Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇന്നും പവർകട്ടിന് സാധ്യത; 565 മെഗാവാട്ടിന്റെ വൈദ്യുതി കുറവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. 565 മെഗാവാട്ടിന്റെ വൈദ്യുതി കുറവ് നേരിടുന്ന സാഹചര്യത്തിലാണ് നിയന്ത്രണത്തിന് സാധ്യതയുള്ളതായി കെഎസ്ഇബി അറിയിച്ചത്. തത്സമയ വൈദ്യുതി വിപണിയിൽ നിന്ന് ആവശ്യമായ വൈദ്യുതി ലഭിച്ചില്ലെങ്കിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും.

മധ്യപ്രദേശിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി രാത്രി ഒമ്പത് മണിക്ക് ശേഷമേ കേരളത്തിന് ലഭിക്കുകയുള്ളൂ. ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് പീക്ക് സമയത്ത് 250 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്നാണ് പ്രതീക്ഷ.

വൈദ്യുതി ആവശ്യകത ഉയർന്നുനിൽക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും നിയന്ത്രണത്തിന് സാധ്യത. തത്സമയ വിപണിയിലെ ലഭ്യതയും വൈദ്യുതി ആവശ്യകതയും കണക്കിലെടുത്തായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ കെഎസ്ഇബി അന്തിമ തീരുമാനമെടുക്കുക.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix