Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആരോപണങ്ങൾ ഉന്നയിക്കുന്നവർ മുഖത്തുനോക്കി പറയട്ടെ, തുറന്നുപറച്ചിൽ തുടരും; രാജ്മോഹൻ ഉണ്ണിത്താൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: ആരോപണങ്ങൾ ഉന്നയിക്കുന്നവർ നേരിട്ട് മുഖത്തുനോക്കി പറയട്ടെയെന്നും അത്തരത്തിൽ ആരോപണം ഉന്നയിക്കുന്നവർ തന്റെ മറുപടിക്ക് അർഹരല്ലെന്നും കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. അപ്രിയ സത്യങ്ങൾ തുറന്നുപറയുന്നതാണ് ചിലരെ അസ്വസ്ഥരാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രതികരണങ്ങൾ ആരെയാണ് അസ്വസ്ഥരാക്കുന്നതെന്ന് വ്യക്തമായി അറിയാം. ഡിസിസി ഭാരവാഹികൾ മാത്രം പങ്കെടുത്ത യോഗത്തിലെ വിവരങ്ങൾ എങ്ങനെ പുറത്തുവന്നുവെന്ന് തനിക്കറിയില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തന്റെ ആഗ്രഹം നേരിട്ട് നേതൃത്വത്തെ അറിയിച്ചതാണ്. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് നേതൃത്വമാണ്. ജീവനുള്ള കാലത്തോളം തുറന്നുപറച്ചിലുകൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്മോഹൻ ഉണ്ണിത്താനെതിരെ കഴിഞ്ഞ ദിവസമാണ് കാസർകോട് ഡിസിസി പ്രസിഡന്റ് രംഗത്തെത്തിയത്. കെപിസിസി ഭാരവാഹികളുടെ യോഗത്തിൽ ഉണ്ണിത്താനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. സംസ്ഥാന നേതൃത്വത്തിനെതിരെ അദ്ദേഹം നടത്തുന്ന പരസ്യപ്രതികരണങ്ങൾക്കെതിരെയായിരുന്നു വിമർശനം. യോഗത്തിൽ ഉണ്ണിത്താനെതിരായ വിമർശനങ്ങൾക്ക് പിന്തുണയും ലഭിച്ചു.

ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളിലെ വിഭജനം വൈകുന്നതിലും കെപിസിസി ഭാരവാഹി യോഗത്തിൽ വിമർശനമുയർന്നു. ഭരണമാറ്റം ഉണ്ടായതിന്റെ പ്രതിഫലനം അനുഭവപ്പെടുന്നില്ലെന്നായിരുന്നു വിമർശനം. ബോർഡ്, കോർപറേഷൻ വിഭജനം വൈകിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും യോഗത്തിൽ സമ്മതിച്ചു. യുഡിഎഫ് സർക്കാരിനെതിരെയും അടൂർ പ്രകാശ്, സണ്ണി ജോസഫ്, കെ.സി. വേണുഗോപാൽ എന്നിവർക്കെതിരെയും കഴിഞ്ഞ ദിവസങ്ങളിൽ രാജ്മോഹൻ ഉണ്ണിത്താൻ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix