Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈലിന്റെ മൂന്ന് സുഹൃത്തുക്കൾക്കെതിരെയും കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിൽ പ്രതി സുഹൈൽ സജീവിനൊപ്പം കാറിലുണ്ടായിരുന്ന മൂന്ന് പേർക്കെതിരെയും പൊലീസ് കേസെടുത്തു. നിനവ്, അമീർ, ജോയൽ എന്നിവർക്കെതിരെയാണ് പ്രേരണാക്കുറ്റം ചുമത്തിയത്.

മദ്യപിച്ച അവസ്ഥയിൽ വാഹനം ഓടിക്കാൻ സുഹൈലിനെ പ്രേരിപ്പിച്ചെന്നും മദ്യപിച്ചാണ് വാഹനം ഓടിക്കുന്നതെന്ന് അറിഞ്ഞിട്ടും തടയാൻ ശ്രമിച്ചില്ലെന്നുമാണ് ഇവർക്കെതിരെയുള്ള ആരോപണം. അപകടത്തിന് പിന്നാലെ ഇവർ രക്ഷപ്പെടാൻ ശ്രമിച്ച വാഹനത്തെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

അതേസമയം, സുഹൈലിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. അപകടവുമായി ബന്ധപ്പെട്ട പൊലീസ് റിപ്പോർട്ട് ലഭിച്ചശേഷം ലൈസൻസ് റദ്ദാക്കുന്നതിൽ തീരുമാനമെടുക്കും. അമിതവേഗത്തിൽ വാഹനം ഓടിച്ചതിന്റെ ദൃശ്യങ്ങളും പരിശോധിക്കും.

അപകടസമയത്ത് കാറിന്റെ വേഗത എത്രയായിരുന്നു എന്നറിയാൻ വാഹനത്തിലെ ഇവന്റ് ഡാറ്റാ റെക്കോർഡർ (EDR) പരിശോധിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അപകടസമയത്ത് ബ്രേക്ക് ഉപയോഗിച്ചിരുന്നോ, ആക്സിലറേറ്റർ എത്രനേരം അമർത്തിയിരുന്നു തുടങ്ങിയ വിവരങ്ങളും ഇതിലൂടെ കണ്ടെത്താനാകും. ഇതിനായി ബിഎംഡബ്ല്യുവിൽനിന്ന് മെക്കാനിക്കുകളെ എത്തിച്ച് ഡാറ്റ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം. കേസിലെ പ്രതിയായ സുഹൈൽ നിലവിൽ റിമാൻഡിലാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix