Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KC Venugopal

സിപിഎമ്മിനെ നശിപ്പിക്കാൻ കോൺഗ്രസിന്റെ ആവശ്യമില്ല പിണറായി വിജയൻ തന്നെ ധാരാളമാണെന്ന് കെ സി വേണുഗോപാൽ

തൃശ്ശൂർ: സിപിഎമ്മിനെ നശിപ്പിക്കാൻ കോൺഗ്രസിന്റെ ആവശ്യമില്ലെന്നും അതിനു പിണറായി വിജയൻ തന്നെ ധാരാളമാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അഭിപ്രായപ്പെട്ടു. തദ്ദേശ സ്‌ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥികളുടെ സംഗമവും പൊതുസമ്മേളനവും പോട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘപരിവാറുമായുള്ള പിണറായിയുടെ കണക്‌ഷൻ പരസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു. എഐസിസി സെക്രട്ടറി ടി.എൻ.പ്രതാപൻ, ബെന്നി ബഹനാൻ എംപി, സനീഷ്കുമാർ ജോസഫ് എംഎൽഎ, കെപിസിസി സെക്രട്ടറിമാരായ ജോസ് വള്ളൂർ, എം.പി.വിൻസൻ്റ്, […]
Read more

കെ.സി.വേണുഗോപാലിനെ സി.പി.എം ഭയപ്പെടുന്നു: ചെറിയാൻ ഫിലിപ്പ്

കൊച്ചി: കെ.സി.വേണുഗോപാലിൻ്റെ ജനസമ്മതിയെ സി.പി.എം ഭയപ്പെടുന്നതുകൊണ്ടാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അദ്ദേഹത്തെ രാഷ്ട്രീയ മാന്യതയില്ലാതെ അപഹസിച്ചത്.ബീഹാർ തെരഞ്ഞെടുപ്പിൽ ശ്രദ്ധിക്കാതെ കെ.സി.വേണുഗോപാൽ കേരളത്തിൽ അധികാരം ഉറപ്പിക്കാനുള്ള തിരക്കിലായിരുന്നുവെന്നു ഗോവിന്ദൻ പറയുന്നത് കേരളത്തിൽ മാത്രം എപ്പോഴും പ്രവർത്തിക്കുന്ന സി.പി.എം ദേശീയ ജനറൽ സെക്രട്ടറി എം.എ ബേബിക്കു നേരെയുള്ള പരോക്ഷ വിമർശനം കൂടിയാണ്. പയ്യന്നൂർ എന്ന കമ്യൂണിസ്റ്റ് കോട്ടയിൽ ജനിച്ച വേണുഗോപാൽ മറ്റൊരു കോട്ടയായി കരുതപ്പെടുന്ന ആലപ്പുഴയിൽ മൂന്നുതവണ നിയമസഭയിലേക്കും മൂന്നുതവണ ലോക്സഭയിലേക്കും ജയിച്ചതു മുതൽ കമ്മ്യൂണിസ്റ്റുകാരുടെ കണ്ണിലെ […]
Read more

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; അമിത് ഷായ്ക്ക് കത്തയച്ച് കെ സി വേണുഗോപാൽ

ഛത്തീസ്ഗഢിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് കെ സി വേണുഗോപാൽ എംപി. കൂടാതെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിക്കും കത്തയച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾ വലിയ ആക്രമണമാണ് നേരിടുന്നതെന്നും അടുത്തിടെ ആക്രമണങ്ങൾ വർധിച്ചുവെന്നും കത്തിൽ പറയുന്നു. കുറ്റവാളികൾക്കെതിരെ കർശന ശിക്ഷ നൽകമെന്നും ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കാൻ നടപടി വേണമെന്നും കെ സി വേണുഗോപാൽ അയച്ച കത്തിൽ പറഞ്ഞു. കണ്ണൂർ തലശേരി ഉദയഗിരി […]
Read more

പെന്‍ഷന്‍ പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് കെസി വേണുഗോപാല്‍

