Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: AshwanthKok

യൂട്യൂബർ അശ്വന്ത് കോക്കിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിൽ യൂട്യൂബർ അശ്വന്ത് കോക്കിന്റെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നടപടി. ലൈസൻസ് സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടക്കാവ് പൊലീസ് മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് നൽകി. കേസിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. അശ്വന്ത് കോക്കിന്റെ ഥാർ ജീപ്പിൽ നിന്ന് എയർ ഗണ്ണും പെല്ലറ്റുകളും മദ്യക്കുപ്പികളും കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെ എരഞ്ഞിപ്പാലത്താണ് അപകടമുണ്ടായത്. അശ്വന്ത് ഓടിച്ച ഥാർ നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ച ശേഷം രണ്ട് ഇരുചക്രവാഹനങ്ങളിലും ഇടിക്കുകയായിരുന്നു. […]
Read more

യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ ഗണ്‍; പെല്ലറ്റും കണ്ടെത്തി

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച കേസിന് പിന്നാലെ യൂട്യൂബർ അശ്വന്ത് കോക്കിന്റെ കാറിൽ നിന്ന് എയർഗൺ കണ്ടെത്തി. എയർഗണ്ണും പെല്ലറ്റുകളും ഉൾപ്പെടെയാണ് പൊലീസ് കണ്ടെത്തിയത്. കാറിൽ നിന്ന് മദ്യക്കുപ്പികളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന പരാതിയിൽ കഴിഞ്ഞ ദിവസം അശ്വന്ത് കോക്കിനെതിരെ നടക്കാവ് പൊലീസ് കേസെടുത്തിരുന്നു. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതിനുമാണ് കേസ്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ അശ്വന്ത് കോക്കിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെ എരഞ്ഞിപ്പാലത്താണ് […]
Read more

മദ്യപിച്ച് വാഹനമോടിച്ചെന്ന പരാതിയിൽ യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ കേസ്

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന പരാതിയിൽ യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ പൊലീസ് കേസെടുത്തു. അപകടകരമായി വാഹനമോടിച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതിനുമാണ് കേസ്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനിൽ അപകടമുണ്ടായത്. അശ്വന്ത് കോക്ക് ഓടിച്ച മഹീന്ദ്ര ഥാർ കൊട്ടാരം റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയായിരുന്നു എന്നാണ് പരാതി. അപകടത്തിൽ മറ്റൊരു വാഹനത്തിനും നാശനഷ്ടമുണ്ടായതായി പരാതിയുണ്ട്. ഭിന്നശേഷിക്കാരൻ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിലും ഥാർ ഇടിച്ചിരുന്നുവെന്നാണ് പരാതിക്കാർ പറയുന്നത്. കാർ ഉടമയും ഇരുചക്രവാഹന യാത്രക്കാരും പൊലീസിൽ പരാതി നൽകി. അപകടത്തിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix