സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ഉപയോഗം വർധിച്ചതും കേന്ദ്ര നിലയങ്ങളിൽ നിന്നും പവർ എക്സ്ചേഞ്ചിൽ നിന്നും ആവശ്യമായ അളവിൽ വൈദ്യുതി ലഭിക്കാത്തതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. വൈകിട്ട് 6 മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്ത് സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നാണ് കെഎസ്ഇബി അറിയിച്ചത്. അന്തരീക്ഷ താപനില ഉയർന്നതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. അതേസമയം രാജ്യത്താകെ […]
Read more