മലപ്പുറം: ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട് തന്റെ പരാമര്‍ശം വളച്ചൊടിച്ചെന്നും മാപ്പുപറയില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. തെരഞ്ഞെടുപ്പുകാലത്താണ് സര്‍ക്കാര്‍ പെന്‍ഷന്‍ കുടിശ്ശിക നല്‍കുന്നത്. പെന്‍ഷന്‍ കൊടുക്കുന്നുണ്ടെങ്കിലും കുടിശ്ശിക ഇപ്പോഴും ബാക്കിയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ക്ഷേമനിധി ബോര്‍ഡുകള്‍ എത്ര കോടി കൊടുക്കാനുണ്ടെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും മറുപടി പറയണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പാവപ്പെട്ടവരുടെ പെന്‍ഷന്‍ കൃത്യമായി യഥാസമയം നല്‍കുമെന്നായിരുന്നു വാഗ്ദാനമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് 7 […]
Read more

ചതിയെക്കുറിയിച്ചു പറയാൻ യോഗ്യൻ പിണറായി തന്നെ; വിമർശനവുമായി കെ സി വേണുഗോപാൽ

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രെട്ടറി കെ.സി വേണുഗോപാൽ. നിലമ്പൂരില്‍ വെച്ച് നടന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി ചതിയെക്കുറിച്ചാണ് സംസാരിച്ചതെന്നും ചതിയെ കുറിച്ച് പറയാന്‍ ഏറ്റവും യോഗ്യന്‍ മുഖ്യമന്ത്രിയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. മാസങ്ങൾക്ക് മുൻപ് ‘ദി ഹിന്ദു’ പത്രത്തിന് നൽകിയ അഭിമുഖത്തിൽ മലപ്പുറം ജില്ലയെ സംശയനിഴലിൽ നിർത്തിയതും പിണറായി വിജയൻ നടത്തിയ ഗൗരവമായ നീക്കമായിരുന്നെന്ന് വേണുഗോപാൽ പറഞ്ഞു. ‘എല്ലാ ജില്ലയിലും സ്വര്‍ണ്ണം പിടികൂടാറുണ്ട്. മറ്റ് ജില്ലകളെ കുറിച്ച് ഒന്നും […]
Read more

അൻവറിനെ മാറ്റണമെന്ന വികാരം കോൺ​ഗ്രസിനില്ല

ഡൽഹി: പിവി അൻവറിനെ മാറ്റിനിര്‍ത്തണമെന്ന വികാരം യുഡിഎഫിൽ ആര്‍ക്കുമില്ലെന്ന് കെസി വേണു​ഗോപാൽ. പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വവുമായി സംസാരിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ . സംസ്ഥാന നേതൃത്വത്തിന് അൻവറിനെ മാറ്റിനിര്‍ത്തണമെന്ന അഭിപ്രായമില്ല. ആശയവിനിമയത്തിൽ എന്താണ് പാളിച്ച വന്നതെന്ന് പരിശോധിക്കും. ഇടതുപക്ഷത്തിന്‍റെ നെറികെട്ട ഭരണം കാരണമാണ് അൻവര്‍ പുറത്തുവന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു. സര്‍ക്കാരിനെ താഴെ ഇറക്കാനാണ് അന്‍വര്‍ രാജിവെച്ചതെന്നും പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
Read more

കെ സിയെ കൈവിടാതെ ആലപ്പുഴ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമാണ് ആലപ്പുഴ.2019-ല്‍ യൂഡിഎഫിന് കേരളത്തില്‍ നഷ്ടമായ ഓരേ ഒരു രാജ്യസഭ സീറ്റ് തിരിച്ച് പിടിക്കാന്‍ കോണ്‍ഗ്രസ് കളത്തിലിറക്കിയത് എഐസിസി ജനറല്‍ സെക്രട്ടറിയും രാജ്യ സഭ അം​ഗവുമായ കെസി വേണുഗോപാലിനെയാണ്.സീറ്റിങ്ങ് എം പിയായ എം എ ആരിഫിനെ വീണ്ടും കളത്തിലിറക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചപ്പോള്‍ ബിജെപിയുടെ ശക്തയായ നേതാവ് ശോഭാ സുരേന്ദ്രനെ രംഗത്തിറക്കി മത്സരം കടുപ്പിക്കാന്‍ ബിജെപി നേത്യത്വവും തീരുമാനിക്കുകയായിരുന്നു.ആലപ്പുഴക്കാരുടെ പ്രിയങ്കരാനായ കെസി,കോണ്‍ഗ്രസിനെ സംബന്ധിച്ച് തുറുപ്പ് ചിട്ടായിരുന്നു. തെരഞ്ഞെടുപ്പിൽ കെ സി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix