Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: mammootty

4-ാമത്തെ ദേശീയ ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി

ഏകതാനഗർ: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് മികച്ച നടനുള്ള പുരസ്കാരം നടൻ മമ്മൂട്ടി ഏറ്റുവാങ്ങി. ‘ബ്രഹ്മയുഗം’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം ലഭിച്ചത്. കാർത്തിക് ആര്യനും മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി. ‘ചന്തു ചാമ്പ്യൻ’ എന്ന ചിത്രത്തിലെ പ്രകടനമാണ് കാർത്തിക് ആര്യനെ പുരസ്കാരത്തിന് അർഹനാക്കിയത്. മുതിർന്ന നടൻ അനന്ത് നാഗ് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി. മികച്ച നടിക്കുള്ള പുരസ്കാരം ‘ആർട്ടിക്കിൾ 370’ എന്ന ചിത്രത്തിലെ പ്രകടനത്തിന് യാമി […]
Read more

അൽ ഖാസിമി കുടുംബത്തിലെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മമ്മൂട്ടി

ഷാർജ: ഷാർജ ഉപഭരണാധികാരി ശൈഖ് അബ്ദുള്ള ബിൻ സാലം അൽ ഖാസിമിയുടെ സഹോദരൻ ശൈഖ് മുഹമ്മദ് ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ നിര്യാണത്തിൽ ചലച്ചിത്രതാരം മമ്മൂട്ടി അനുശോചനം രേഖപ്പെടുത്തി. ഷാർജയിലെ രാജകൊട്ടാരത്തിലെത്തിയാണ് മമ്മൂട്ടി കുടുംബാംഗങ്ങളെ നേരിട്ട് കണ്ടത്. രാജകൊട്ടാരത്തിൽ ഏകദേശം 20 മിനിറ്റോളം ചെലവഴിച്ച മമ്മൂട്ടി ശൈഖ് അബ്ദുള്ള ബിൻ സാലം അൽ ഖാസിമിയുമായി സൗഹൃദം പങ്കുവെക്കുകയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശൈഖ് മുഹമ്മദ് ബിൻ സലേം ബിൻ സുൽത്താൻ […]
Read more

“മമ്മൂട്ടി ജന്മദിന സ്പെഷ്യൽ രക്തദാനം”; 40,000 പേരുടെ രക്തദാനത്തിൽ പങ്കാളികളയി ഓസ്ട്രേലിയൻ പ്രവാസികളും

മെൽബൺ: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് ലോകമെമ്പാടുമായി സംഘടിപ്പിക്കുന്ന 40,000 പേരുടെ രക്തദാന മഹായജ്ഞത്തിൽ ഓസ്ട്രേലിയൻ മലയാളികളും സജീവമായി പങ്കാളികളാകുന്നു. ഓസ്ട്രേലിയയിൽ മാത്രം ആയിരത്തോളം രക്തദാനങ്ങൾ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ മലയാളി സംഘടനകളും മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ പ്രവർത്തകരും കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്യുന്ന മലയാളികളും ഈ മഹത്തായ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമാകുന്നത്. മമ്മൂട്ടി ആരാധകരുടെ നേതൃത്വത്തിന് പുറമെ ഓസ്ട്രേലിയയിലെ വിവിധ മലയാളി സംഘടനകളിൽപ്പെട്ട നിരവധി പേരും രക്തദാനത്തിനായി മുന്നോട്ടുവന്നിട്ടുണ്ട്. ജീവൻ രക്ഷിക്കാൻ […]
Read more

ചിങ്ങപ്പുലരിയിൽ കുരുന്നുകൾക്ക് പുതുജീവൻ നൽകി മമ്മൂട്ടിയുടെ കാതോട് കാതോരം…. ഇനി കേൾവിയുടെ ലോകത്തേക്ക്; അറിയാതെ പോകരുത് ‘കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനെ

ഒരു കുഞ്ഞു റേഡിയോയിൽ നിന്ന് ഒഴുകിയെത്തുകയാണ് ‘കാതോടുകാതോരം…’ എന്ന പഴയ പാട്ട്. ആനന്ദക്കണ്ണീരോടെ അമ്മ ബോബിന മക്കളെ ചേർത്തുപിടിച്ചു. “മമ്മൂക്ക മക്കൾക്ക് നൽകിയ കേൾവിയാണ് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഓണസമ്മാനം!” എന്ന് നിറകണ്ണുകളോടെ ബോബിന പറഞ്ഞു. കസവു മുണ്ടും മാവേലിയുടെ ചിത്രമുള്ള ഷർട്ടും ധരിച്ച് ചിങ്ങപ്പുലരിയെ വരവേറ്റ ആ കുഞ്ഞുങ്ങളുടെ സന്തോഷം കണ്ട് അമ്മയുടെ മാത്രമല്ല, കണ്ടുനിന്നവരുടെയെല്ലാം കണ്ണുകളും നിറഞ്ഞു. തിങ്കളാഴ്ച ചിങ്ങം പിറക്കുമ്പോൾ കേൾവിയുടെ പുതിയ വർഷത്തിലേക്ക് കാതുതുറക്കുകയാണ് ഈ രണ്ട് കുരുന്നുകൾ. അങ്ങ് […]
Read more

ദേശിയ ചലച്ചിത്ര പുരസ്കാരം; മികച്ച നടൻ നാലാം തവണയും മമ്മൂട്ടി

ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 34 ഭാഷകളിൽ നിന്നായി 400 സിനിമകളാണ് ഇത്തവണ പുരസ്കാരത്തിനായി മത്സരിച്ചത്. മികച്ച നടനുള്ള പുരസ്കാരം മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടി സ്വന്തമാക്കി. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം ലഭിച്ചത്. ചിത്രത്തിലെ കൊടുമൺ പോറ്റിയെയും ചാത്തനേയും അവിസ്മരണീയമാക്കിയ അഭിനയത്തിനാണ് അംഗീകാരം. മമ്മൂട്ടിയുടെ നാലാമത്തെ ദേശീയ പുരസ്കാരമാണിത്. മതിലുകൾ, ഒരു വടക്കൻ വീരഗാഥ, പൊന്തൻമാട, വിധേയൻ, ഡോ. ബാബാസാഹേബ് അംബേദ്കർ എന്നീ […]
Read more

വീണ്ടും ഞെട്ടിക്കുമോ മമ്മൂട്ടി? ദേശിയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്

ന്യൂഡൽഹി: 72–ാമത്‌ ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്. വലിയ പ്രതീക്ഷയിലാണ് മലയാള സിനിമയും. ഇക്കുറി മലയാളത്തിൽ നിന്ന് ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, കിഷ്കിന്ധ കാണ്ഡം എന്നിവയാണ് ജൂറിയിൽ എത്തിയിരിക്കുന്ന പ്രധാന ചിത്രങ്ങൾ. ഭ്രമയു​ഗത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ഒരിക്കൽ കൂടി മമ്മൂട്ടിക്ക് ലഭിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കൊടുമൺ പോറ്റിയായും ചാത്തനായും മമ്മൂട്ടി പകർന്നാടിയപ്പോൾ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്നു തവണ സ്വന്തമാക്കിയിട്ടുണ്ട്. മതിലുകൾ, ഒരു […]
Read more

പത്മഭൂഷൺ ഏറ്റുവാങ്ങി മലയാളത്തിന്റെ മമ്മൂട്ടി; സാക്ഷിയായി കുടുംബം

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്മഭൂഷൺ ബഹുമതി മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്‌കാരം സമ്മാനിച്ചു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ ബഹുമതി സ്വീകരിച്ചു. ചടങ്ങിനായി മമ്മൂട്ടി കുടുംബസമേതം കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയിരുന്നു. പുരസ്‌കാരം ഏറ്റുവാങ്ങുന്ന സമയത്ത് സദസ്സിൽ ഇരുന്ന് മകൻ ദുൽഖർ സൽമാൻ കൈയടിക്കുന്ന ദൃശ്യങ്ങൾ ശ്രദ്ധേയമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭ സ്പീക്കർ ഓം ബിർള, ആഭ്യന്തര […]
Read more

മലയാള സിനിമയ്ക്ക് വേണ്ടിയുള്ള പ്രഖ്യാപനങ്ങൾക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി

കൊച്ചി: ബജറ്റിൽ മലയാള സിനിമ മേഖലയ്ക്ക് വേണ്ടിയുള്ള പ്രഖ്യാപനങ്ങളിൽ പ്രതികരിച്ച് നടൻ മമ്മൂട്ടി. മലയാള ചലച്ചിത്ര വേദിക്ക് വാഗ്ദാനം ചെയ്ത എല്ലാ ആനുകൂല്യങ്ങൾക്കും പുതിയ സർക്കാരിന് നടൻ നന്ദി അറിയിച്ചു. എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ എന്നും ഫേസ്ബുക്കിൽ മമ്മൂട്ടി ആശംസിച്ചു. മലയാള സിനിമയ്ക്ക് വ്യവസായ പദവി നൽകുമെന്നും കൊച്ചിയിൽ ജെ.സി. ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്നുമാണ് ബജറ്റിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ സാംസ്‌കാരിക-സിനിമാവികസനത്തിനായി സമഗ്രപദ്ധതികൾ ആവിഷ്‌കരിക്കുകയും കൂടാതെ സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ […]
Read more

ഉമ്മൻ ചാണ്ടിയുടെ ജീവിതം സിനിമയാക്കണമെന്ന് ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ ജീവിതം സിനിമയാക്കണമെന്ന് ആഗ്രഹം പങ്കുവെച്ച് മകനും എംഎൽഎയുമായ ചാണ്ടി ഉമ്മൻ. നാദിർഷായുമായുള്ള സംഭാഷണത്തിലാണ് അദ്ദേഹം ഈ ആഗ്രഹം പ്രകടിപ്പിച്ചത്. “ഞാനൊരു സിനിമയെടുക്കണമെന്ന ആഗ്രഹത്തിൽ നിൽക്കുകയാണ്. പിതാവിന്റെ പേരിലുള്ള സിനിമയാകും, പിതാവിന്റെ ജീവിതയാത്ര പറയുന്ന സിനിമ. ഉമ്മൻചാണ്ടി എന്ന പേരിൽ തന്നെയാണ് ആഗ്രഹം.” ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ വേഷം ആര് ചെയ്യണമെന്ന ചോദ്യത്തിൽ ചാണ്ടി ഉമ്മൻ ആദ്യം പ്രതികരിച്ചില്ല. പിന്നീട്, “മമ്മൂട്ടി ഈ വേഷം ചെയ്താൽ നന്നാവുമെന്ന് […]
Read more

മമ്മൂട്ടി ദൃശ്യം നിരസിക്കാനുള്ള കാരണം ഇതാണ്; തുറന്ന് പറഞ്ഞ് ജീത്തു ജോസഫ്

കൊച്ചി: വെറും 58 മണിക്കൂറുകൾ കൊണ്ട് 100 കോടി കലക്ഷൻ നേടിയിരിക്കുകയാണ് ജീത്തു ജോസഫ്-മോഹൻലാ‍ൽ ചിത്രം ദൃശ്യം 3. ദൃശ്യത്തിലേക്ക് ആദ്യം തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നുവെന്നും പിന്നീട് അദ്ദേഹം ആ വേഷം നിരസിക്കുകയായിരുന്നുവെന്ന് ജീത്തു നേരത്തെ പറഞ്ഞിട്ടുണ്ടുണ്ട്. മമ്മൂട്ടി ദൃശ്യം വേണ്ടെന്ന് വയ്ക്കാനുള്ള യഥാർഥ കാരണം വെളിപ്പെടുത്തിക്കൊണ്ടുള്ള ജീത്തു ജോസഫിൻറെ പഴയൊരു അഭിമുഖമാണ് വീണ്ടും ശ്രദ്ധ നേടുന്നത്. ദൃശ്യത്തിൻറെ കഥ മമ്മൂട്ടിക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നുവെന്നും, എന്നാൽ മറ്റ് ചില കമ്മിറ്റ്മെന്റുകൾ കാരണമാണ് അദ്ദേഹം ചിത്രത്തിൽ നിന്നും പിന്മാറിയതെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix