Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MotorVehicleDepartment

കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധം; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് മെമ്മോ

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ നിസ്സഹകരണ സമരത്തിന്റെ ഭാഗമായി കറുത്ത ബാഡ്ജ് ധരിച്ച ഉദ്യോഗസ്ഥർക്ക് ഗതാഗത കമ്മീഷണർ മെമ്മോ നൽകി. കറുത്ത ബാഡ്ജ് യൂണിഫോമിന്റെ ഭാഗമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് (എഎംവിഐ) മെമ്മോ നൽകിയത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ (എംവിഐ) നടപടിയിൽ നിന്ന് ഒഴിവാക്കി.എന്നാൽ ഏത് ചട്ടമാണ് ലംഘിച്ചതെന്ന് വ്യക്തമാക്കണമെന്ന് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടു. പത്തനംതിട്ടയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധിച്ചാണ് എഎംവിഐമാർ ഉൾപ്പെടെയുള്ള ജീവനക്കാർ കറുത്ത ബാഡ്ജ് ധരിച്ച് ഓഫീസിലെത്തിയത്. […]
Read more

ദുരിതാശ്വാസ വാഹനത്തിന് പിഴ; ഉദ്യോഗസ്ഥന്റെ സസ്പെൻഷനിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രതിഷേധം

പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിൽ അനധികൃത ലൈറ്റുകൾ ഘടിപ്പിച്ചതിന് പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ശക്തമാകുന്നു. അടൂർ ആർടിഒയിലെ എഎംവിഐ ബി.എസ്. ലൈജുവിനെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെയാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ പ്രതിഷേധ പരിപാടികൾക്ക് ഒരുങ്ങുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഉപയോഗിച്ച വാഹനമാണെന്ന പരിഗണന ഉദ്യോഗസ്ഥൻ നൽകിയില്ലെന്നാണ് വിമർശനം. എന്നാൽ വാഹനം പരിശോധിച്ചപ്പോൾ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നതിന്റെ വ്യക്തമായ സൂചനകളൊന്നും ഉണ്ടായിരുന്നില്ലെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ചുമത്തിയതെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix