Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എൽപിഎസ്ടി സമരം; സമരക്കാരുമായി ചർച്ച നടത്താൻ സർക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ 133 ദിവസമായി തുടരുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ സമരത്തിൽ നിർണായക വഴിത്തിരിവ്. സമരക്കാരുമായി ചർച്ച നടത്താൻ സർക്കാർ തീരുമാനിച്ചു. 22 ദിവസമായി നിരാഹാര സമരം തുടരുന്ന സമരസമിതി സെക്രട്ടറി എസ്. വളർമതിയുടെ ആരോഗ്യനില ഗുരുതരമായതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായത്.

പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ സമരസമിതിയുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വളർമതിയെ അറിയിച്ചു. എന്നാൽ ചർച്ചയുടെ സമയവും സ്ഥലവും ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇന്ന് ആലപ്പുഴയിൽ ഔദ്യോഗിക പരിപാടികളുള്ളതിനാൽ മന്ത്രിയുടെ സൗകര്യം കൂടി പരിഗണിച്ചായിരിക്കും ചർച്ച നിശ്ചയിക്കുക.

നിലവിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് വളർമതി. ആരോഗ്യനില മോശമായതിനെ തുടർന്ന് പ്രത്യേക മെഡിക്കൽ ബോർഡ് പരിശോധന നടത്തിയിരുന്നു. നിർജ്ജലീകരണവും രക്തത്തിലെ സോഡിയം ഉൾപ്പെടെയുള്ള ഘടകങ്ങളുടെ അളവ് കുറയുന്നതും ജീവന് ഭീഷണിയാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചെങ്കിലും വളർമതി തയ്യാറായില്ല.

സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചെങ്കിലും അനുകൂലമായ തീരുമാനം ഉണ്ടാകുന്നതുവരെ നിരാഹാര സമരം അവസാനിപ്പിക്കില്ലെന്നാണ് വളർമതിയുടെ നിലപാട്. വളർമതിയെ ആശുപത്രിയിലേക്ക് മാറ്റിയതോടെ സമരപ്പന്തലിൽ ഉദ്യോഗാർത്ഥിയായ എം. ജയകൃഷ്ണനും നിരാഹാര സമരം തുടരുകയാണ്.

നിലവിലുള്ള പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് മുഴുവൻ ഒഴിവുകളും റിപ്പോർട്ട് ചെയ്ത് നിയമനം നടത്തണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. കൂടാതെ അധ്യാപക-വിദ്യാർത്ഥി അനുപാതം 1:30 എന്നതിൽ നിന്ന് 1:25 ആയി കുറയ്ക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇതിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന കാരണത്താൽ വിദ്യാഭ്യാസ വകുപ്പ് നേരത്തെ എതിർപ്പ് അറിയിച്ചിരുന്നു. മന്ത്രിയുടെ സൗകര്യം പരിഗണിച്ച് ചർച്ചയുടെ സമയവും സ്ഥലവും സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix