Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അടൂരിൽ ദളിത് യുവാവിനെ മർദ്ദിച്ച സംഭവം; രണ്ട് ഉദ്യോഗസ്ഥർ കൂടി സസ്പെൻഷനിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: അടൂരിൽ ദളിത് യുവാവിനെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ കൂടി നടപടി. എസ്.ഐ അടക്കമുള്ള രണ്ട് പേരെയാണ് സസ്പെൻഡ് ചെയ്തത്. നിലവിൽ കാസർഗോഡ് ബേക്കൽ സ്റ്റേഷനിൽ പ്രിൻസിപ്പൽ എസ്.ഐയായി ജോലി ചെയ്യുന്ന കെ.പി. ശരത്, പൊലീസ് ഡ്രൈവർ ജെ.കെ. ഫൈസൽ എന്നിവർക്കെതിരെയാണ് നടപടി. ഇരുവരും നേരത്തെ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്നു.

സംഭവത്തിൽ ആദ്യഘട്ടത്തിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ശാസ്താംകോട്ട സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർക്കെതിരെയാണ് ആരോപണം ഉയർന്നിരുന്നത്. ഇതോടെയാണ് കേസിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥരുടെ എണ്ണം നാലായത്.

പോക്സോ കേസിലെ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ചെത്തിയ പൊലീസ് സംഘം 23കാരനായ യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി. മർദ്ദനത്തിൽ യുവാവിന്റെ ജനനേന്ദ്രിയത്തിനും ഗുരുതരമായി പരിക്കേറ്റതായി ആരോപണമുണ്ട്.

സംഭവം സംബന്ധിച്ച വാർത്ത പുറത്തുവന്നതിനെ തുടർന്ന് മുൻ മന്ത്രി പി. പ്രസാദ് നൽകിയ പരാതിയിലാണ് ആഭ്യന്തര വകുപ്പ് പ്രത്യേക പൊലീസ് സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

One thought on “അടൂരിൽ ദളിത് യുവാവിനെ മർദ്ദിച്ച സംഭവം; രണ്ട് ഉദ്യോഗസ്ഥർ കൂടി സസ്പെൻഷനിൽ”

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix