തിരുവനന്തപുരം: എംവിഡി ഓഫീസുകളില്‍ ഉച്ചകഴിഞ്ഞും പൊതുജനങ്ങള്‍ക്ക് സേവനം ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. എല്ലാ എംവിഡി ഓഫീസുകളും രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ പ്രവര്‍ത്തന സജ്ജമായിരിക്കണമെന്നാണ് നിര്‍ദേശം.
ഓഫീസ് ഫോണുകളും രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ നിര്‍ബന്ധമായും പ്രവര്‍ത്തിക്കണം. ഉച്ചയ്ക്ക് ശേഷം പൊതുജനങ്ങളെ ഓഫീസിലേക്ക് പ്രവേശിപ്പിക്കാതിരിക്കുന്ന നടപടികള്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
എംവിഡി ഓഫീസുകള്‍ ഉച്ചതിരിഞ്ഞ് അടച്ചിടുന്നതായും പൊതുജനങ്ങള്‍ക്ക് സേവനം നിഷേധിക്കുന്നതായും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശം. മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലില്‍ ലഭിച്ച പരാതിയും ഇതിന് ആധാരമായിട്ടുണ്ട്.
നിര്‍ദേശം പാലിക്കാത്ത ഓഫീസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.


