Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MotorVehicleDepartment

ഇനിയും ചിത്രം പതിയും; ഇ-ചെലാനിൽ നിയമലംഘന ചിത്രങ്ങൾ ഒഴിവാക്കുമെന്ന പ്രചാരണം വ്യാജം

തിരുവനന്തപുരം: ഇ-ചെലാൻ സംവിധാനത്തിൽനിന്ന് ഗതാഗത നിയമലംഘനങ്ങളുടെ ചിത്രങ്ങൾ ഒഴിവാക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് മോട്ടോർ വാഹന വകുപ്പ്. ഇത്തരത്തിൽ യാതൊരു ഉത്തരവോ നിർദേശമോ നൽകിയിട്ടില്ലെന്ന് വകുപ്പ് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോട്ടോർ വാഹന വകുപ്പ് ഇക്കാര്യം അറിയിച്ചത്. നിരത്തുകളിൽ ഗതാഗത നിയമലംഘനം ക്യാമറയിൽ പതിഞ്ഞാൽ വാഹന ഉടമയ്ക്ക് ഇ-ചെലാൻ നോട്ടീസ് ലഭിക്കുന്നതാണ് നിലവിലെ രീതി. നിയമലംഘനം വ്യക്തമാക്കുന്ന ചിത്രങ്ങളും ഇത്തരം ഫൈൻ നോട്ടീസുകളിൽ ഉൾപ്പെടുത്താറുണ്ട്. എന്നാൽ, നിയമലംഘനത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ഫൈൻ നോട്ടീസുകൾ കുടുംബ പ്രശ്നങ്ങൾക്കും […]
Read more

പരിവാഹൻ സൈറ്റ് തകരാർ; ഇടപെട്ട് ഗതാഗത മന്ത്രി, കേന്ദ്രവുമായി ഇന്ന് ചർച്ച

തിരുവനന്തപുരം: പരിവാഹൻ സൈറ്റ് തകരാറിലായതിനെ തുടർന്ന് കേരള അതിർത്തികളിൽ ടൂറിസ്റ്റ് വാഹനങ്ങൾ കുടുങ്ങിയ സംഭവത്തിൽ ഇടപെട്ട് ഗതാഗത മന്ത്രി സി.പി. ജോൺ. വിഷയത്തിൽ കേന്ദ്ര ഗതാഗത മന്ത്രിയുമായി ഇന്ന് ഫോണിൽ ചർച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു. പരിവാഹൻ സംവിധാനത്തിലെ തകരാർ സംബന്ധിച്ച് ജൂൺ മാസത്തിൽ തന്നെ കേന്ദ്ര ഗതാഗത മന്ത്രിയെ നേരിൽ കണ്ട് സംസാരിച്ചിരുന്നുവെന്ന് സി.പി. ജോൺ പറഞ്ഞു. ഏതാനും ആഴ്ചകൾക്കുള്ളിൽ പ്രശ്നം പരിഹരിക്കാമെന്ന് അന്ന് ഉറപ്പ് ലഭിച്ചിരുന്നെങ്കിലും ഇതുവരെ പരിഹാരമുണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. അടിയന്തരമായി വീണ്ടും […]
Read more

പരിവാഹൻ സൈറ്റ് പണിമുടക്കി; പെരുവഴിയിലായി വിനോദസഞ്ചാരികൾ

തിരുവനന്തപുരം: വിനോദസഞ്ചാരികളെ പെരുവഴിയിലാക്കി മോട്ടോര്‍വാഹന വകുപ്പിന്റെ പരിവാഹന്‍ സൈറ്റ്. പരിവാഹന്‍ സൈറ്റില്‍ നിന്നും സ്‌പെഷ്യല്‍ പെര്‍മിറ്റ് ലഭിക്കാത്തതാണ് കേരള രജിസ്‌ട്രേഷന്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് കുരുക്കായത്. ഇതോടെ തമിഴ്‌നാട് – കര്‍ണാടക അതിര്‍ത്തികളില്‍ നൂറു കണക്കിന് വിനോദ സഞ്ചാരികള്‍ കുടുങ്ങി കിടക്കുകയാണ്. അവധിദിനത്തോടനുബന്ധിച്ച് വിനോദയാത്രയ്ക്ക് പുറപ്പെട്ടവരാണ് പ്രധാനമായും പ്രതിസന്ധിയിലായത്. ശനിയാഴ്ച വൈകുന്നേരം മുതലാണ് പരിവാഹൻ സൈറ്റ് പ്രവർത്തനരഹിതമായതെന്നാണ് വിവരം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉൾപ്പെടെ വിവരം അറിയിച്ചിട്ടും പ്രശ്നത്തിന് ഇതുവരെ പരിഹാരമായിട്ടില്ലെന്നും യാത്രക്കാർ പറയുന്നു. അന്യസംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള പ്രത്യേക […]
Read more

MVD ഓഫീസുകളിൽ ഉച്ചയ്ക്ക് ശേഷവും സേവനം; സർക്കാർ നിർദേശം

തിരുവനന്തപുരം: എംവിഡി ഓഫീസുകളില്‍ ഉച്ചകഴിഞ്ഞും പൊതുജനങ്ങള്‍ക്ക് സേവനം ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. എല്ലാ എംവിഡി ഓഫീസുകളും രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ പ്രവര്‍ത്തന സജ്ജമായിരിക്കണമെന്നാണ് നിര്‍ദേശം. ഓഫീസ് ഫോണുകളും രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ നിര്‍ബന്ധമായും പ്രവര്‍ത്തിക്കണം. ഉച്ചയ്ക്ക് ശേഷം പൊതുജനങ്ങളെ ഓഫീസിലേക്ക് പ്രവേശിപ്പിക്കാതിരിക്കുന്ന നടപടികള്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എംവിഡി ഓഫീസുകള്‍ ഉച്ചതിരിഞ്ഞ് അടച്ചിടുന്നതായും പൊതുജനങ്ങള്‍ക്ക് സേവനം നിഷേധിക്കുന്നതായും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശം. മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലില്‍ […]
Read more

വ്യാജ ഇ-ചലാൻ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പ്; ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്ന് MVD

മലപ്പുറം: വാഹനത്തിന് ട്രാഫിക് പിഴയുണ്ടെന്ന് കാണിച്ച് വാട്‌സാപ്പിലൂടെയും മൊബൈൽ സന്ദേശങ്ങളിലൂടെയും ലഭിക്കുന്ന വ്യാജ ഇ-ചലാൻ സന്ദേശങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി. പിഴ അടയ്ക്കാനെന്ന പേരിൽ വ്യാജ ലിങ്കുകൾ അയച്ച് വാഹന ഉടമകളിൽ നിന്ന് ബാങ്കിങ് വിവരങ്ങളും പണവും തട്ടിയെടുക്കുന്ന സംഘങ്ങൾ സജീവമാണെന്ന് അധികൃതർ അറിയിച്ചു. ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്ക്കാനുണ്ടെന്നും ഉടൻ പണമടച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്നും അറിയിച്ചാണ് പലർക്കും സന്ദേശങ്ങൾ ലഭിക്കുന്നത്. ഇതോടൊപ്പം പിഴ അടയ്ക്കുന്നതിനായി ലിങ്കും നൽകും. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ […]
Read more

ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റം; ഉത്തരവ് വൈകുന്നതിൽ ഉടമകൾ പ്രതിസന്ധിയിൽ

കൊല്ലം: സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകൾക്ക് ഇഷ്ടമുള്ള നിറം നൽകാമെന്ന സർക്കാർ തീരുമാനം പ്രഖ്യാപിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങാത്തത് ബസ് ഉടമകളെ പ്രതിസന്ധിയിലാക്കുന്നു. സർക്കാർ തീരുമാനം പ്രതീക്ഷിച്ച് വെള്ള നിറം മാറ്റിയ ബസുകൾക്ക് നിലവിൽ നിരത്തിലിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്. സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ടൂറിസ്റ്റ് ബസുകളുടെ ഏകീകൃത വെള്ള നിറം ഒഴിവാക്കാനുള്ള സർക്കാർ തീരുമാനം ഉണ്ടായത്. ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന പ്രതീക്ഷയിൽ നിരവധി ഉടമകൾ ഇതിനോടകം ബസുകളുടെ നിറം മാറ്റിയിരുന്നു. എന്നാൽ […]
Read more

ഡ്രൈവിങ് ലൈസൻസ് പരീക്ഷയിൽ വൻ മാറ്റം; ഇനി ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റും

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാ നടപടികളിൽ വൻ മാറ്റം. ലേണേഴ്‌സ് പരീക്ഷയ്ക്ക് പിന്നാലെ ഇനി ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റും വിജയിക്കണം. റോഡപകടങ്ങൾ കുറയ്ക്കുകയും സുരക്ഷിത ഡ്രൈവിങ് ഉറപ്പാക്കുകയും ലക്ഷ്യമിട്ടാണ് പുതിയ പരീക്ഷാ സംവിധാനം നടപ്പാക്കുന്നത്. ഡിസംബർ ഒന്ന് മുതൽ പുതിയ രീതി പ്രാബല്യത്തിൽ വരും. നിലവിൽ ലേണേഴ്‌സ് പരീക്ഷ, ഗ്രൗണ്ട് ടെസ്റ്റ്, റോഡ് ടെസ്റ്റ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണ് ലൈസൻസ് നേടുന്നതിനായി ഉണ്ടായിരുന്നത്. പുതിയ സംവിധാനത്തിൽ നാല് ഘട്ടങ്ങളായാണ് പരീക്ഷ നടക്കുക. ആദ്യ ഘട്ടത്തിൽ ലേണേഴ്‌സ് […]
Read more

സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി എംവിഡി

കാക്കനാട്: സ്വകാര്യ ബസ് ജീവനക്കാരുടെ പശ്ചാത്തല വിവരങ്ങൾ പരിശോധിക്കുന്നതിനായി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്. യാത്രക്കാരോടുള്ള മോശം പെരുമാറ്റം, റോഡ് നിയമലംഘനം, അപകടകരമായ ഡ്രൈവിങ് തുടങ്ങിയ പരാതികൾ വർധിച്ച സാഹചര്യത്തിലാണ് നടപടി ശക്തമാക്കുന്നത്. പിസിസി ഇല്ലാത്ത ജീവനക്കാരെ ബസിൽ ജോലിക്ക് നിയോഗിച്ചാൽ ബസ് ഉടമകൾക്കെതിരെയും നടപടി സ്വീകരിക്കും. നിയമം ലംഘിക്കുന്നവർക്ക് 7,500 രൂപ വരെ പിഴ ചുമത്തുന്നതിനൊപ്പം ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് എംവിഡി വ്യക്തമാക്കി. കഴിഞ്ഞ ഒരു മാസത്തിനിടെ […]
Read more

ഷൗക്കത്തിന്‍റെ മരണം; അന്വേഷണം ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയ്‌ക്ക്

തിരുവനന്തപുരം/മലപ്പുറം: മലപ്പുറത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം അന്വേഷിക്കാൻ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയെ സർക്കാർ നിയോഗിച്ചു. രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്താണ് ആത്മഹത്യ ചെയ്തത്. ഓട്ടോയ്ക്ക് ഫിറ്റ്നസ് ലഭിക്കാത്തതിൽ മനംനൊന്ത് സോഷ്യൽ മീഡിയയിൽ കുറിപ്പ് പോസ്റ്റ് ചെയ്ത ശേഷമായിരുന്നു സംഭവം. തന്റെ മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പാണെന്നും ഷൗക്കത്തിന്റെ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചിരുന്നു. അതേസമയം, ഷൗക്കത്തിന്റെ […]
Read more

വാഹനത്തിന് ഫിറ്റ്നസ് ലഭിച്ചില്ല; മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ; റിപ്പോർട്ട് തേടി ഗതാഗത മന്ത്രി

മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ ഗതാഗത മന്ത്രി സി.പി. ജോൺ ട്രാൻസ്പോർട്ട് കമ്മീഷണറോട് റിപ്പോർട്ട് തേടി. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്തിനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹനത്തിന്റെ ഫിറ്റ്നസുമായി ബന്ധപ്പെട്ട് നേരിട്ട ബുദ്ധിമുട്ടുകളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ഷൗക്കത്തിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. ഫിറ്റ്നസിനായി ഏജന്റിനെ സമീപിക്കാതെ നേരിട്ട് കൊണ്ടോട്ടി സബ് ആർടിഒയെ ബന്ധപ്പെട്ടതിനാൽ നിരന്തരമായി ഫിറ്റ്നസ് നിഷേധിച്ചുവെന്നും കുറിപ്പിലുണ്ടായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി മോട്ടോർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix