Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പകർച്ചപ്പനി പ്രതിരോധം കാര്യക്ഷമമല്ല; ഡി.എം.ഒമാരുടെ യോഗത്തിൽ വിമർശനവുമായി മന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പകർച്ചപ്പനി പ്രതിരോധ പ്രവർത്തനങ്ങളിലെ പോരായ്മകളിൽ അതൃപ്തിയറിയിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ യോഗത്തിലാണ് ഫീൽഡ്തല പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന് മന്ത്രി വിമർശിച്ചത്. ഓരോ ജില്ലയിലെയും പ്രതിരോധ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ മന്ത്രി ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് ഫീൽഡ്തല പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് മന്ത്രി വിമർശിച്ചു. തിരുവനന്തപുരം ഡി.എം.ഒയുടെ വിശദീകരണം ഏറ്റവും ഒടുവിൽ കേട്ടാൽ മതിയെന്നും മന്ത്രി പറഞ്ഞു. ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും പകർച്ചപ്പനി വ്യാപനം നിസാരമായി കാണരുതെന്നും മന്ത്രി നിർദേശിച്ചു.

പനി കേസുകളിൽ കുത്തനെ വർധന

സംസ്ഥാനത്ത് ഈ മാസം ഇതുവരെ ഇൻഫ്ലുവൻസ ബാധിച്ച് 20 പേർ മരിച്ചതായാണ് കണക്ക്. ഇന്നലെ മാത്രം 98 പേർക്ക് ഇൻഫ്ലുവൻസ സ്ഥിരീകരിച്ചു. ഈ മാസം 2,349 പേർക്ക് രോഗം ബാധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ രോഗബാധയും മരണനിരക്കും ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നാല് ഇൻഫ്ലുവൻസ മരണങ്ങളും 724 രോഗബാധിതരുമാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഇതുവരെ 11,021 പേർക്ക് ഇൻഫ്ലുവൻസ ബാധിക്കുകയും 119 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ആകെ 6,182 ഇൻഫ്ലുവൻസ കേസുകളും 40 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇൻഫ്ലുവൻസ മരണനിരക്ക് ഇത്തവണ ഉയർന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix