രാജീവ് ചന്ദ്രശേഖറിന്റെ പത്രിക;കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കെ.സി. വേണുഗോപാൽ
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികയിൽ സ്വത്തുവിവരങ്ങൾ മറച്ചുവെച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജീവ് ചന്ദ്രശേഖർ നടത്തിയത് വ്യക്തമായ ചട്ടലംഘനമാണെന്നും ഇതിനെതിരെ യുഡിഎഫ് നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സത്യവാങ്മൂലത്തിൽ സ്ഥാനാർത്ഥിയുടെ സ്വത്തുവകകളുടെ പൂർണ്ണമായ വിവരം നൽകണമെന്നിരിക്കെ, കർണാടകയിലെ കോറമംഗലയിലുള്ള വസ്തുവിന്റെ വിവരം അദ്ദേഹം ബോധപൂർവ്വം മറച്ചുവെച്ചുവെന്നാണ് ആരോപണം. 2024-ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിരുന്ന […]
Read more