Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇനിയും ചിത്രം പതിയും; ഇ-ചെലാനിൽ നിയമലംഘന ചിത്രങ്ങൾ ഒഴിവാക്കുമെന്ന പ്രചാരണം വ്യാജം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഇ-ചെലാൻ സംവിധാനത്തിൽനിന്ന് ഗതാഗത നിയമലംഘനങ്ങളുടെ ചിത്രങ്ങൾ ഒഴിവാക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് മോട്ടോർ വാഹന വകുപ്പ്. ഇത്തരത്തിൽ യാതൊരു ഉത്തരവോ നിർദേശമോ നൽകിയിട്ടില്ലെന്ന് വകുപ്പ് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോട്ടോർ വാഹന വകുപ്പ് ഇക്കാര്യം അറിയിച്ചത്.

നിരത്തുകളിൽ ഗതാഗത നിയമലംഘനം ക്യാമറയിൽ പതിഞ്ഞാൽ വാഹന ഉടമയ്ക്ക് ഇ-ചെലാൻ നോട്ടീസ് ലഭിക്കുന്നതാണ് നിലവിലെ രീതി. നിയമലംഘനം വ്യക്തമാക്കുന്ന ചിത്രങ്ങളും ഇത്തരം ഫൈൻ നോട്ടീസുകളിൽ ഉൾപ്പെടുത്താറുണ്ട്.

എന്നാൽ, നിയമലംഘനത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ഫൈൻ നോട്ടീസുകൾ കുടുംബ പ്രശ്നങ്ങൾക്കും മറ്റ് തർക്കങ്ങൾക്കും കാരണമാകുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് ചിത്രങ്ങൾ സ്വകാര്യമായി നിലനിർത്തുന്ന തരത്തിൽ ഇ-ചെലാൻ പോർട്ടൽ പരിഷ്കരിക്കുമെന്നായിരുന്നു അടുത്തിടെ പ്രചാരണം.

സ്വകാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇത്തരമൊരു നടപടി സ്വീകരിക്കുമെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതുസംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

ഇ-ചെലാൻ സംവിധാനത്തിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി ഉത്തരവോ നിർദേശമോ നൽകിയിട്ടില്ലെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix