തിരുവനന്തപുരം: ലോക പുസ്തകദിനത്തിൽ വായനക്കാർക്കായി കെ സി വേണുഗോപാൽ ഒരു പുസ്തകം സമർപ്പിച്ചു. ‘നേരിനൊപ്പം: പോരാട്ടങ്ങൾ നിലപാടുകൾ’ എന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ നിയമസഭ, രാജ്യസഭ, ലോകസഭ പ്രസംഗങ്ങളിൽ നിന്ന് തെരഞ്ഞെടുത്തവയുടെ സമാഹാരമാണ്.
സുനാമി ദുരന്തം മുതൽ തൊഴിലില്ലായ്മ, കർഷകർ, മത്സ്യത്തൊഴിലാളികൾ, നഴ്സുമാർ, വിദ്യാർത്ഥികൾ തുടങ്ങി വിവിധ സാമൂഹിക വിഷയങ്ങൾ ഉൾക്കൊള്ളുന്ന മൂന്ന് ദശാബ്ദങ്ങളിലായി നടത്തിയ നിയമസഭ പ്രസംഗങ്ങളാണ് പുസ്തകമായി പുറത്തിറങ്ങുന്നത്.
ഡി സി ബുക്സ് ആണ് പ്രസാധകർ. ലോക പുസ്തകദിനത്തിൽ സന്തോഷത്തോടെ ഈ പുസ്തകം വായനക്കാർക്കായി സമർപ്പിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.




