Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബിജെപി നേതാവിന്റെ സഹോദരിക്ക് ക്ഷേമനിധി ബോർഡിൽ താൽക്കാലിക നിയമനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ബിജെപി നേതാവിന്റെ സഹോദരിക്ക് കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ താൽക്കാലിക നിയമനം നൽകിയതിനെച്ചൊല്ലി വിവാദം. മഹിളാമോർച്ച പാലക്കാട് ജില്ലാ സെക്രട്ടറി അശ്വതി മണികണ്ഠന്റെ സഹോദരി ഐശ്വര്യയ്ക്കാണ് നിയമനം ലഭിച്ചത്.

നിയമനത്തിന് പിന്നിൽ പാലക്കാട്ടെ ചില മുതിർന്ന കോൺഗ്രസ് നേതാക്കളാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ബ്ലോക്ക് കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും ഡിസിസി പ്രസിഡന്റിനും പരാതി നൽകി.

പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ അറിയിച്ചു. നിയമന നടപടികളിൽ അപാകതയുണ്ടെങ്കിൽ ഇടപെടുമെന്നും മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ടെങ്കിൽ തിരുത്താൻ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

പരാതിയിൽ ആരുടെയും പേര് പരാമർശിച്ചിട്ടില്ലെന്നും കോൺഗ്രസുകാർ ബിജെപി പ്രവർത്തകർക്ക് ശുപാർശ ചെയ്യാൻ സാധ്യതയില്ലെന്നും എ. തങ്കപ്പൻ പറഞ്ഞു. എന്ത് അടുപ്പത്തിന്റെ പേരിലായാലും ബിജെപിക്കാർക്ക് ശുപാർശ നൽകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix