Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

യൂട്യൂബർ അശ്വന്ത് കോക്കിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിൽ യൂട്യൂബർ അശ്വന്ത് കോക്കിന്റെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നടപടി. ലൈസൻസ് സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടക്കാവ് പൊലീസ് മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് നൽകി. കേസിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

അശ്വന്ത് കോക്കിന്റെ ഥാർ ജീപ്പിൽ നിന്ന് എയർ ഗണ്ണും പെല്ലറ്റുകളും മദ്യക്കുപ്പികളും കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെ എരഞ്ഞിപ്പാലത്താണ് അപകടമുണ്ടായത്. അശ്വന്ത് ഓടിച്ച ഥാർ നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ച ശേഷം രണ്ട് ഇരുചക്രവാഹനങ്ങളിലും ഇടിക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ വാഹനം നിർത്താതെ പോയ അശ്വന്തിനെ ട്രാഫിക് പൊലീസിന്റെ സഹായത്തോടെ നാട്ടുകാർ പിടികൂടുകയായിരുന്നു. പൊലീസ് എത്തി വാഹനത്തിൽനിന്ന് പുറത്തിറക്കുമ്പോൾ അശ്വന്ത് ലക്കുകെട്ട നിലയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

തുടർന്ന് അശ്വന്തിനെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. പരിശോധനയിൽ മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതിനുമാണ് കേസ്.

അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ ഉടമകൾ പിന്നീട് നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. അറസ്റ്റിന് ശേഷം മാധ്യമങ്ങൾ മദ്യപിച്ചിരുന്നോ എന്ന ചോദ്യമുന്നയിച്ചപ്പോൾ പ്രതികരിക്കാൻ അശ്വന്ത് തയ്യാറായിരുന്നില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix