Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: KC Venugopal

‘നേരിനൊപ്പം, പോരാട്ടങ്ങൾ നിലപാടുകൾ’; ലോക പുസ്തകദിനത്തിൽ കെ സി വേണുഗോപാലിന്‍റെ പുസ്തകം

തിരുവനന്തപുരം: ലോക പുസ്തകദിനത്തിൽ വായനക്കാർക്കായി കെ സി വേണുഗോപാൽ ഒരു പുസ്തകം സമർപ്പിച്ചു. ‘നേരിനൊപ്പം: പോരാട്ടങ്ങൾ നിലപാടുകൾ’ എന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ നിയമസഭ, രാജ്യസഭ, ലോകസഭ പ്രസംഗങ്ങളിൽ നിന്ന് തെരഞ്ഞെടുത്തവയുടെ സമാഹാരമാണ്. സുനാമി ദുരന്തം മുതൽ തൊഴിലില്ലായ്മ, കർഷകർ, മത്സ്യത്തൊഴിലാളികൾ, നഴ്സുമാർ, വിദ്യാർത്ഥികൾ തുടങ്ങി വിവിധ സാമൂഹിക വിഷയങ്ങൾ ഉൾക്കൊള്ളുന്ന മൂന്ന് ദശാബ്ദങ്ങളിലായി നടത്തിയ നിയമസഭ പ്രസംഗങ്ങളാണ് പുസ്തകമായി പുറത്തിറങ്ങുന്നത്. ഡി സി ബുക്സ് ആണ് പ്രസാധകർ. ലോക പുസ്തകദിനത്തിൽ സന്തോഷത്തോടെ ഈ പുസ്തകം വായനക്കാർക്കായി സമർപ്പിക്കുന്നുവെന്ന് […]
Read more

നരേന്ദ്രമോദിക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകി കെ സി വേണുഗോപാൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകി കെ.സി. വേണുഗോപാൽ. രാജ്യത്തോടുള്ള അഭിസംബോധനയിൽ എംപിമാരെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. സ്ത്രീ സംവരണ ബില്ലിനെ പ്രതിപക്ഷം തടയാൻ വോട്ട് ചെയ്തുവെന്ന പ്രധാനമന്ത്രിയുടെ പരാമർശം അസത്യമാണെന്ന് വേണുഗോപാൽ നോട്ടീസിൽ ചൂണ്ടിക്കാട്ടി. പ്രസംഗത്തിൽ ‘കോൺഗ്രസ്’ എന്ന പദം നിരവധി തവണ ഉപയോഗിച്ചതായും അദ്ദേഹം വിമർശിച്ചു. പാർലമെന്റിലെ നടപടിക്രമങ്ങളും വോട്ടിംഗ് രീതിയും പുറത്തു ചർച്ച ചെയ്തതിലൂടെ എംപിമാരുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്നും അതിനാലാണ് നോട്ടീസ് നൽകിയതെന്നും വേണുഗോപാൽ […]
Read more

കെസി വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന് വെള്ളാപ്പള്ളി നടേശൻ

ഇടുക്കി: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചയെ കുറിച്ച് പ്രതികരിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി പിന്നണിയിൽ നിന്ന് പ്രധാന പ്രവർത്തനങ്ങൾ നിർവഹിച്ചത് കെ.സി. വേണുഗോപാലാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തിന് അയോഗ്യനായി കാണുന്നില്ലെന്നും, എന്നാൽ ആരാണ് ഏറ്റവും യോഗ്യൻ എന്നതിൽ താൻ അഭിപ്രായപ്പെടില്ലെന്നും വ്യക്തമാക്കി. വി.ഡി. സതീശൻ കൂടുതൽ സജീവമായത് ടെലിവിഷൻ ചർച്ചകളിലാണെന്നും, രമേശ് ചെന്നിത്തലയെ അപ്രസക്തനാക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയിച്ചാൽ കോൺഗ്രസിലെ എല്ലാവർക്കും […]
Read more

ആദ്യം ചെന്നിത്തല, ഇപ്പോള്‍ കെസി; കുളംകലക്കി മീന്‍ പിടുത്തമാണോ സുധാകരന്റെ ലക്ഷ്യം?

വോട്ടെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണല്‍ വരെയുള്ളത് ഏകദേശം മൂന്നാഴ്ച്ചയിലധികം സമയമാണ്. പത്ത് വര്‍ഷത്തിന് ശേഷം ഭരണം പിടിക്കുമെന്ന് ഊണിലും ഉറക്കത്തിലും പറഞ്ഞുകൊണ്ട് നടക്കുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ മിക്കവരും ഇപ്പോള്‍ ഒരു ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് സ്റ്റേജിലാണ്. വോട്ടെടുപ്പിന്റെ പിറ്റേന്ന് തുടങ്ങിയ മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള വടംവലി ഇപ്പോള്‍ ഏകദേശം തെരുവ് യുദ്ധത്തിന് സമാനമായിട്ടുണ്ട്. കൂട്ടിയും കിഴിച്ചും നോക്കുമ്പോള്‍ ഈ തെരഞ്ഞെടുപ്പ് പല വമ്പന്മാര്‍ക്കും ഇത് നിലനില്‍പ്പിന്റേയും പോരാട്ടം കൂടിയാണ്. അക്കൂട്ടത്തിലെ പ്രധാനിയാണ് കണ്ണൂരിലെ മഹാമേരുവായ കെ സുധാകരന്‍. സ്ഥാനാര്‍ത്ഥിത്വവുമായി […]
Read more

കെ സിയെ പുകഴ്ത്തിയ സുധാകരന്റെ പോസ്റ്റിനെ പരിഹസിച്ച് ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി: എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ പുകഴ്ത്തിയുള്ള കെ സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്. കെ സി വേണുഗോപാലിന് ആവാമെങ്കിൽ കെ സുധാകരനും ആകാമെന്ന് അനുയായികളെ കൊണ്ട് പറയിക്കാൻ ഉള്ള നീക്കമാണ് സുധാകരൻ നടത്തുന്നതെന്നാണ് ബ്രിട്ടാസിന്റെ ആരോപണം. കോൺഗ്രസിന് താങ്ങും തണലുമായി കെ സി വേണുഗോപാൽ ഡൽഹിയിൽ ഉണ്ടാകുമെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. മേയ് 4 വരെ സ്വപ്നം കാണാൻ അവർക്ക് അവകാശമുണ്ടെന്നും ബ്രിട്ടാസ് പരിഹസിച്ചു. […]
Read more

മുഖ്യമന്ത്രി വിഷയം ജനമധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ട; പരസ്യപ്രതികരണങ്ങള്‍ക്കെതിരെ കെസി വേണുഗോപാല്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ഇനിയും ആഴ്ച്ചകളോളം ഉണ്ടെന്നിരിക്കെ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ തളളി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നാലാം തിയതി ഫലം വരുന്നത് വരെ എല്ലാവരും കാത്തിരിക്കണമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഒരു സിസ്റ്റവും നേതാക്കളുമുണ്ട്. എല്ലാവരും കൂടിയാലോചിച്ച് തീരുമാനമെടുക്കും. വിഷയം പൊതുജനമധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടതല്ലെന്നും ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി വിധിയെഴുതിയിട്ടുണ്ടെന്നാണ് ഉറച്ച വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരന് അദ്ദേഹത്തിന്റെ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യം ഉണ്ടെന്നും […]
Read more

പണം കൈപ്പറ്റിയെന്ന് ആരോപണം; മാനനഷ്ട കേസ് ഫയല്‍ ചെയ്ത് കെ.സി വേണുഗോപാല്‍

എറണാകുളം: കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ നേതാക്കന്മാർ തമ്മിൽ വാഗ്‌വാദങ്ങളും ആരോപണങ്ങളും ഉയരുകയാണ്. കെ സി വേണുഗോപാലിന് നേരെ വ്യാജആരോപണം ഉന്നയിച്ച ഹരിയാന സ്വദേശി ഗൗരവ് കുമാറിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്തു. 026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍, രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ആരോപണമെന്നും തന്റെ സത്കീര്‍ത്തിയും പ്രതിച്ഛായയും തകര്‍ക്കുകയാണ് ലക്ഷ്യമെന്നും കെ സി വേണുഗോപാല്‍ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ പരാതിയില്‍ പറയുന്നു. […]
Read more

വ്യാജ കാര്‍ഡ് നിര്‍മിച്ച് ശീലം കോണ്‍ഗ്രസിന്: ഇ പി ജയരാജന്‍

കണ്ണൂര്‍: വ്യാജ ആധാര്‍ കാര്‍ഡ് ആരോപണത്തില്‍ കെ സി വേണുഗോപാലിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് സിപിഐഎം നേതാവ് ഇ പി ജയരാജൻ. കോണ്‍ഗ്രസിന്റെ ദേശീയ നേതാവാണ് കെ സി വേണുഗോപാലെന്ന് ആലോചിക്കണമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. പയ്യന്നൂരിലെ യുഡിഎഫ് പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയുടെ മെഗാഫോണ്‍ ആയി കെ സി വേണുഗോപാല്‍ മാറരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസിന്റെ മൂന്നാം നിലയില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിക്കുന്നുണ്ടെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ നേതാക്കൾ രൂക്ഷമായ […]
Read more

രാഹുല്‍ മാങ്കൂട്ടത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന് എന്താണ് കുഴപ്പമെന്ന് കെസി വേണുഗോപാല്‍

ആലപ്പുഴ: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തെരഞ്ഞടുപ്പ് പ്രചരണങ്ങളില്‍ പങ്കെടുക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. രാഹുലിന്റെ പ്രചരണത്തിന് പാര്‍ട്ടിയുമായി ബന്ധമില്ല. അദ്ദേഹത്തിന്റെ സ്വന്തം രാഷ്ട്രീയം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യമില്ലാത്ത നാടല്ലല്ലോ ഇത്. കോണ്‍ഗ്രസ് പുറത്താക്കി എന്നേ ഉള്ളൂവെന്നും രാഹുലിന്റെ പശ്ചാത്തലം കോണ്‍ഗ്രസ് രാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലൈംഗികാരോപണക്കേസുകള്‍ക്ക് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിപ്പെട്ട രാഹുല്‍ സമൂഹ മാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള വീഡിയോകള്‍ പങ്കുവെയ്ക്കുന്നുണ്ട്. ഒപ്പം ചില സ്ഥാനാര്‍ത്ഥികളുടെ പ്രചരണ റാലികളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിലാണ് […]
Read more

നോട്ടുകെട്ടുമായി പരാതിക്കാരന്റെ ഭാര്യക്കൊപ്പം; കെസി വേണു​ഗോപാലിനെതിരെ ​ഗുരുതര ആരോപണം

ന്യൂഡൽഹി: കോൺഗ്രസ് ദേശീയ നേതൃത്വത്തെ വെട്ടിലാക്കി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ ഗുരുതരമായ അഴിമതി ആരോപണം. ഹരിയാനയിലെ നിയമസഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയെന്ന പരാതിയിലാണ് തെളിവായി ചിത്രങ്ങളടക്കം പുറത്ത് വന്നനിരിക്കുന്നത്. വിഷയത്തിൽ ഹൈക്കമാൻഡ് ഇപ്പോഴും മൗനം പാലിക്കുകയാണ്. പരാതിക്കാരനായ കോൺഗ്രസ് നേതാവ് ​ഗൗരവ് കുമാറിന്റെ ഭാര്യ സുചിത്രക്കൊപ്പം നോട്ടുകെട്ടുകളുമായി നിൽക്കുന്ന കെ സി വേണുഗോപാലിൻ്റെ ദൃശ്യങ്ങളാണ് കോൺ​ഗ്രസിനെ വെട്ടിലാക്കിയിരിക്കുന്നത്. ആറ് മാസം മുമ്പ് വേണുഗോപാലിൻ്റെ ഔദ്യോഗിക വസതിയിൽ വെച്ചാണ് ഈ ചിത്രങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer