Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കനഗോലു പറഞ്ഞു, മത്സരിക്കാമെന്ന് കെസി; ലക്ഷ്യം മുഖ്യമന്ത്രി കസേര?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരോ മണ്ഡലവും കേന്ദ്രീകരിച്ച് വിശദമായി ചര്‍ച്ച നടത്തി കനഗോലു എഐസിസിക്ക് സമഗ്രമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതില്‍ ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ മത്സരിച്ചാല്‍ വലിയ നേട്ടമുണ്ടാകുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് ഹൈക്കമാന്‍ഡ് കാര്യമായി തന്നെ കണക്കിലെടുത്തു. ഇപ്പോഴിതാ എംപിയും സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന ഏറ്റവും നിര്‍ണായകമായ തീരുമാനങ്ങളില്‍ ഒന്നായിരിക്കും ഇത്. അതും കഴിഞ്ഞ കുറച്ച് കാലമായി കോണ്‍ഗ്രസിന് അത്ര വലിയ വേരോട്ടമില്ലാത്ത മണ്ണ് കൂടിയായ ആലപ്പുഴയില്‍.

വടക്കു നിന്നും തെക്കോട്ട് തട്ടകം മാറ്റി വന്‍ മരമായി വളര്‍ന്ന നേതാക്കള്‍ അധികമൊന്നുമില്ല കേരള രാഷ്ട്രീയത്തില്‍. അക്കൂട്ടത്തിലൊരാളാണ് പയ്യന്നൂര്‍ സ്വദേശിയായ കെസി വേണുഗോപാലും. 1996 മുതല്‍ തന്റെ രാഷ്ട്രീയ തട്ടകമായ ആലപ്പുഴയില്‍ ഒരു കൈ നോക്കാന്‍ അദ്ദേഹത്തിനും വിയോജിപ്പില്ലെന്നാണ് സൂചന. ഇവിടെ നിന്ന് മൂന്ന് തവണ എംഎല്‍എ ആയിട്ടുണ്ട് ഇതുവരെ. പിന്നെ മന്ത്രിയും കേന്ദ്രമന്ദ്രിയുമെല്ലാമായി. അല്ലെങ്കിലും ഒരിക്കലെങ്കിലും മുഖ്യമന്ത്രിയാകാന്‍ കെസിക്കും കാണും മോഹം. ഇതോടെ ഇപ്പോള്‍ തന്നെ അത്യാവശ്യ.ത്തിന് ചരടുവലികള്‍ നടക്കുന്ന മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള പിടിവലി യുഡിഎഫിനുള്ളില്‍ ഒന്നുകൂടി കൊഴുക്കുമെന്നുറപ്പ്. നെഞ്ചിടിക്കുന്നത് സതീശനും സുധാകരനും ചെന്നിത്തലയ്ക്കുമെല്ലാമായിരിക്കും.

യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ സംഘടനപരമായി സംസ്ഥാനത്തു നിന്നും നിലവിലുള്ള ഏറ്റവും മുതിര്‍ന്ന നേതാവായ വേണുഗോപാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടും എന്ന് തന്നെയാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പക്ഷേ അന്തിമ തീരുമനം എടുക്കുക ഹൈക്കമാന്‍ഡ് തന്നെ. ഏതാണ്ട് ഒരു മാസമായി ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലും കെ സി വേണുഗോപാല്‍ സജീവമാണെന്നതും സ്ഥാനാര്‍ഥായാകുമെന്നതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്.

കനഗോലുവിന്റെ റിപ്പോര്‍ട്ട് എന്തായാലും യുഡിഎഫ് കാര്യമായിത്തന്നെ എടുത്തിരിക്കുകയാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 100ലധികം സീറ്റുകള്‍ നേടി വന്‍ വിജയം കൈവരിക്കുമെന്ന് വരെ കെസി വേണുഗോപാല്‍ പറഞ്ഞു കഴിഞ്ഞു. സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും വിജയസാധ്യത മാത്രമാണ് പരിഗണനയെന്നും അദ്ദേഹം ആലപ്പുഴ സന്ദര്‍ശിക്കവെ പറഞ്ഞു. കെസിയുടെ വരവ് തൊട്ടടുത്ത മണ്ഡലങ്ങളായ ചേര്‍ത്തലയിലും അരൂരുമെല്ലാം പ്രതിഫലിക്കുമെന്ന കണക്കുകൂട്ടലുമുണ്ട്.

ഒരു പരിധി വരെ നനഞ്ഞ പടക്കമായി മാറിയ പ്രതിപക്ഷ നേതാവിന്റെ പുതുയുഗ യാത്ര കൊണ്ട് മാത്രം ജനങ്ങള്‍ യുഡിഎഫിന് വോട്ട് കുത്താന്‍ തയ്യാറായി ഇരിക്കുകയാണെന്ന അതിമ ആത്മവിശ്വാസം കോണ്‍ഗ്രസിനെ പടുകുഴിയില്‍ കൊണ്ടിടാതിരിക്കട്ടെ. എംപിമാര്‍ മത്സരിക്കേണ്ടതില്ല എന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. എന്നാലും ചില ഇടങ്ങളില്‍ വിട്ടുവീഴ്ച്ച ഉണ്ടാകും എന്നും അതിനൊപ്പം പറഞ്ഞിരുന്നു. ഈ തീരുമാനം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ കെസി തന്നെ അല്‍പ്പ സമയത്തിന് ശേഷം മത്സരിക്കാന്‍ സമ്മതം മൂളിയെന്നതും ശ്രദ്ധേയം. കെസി വേണുഗോപാല്‍ വന്നാലുള്ള മാറ്റങ്ങള്‍ ചെറുതായിരിക്കില്ല കോണ്‍ഗ്രസില്‍. പക്ഷേ സ്ഥാനമോഹികള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത കോണ്‍ഗ്രസില്‍ കെസിയുടെ വരവ് ചിലര്‍ക്കെങ്കിലും അത്ര ശുഭകരമായ വാര്‍ത്തയല്ലാതായി മാറുന്നു. വെറുമൊരു നിയമസഭാംഗമായി ഇരിക്കാന്‍ മാത്രമാകില്ല കെസി വേണുഗോപാലിന്റെ വരവ്.

നിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പിനാണ് കേരളം തയ്യാറെടുക്കുന്നത്. യുഡിഎഫിനെ സംബന്ധിച്ച് ഒരു ജീവന്മരണ പോരാട്ടമായി ഇത് മാറുന്നു. വലിയൊരു ശക്തിയായി ബിജെപി ഒരു വശത്ത് ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ ഈ പോരാട്ടത്തില്‍ ഏതെങ്കിലും തരത്തില്‍ പരാജയപ്പെട്ടാല്‍ അത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തന്നെ അടിവേര് ഇളകുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറുമെന്ന് നേതാക്കള്‍ക്ക് വ്യക്തമായി അറിയാം. അതിനാല്‍ തോല്‍ക്കാതിരിക്കാന്‍ ഏതറ്റം വരേയും പോകാനും നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് തയ്യാറാണ്.

Recent News

Advertisement
WhiteswanTV Footer