ്യ റായിയാണ് പാർട്ടി നേതൃത്വത്തിന് പരാതി നൽകിയത്.

എന്നാൽ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് പി.കെ. ഫൈസൽ പറഞ്ഞു. എട്ടുമാസം മുൻപ് തന്നോട് സംസാരിച്ചെന്നാണ് പരാതിയിൽ പറയുന്നത്. താൻ ഡിസിസി അധ്യക്ഷനായ ശേഷം സുബ്ബയ്യ റായി ഒരു ഡിസിസി യോഗത്തിൽ പോലും പങ്കെടുത്തിട്ടില്ല. പിതാവും കോൺഗ്രസ് നേതാവുമായ ഐ. രാമറായിയുടെ അനുസ്മരണച്ചടങ്ങിൽ പോലും അദ്ദേഹം എത്തിയിരുന്നില്ല. ഒരു ഘട്ടത്തിലും സുബ്ബയ്യ റായിയുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും അത്തരത്തിൽ സംസാരിച്ചിട്ടുണ്ടെങ്കിൽ തെളിവ് ഹാജരാക്കണമെന്നും ഫൈസൽ ആവശ്യപ്പെട്ടു.

അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച സുബ്ബയ്യ റായിക്കെതിരേ എഐസിസിക്കും കെപിസിസിക്കും പരാതി നൽകുമെന്നും ഫൈസൽ വ്യക്തമാക്കി. പാർട്ടി നേതൃത്വം പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ നിയമപോരാട്ടം നടത്തും. സമൂഹത്തിന് മുന്നിൽ കുറ്റക്കാരനായി ചിത്രീകരിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix