Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

യുപിഐ വഴി കൈക്കൂലി വാങ്ങിയ കേസ്; വൈക്കം മുൻ സിഐ ഷമീർഖാൻ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മണ്ണ് മാഫിയയിൽ നിന്നും വിവിധ കേസുകളിലെ പ്രതികളിൽ നിന്നും യുപിഐ വഴി കൈക്കൂലി വാങ്ങിയെന്ന കേസിൽ വൈക്കം മുൻ സർക്കിൾ ഇൻസ്പെക്ടർ ഷമീർഖാനെ വിജിലൻസ് അറസ്റ്റ് ചെയ്തു. അസം സ്വദേശിയുടെ പേരിൽ എടുത്ത ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചാണ് പണം വാങ്ങിയതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. സംഭവത്തിൽ നേരത്തെ ഷമീർഖാനെ സസ്‌പെൻഡ് ചെയ്തിരുന്നു.

2026 സെപ്റ്റംബർ 5-ന് അസം സ്വദേശിയുടെ പേരിൽ വൈക്കത്തെ കനറാ ബാങ്ക് ശാഖയിലാണ് അക്കൗണ്ട് തുടങ്ങിയത്. ഇതിനായി വൈക്കം സ്വദേശി അരുണിന്റെ ഫോൺ നമ്പറാണ് നൽകിയത്. അക്കൗണ്ടിന്റെ എടിഎം കാർഡും മൊബൈൽ സിം കാർഡും ഷമീർഖാന്റെ കൈവശമായിരുന്നു.

സെപ്റ്റംബർ 5 മുതൽ ഒക്ടോബർ 16 വരെ മണ്ണ് മാഫിയ അംഗങ്ങൾ, ടിപ്പർ ലോറി ഉടമകൾ, വിവിധ കേസുകളിലെ പ്രതികൾ എന്നിവരിൽ നിന്ന് ഈ അക്കൗണ്ട് വഴി 2,27,000 രൂപ കൈപ്പറ്റിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.

അക്കൗണ്ടിലെത്തിയ പണം വൈക്കം, കുറവിലങ്ങാട് മേഖലകളിലെ വിവിധ എടിഎമ്മുകളിൽ നിന്നായി പലതവണ പിൻവലിച്ചു. ഇതുസംബന്ധിച്ച വിവരം ലഭിച്ചതിനെ തുടർന്ന് ഒക്ടോബർ 16-ന് വിജിലൻസ് വൈക്കം സിഐ ഓഫീസിൽ മിന്നൽ പരിശോധന നടത്തി.

പരിശോധനയിൽ അക്കൗണ്ടിന്റെ എടിഎം കാർഡും അരുണിന്റെ പേരിൽ എടുത്ത സിം കാർഡും ഷമീർഖാനിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്തു. ചങ്ങനാശേരി, കറുകച്ചാൽ, ഇടുക്കി ജില്ലയിലെ കമ്പംമെട്ട് എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്ന സമയത്തും ഷമീർഖാനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix