Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കൊച്ചിയിൽ 70കാരിയായ ഹരിതകർമസേനാംഗത്തിന് നേരെ ലൈംഗികാതിക്രമം; 29കാരൻ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: എഴുപതുകാരിയായ ഹരിതകർമസേനാംഗത്തിന് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 29കാരൻ അറസ്റ്റിൽ. ഫോർട്ട്കൊച്ചി ചുള്ളിക്കൽ സ്വദേശി യാസിർ അഫ്രീദിയെയാണ് പൊലീസ് പിടികൂടിയത്. എംജി റോഡിലെ സിനിമാ കോംപ്ലക്സിനുള്ളിലെ കോഫി ഷോപ്പിലെ ജീവനക്കാരനാണ് പ്രതി. ഇന്ന് രാവിലെ ഫോർട്ട്കൊച്ചിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വിവിധ സ്ഥലങ്ങളിൽ നിന്ന് മാലിന്യം ശേഖരിച്ച് മാലിന്യകേന്ദ്രത്തിൽ എത്തിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വയോധിക. ഇതിനിടെ സുഹൃത്തിനെ യാത്രയാക്കി മടങ്ങുകയായിരുന്ന പ്രതി ഇവരെ കണ്ടു.

ബൈക്ക് നിർത്തിയ ശേഷം പരിസരത്ത് ആരുമില്ലെന്ന് ഉറപ്പാക്കിയ പ്രതി വയോധികയെ കടന്നുപിടിക്കുകയും നിലത്തേക്ക് വലിച്ചിടുകയും ചെയ്തെന്നാണ് പരാതി. വയോധിക ശക്തമായി ചെറുത്തുനിൽക്കുകയും ഉറക്കെ നിലവിളിക്കുകയും ചെയ്തു. ഇതോടെ സമീപത്തുണ്ടായിരുന്ന നായ്ക്കൾ കുരച്ചുകൊണ്ട് ഓടിയെത്തി. തുടർന്ന് പ്രതി ശ്രമം ഉപേക്ഷിച്ച് ബൈക്കിൽ രക്ഷപ്പെട്ടു.

ആക്രമണത്തിൽ വയോധികയുടെ കൈക്ക് പരുക്കേൽക്കുകയും മുഖത്ത് നഖംകൊണ്ട് പോറലേൽക്കുകയും ചെയ്തു. പിറ്റേന്ന് കടവന്ത്ര പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇവർ പരാതി നൽകിയത്. സംഭവസമയത്ത് പ്രതി മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്നും പരാതിയിൽ പറയുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ബൈക്കിന്റെ ദൃശ്യങ്ങൾ ലഭിച്ചെങ്കിലും വാഹന നമ്പർ വ്യക്തമല്ലായിരുന്നു. പ്രതി ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ മുഖവും തിരിച്ചറിയാൻ കഴിഞ്ഞില്ല. തുടർന്ന് സംഭവസമയത്ത് പ്രദേശത്തുണ്ടായിരുന്ന മൊബൈൽ ഫോണുകളുടെ ലൊക്കേഷൻ പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയത്.

പരാതിയെക്കുറിച്ച് അറിയാതിരുന്ന പ്രതി പതിവുപോലെ ജോലിക്ക് പോയിരുന്നതായും പൊലീസ് പറഞ്ഞു. ഇയാളുടെ മുൻകാല പശ്ചാത്തലവും സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്. ബിഎൻഎസ് പ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix