Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: KC Venugopal

എംപി മുഖ്യമന്ത്രിയാകേണ്ട’; കെ.സിക്കെതിരേ ഓർത്തഡോക്സ് സഭ

കോട്ടയം: മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് യുഡിഎഫിൽ നടക്കുന്ന ചർച്ചകളിൽ ഇടപെട്ട് ഓർത്തഡോക്സ് സഭ രംഗത്ത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽനെ വിമർശിച്ച് ഓർത്തഡോക്സ് സഭ ഭദ്രാസന മെത്രാപൊലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് പ്രതികരിച്ചു. എം.പി.മാർ മുഖ്യമന്ത്രിയാകുന്നതിൽ നിയമതടസ്സമില്ലെങ്കിലും, എം.പി.മാർ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതിന് ശേഷം ഒരു എം.പി.യുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നത് വിരോധാഭാസമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനായി നടക്കുന്ന തർക്കങ്ങൾ ശരിയല്ലെന്നും, ഇത്തരം കാര്യങ്ങൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിജയത്തിന് പിന്നാലെ പുതിയ […]
Read more

തെരഞ്ഞെടുപ്പിൽ സുപ്രധാന നേതൃത്വം നൽകി; കെ സി വേണുഗോപാലിനെ പിന്തുണച്ച് ദീപ്തി മേരി

എറണാകുളം: തിരഞ്ഞെടുപ്പ് ഫലത്തിന് മുൻപ് തന്നെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ചകൾ തുടങ്ങിയിരുന്നു. ഫല പ്രഖ്യാപനത്തിന് ശേഷം വീണ്ടും ചർച്ചകൾ സജീവമായിരിക്കുകയാണ്. ആരാകും കേരളത്തിലെ അടുത്ത മുഖ്യമന്ത്രി എന്ന ആകാംഷയിലാണ് ജനങ്ങളും. കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് നിലവിൽ പരിഗണയിലുള്ളത്. ഓരോരുത്തർക്കായും അണികൾ ഫ്ളക്സ് ബോർഡുകളും ചേരിപ്പോരുകളും തുടങ്ങിക്കഴിഞ്ഞു. ഇപ്പോഴിതാ, മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ കെ സി വേണുഗോപാലിനെ പിന്തുണച്ച് റാണാജിത് വന്നിരിക്കുകയാണ് ദീപ്തി മേരി വര്‍ഗീസ്. കോണ്‍ഗ്രസും യുഡിഎഫും ചരിത്രവിജയമാണ് […]
Read more

ഇന്ത്യയിലെ അതികായനായ നേതാവ്’; കെസിയെ പുകഴ്ത്തി വെള്ളാപ്പള്ളി ന‌ടേശൻ

പത്തനംതിട്ട: കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ പുകഴ്ത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. കെ.സി. വേണുഗോപാൽ ഇന്ത്യയിലെ അതികായനായ നേതാവാണെന്നും കോൺഗ്രസ് വിജയത്തിന്റെ ശിൽപ്പിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. അദ്ദേഹത്തിന്റെ സ്വാധീനത്തിലാണ് നിരവധി എംഎൽഎമാർ വിജയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കുന്നത് പാർട്ടി ഹൈക്കമാൻഡാണെന്നും അതിൽ ഒരു സമുദായ നേതാവിനും അവകാശമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. വി.ഡി. സതീശൻ നല്ല പ്രതിപക്ഷ നേതാവാണെന്നും ലീഗിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രമേശ് […]
Read more

കേരളം കെ സി നയിക്കട്ടെ’;പാലായിലും കെ സിക്കായി ഫ്‌ളക്‌സ്

കോട്ടയം: കോട്ടയത്തിന് പിന്നാലെ പാലായിലും കെ സി വേണുഗോപാലിനായി ഫ്‌ളക്‌സ് ബോർഡുകൾ. കേരളം കെ സി നയിക്കട്ടെയെന്നും അശ്വമേധം നയിക്കാൻ കെ സി വരുന്നുവെന്നുമാണ് ഫ്‌ളക്‌സിൽ എഴുതിയിരിക്കുന്നത്. പാലാ മുൻസിപ്പൽ സ്റ്റേഡിയം, പഴയ ബസ് സ്റ്റാൻഡ്, കൊട്ടാരമറ്റം സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് ഫ്‌ളക്‌സ് സ്ഥാപിച്ചിരിക്കുന്നത്. ഇന്നലെ കോട്ടയം നഗരത്തിലും ഡല്‍ഹി കേരള ഹൗസിന് മുന്നിലും കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിലും ഫ്ലക്സ് ഉയർന്നിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും എന്‍ജിഒ അസോസിയേഷന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പേരിലാണ് ഫ്‌ളക്‌സുകൾ. ഇന്ത്യന്‍ യൂത്ത് […]
Read more

കെ.സിക്ക് കത്തയച്ച് വിജയ്; സർക്കാർ രൂപികരണത്തിന് കോൺഗ്രസ് പിന്തുണ വേണം

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് കോൺഗ്രസ് പിന്തുണ ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് കത്തയച്ചിരിക്കുകയാണ് ടിവികെ അധ്യക്ഷൻ വിജയ്. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന യോഗത്തിൽ കെ.സി.107 സീറ്റുകളാണ് ടിവികെയ്ക്കുള്ളത്. മന്ത്രിസഭാ രൂപീകരണത്തിന് 11 പേരുടെ പിന്തുണ കൂടി ആവശ്യമാണ്. കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചാൽ വിജയിച്ച അഞ്ചു കോൺഗ്രസ് സ്ഥാനാർഥികൾ ടിവകെയ്ക്ക് അനുകൂലമായി നിലപാട് സ്വീകരിക്കും. ഡിഎംകെ സഖ്യത്തിനൊപ്പം നിന്നാണ് തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനെ കോൺഗ്രസ് നേരിട്ടത്. ഡിഎംകെ സഖ്യത്തെ തള്ളിപ്പറഞ്ഞ് ടിവികെയ്ക്ക് ഒപ്പം നിൽക്കുകയെന്നത് രാഷ്ട്രീയ […]
Read more

43 MLAമാരുടെ പിന്തുണ, ഡല്‍ഹിയില്‍ വന്‍ സ്വീകരണം; കെസി വേണുഗോപാല്‍ തന്നെ മുഖ്യമന്ത്രി?

കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള തിരക്കിട്ട ചര്‍ച്ചകളാണ് നാടെങ്ങും നടക്കുന്നത്. എന്നാല്‍ നിര്‍ണായക നീക്കങ്ങള്‍ നടക്കുന്നത് ഇവിടെയല്ല, അങ്ങ് ഡല്‍ഹിയിലാണ്. എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഇന്ന് ചേരുന്ന നിര്‍ണ്ണായക യോഗം കേരളത്തിന്റെ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണ്ണായകമാകും. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്ന യോഗത്തില്‍ കെ.സി. വേണുഗോപാലും പങ്കെടുക്കുന്നുണ്ട്. ആദ്യ ഘട്ടത്തിലും പിന്നീട് വന്‍ വിജയം നേടിയപ്പോഴും മുന്നിലുണ്ടായിരുന്ന വിഡി സതീശന്റെ പേര് പതിയെ വീണ്ടും മായുന്നുവെന്നാണ് വരുന്ന സൂചനകള്‍. തന്റെ സീനിയോരിറ്റി […]
Read more

വെണ്ണ പോലെയുള്ള മുഖ്യമന്ത്രി കേരളത്തില്‍ വരും, ഒരു ദൈവവിശ്വാസി ആയിരിക്കും; സൂചന നല്‍കി ടിഎന്‍ പ്രതാപന്‍

തൃശ്ശൂര്‍: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ യുഡിഎഫിന്റെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന സൂചനയുമായി ടിഎന്‍ പ്രതാപന്‍ രംഗത്ത്. വെണ്ണ പോലെയുള്ള മുഖ്യമന്ത്രി കേരളത്തില്‍ വരും, വെണ്ണ കഴിക്കുന്ന ലാളിത്യത്തോടെ കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കും, ഗുരുവായൂരില്‍ സ്ഥിരമായി വരുന്ന ദൈവ വിശ്വാസിയായ ഒരാളായിരിക്കും കേരളത്തിലെ മുഖ്യമന്ത്രിഎന്നൊക്കെയാണ് പ്രതാപന്‍ പറയുന്നത്. ഗുരുവായൂരപ്പന്റെ ഭക്തനായ ദൈവവിശ്വാസിയായ ഒരാളായിരിക്കും പുതിയ മുഖ്യമന്ത്രിയെന്നും അദ്ദേഹം പറയുന്നു. ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എം എല്‍എമാരുടെ ഭൂരിപക്ഷം ഹൈക്കമാന്‍ഡ് പരിഗണിക്കും നേതൃത്വം പുതിയ നിരീക്ഷകരെ നിശ്ചയിച്ച് […]
Read more

സൈക്കിളിൽ നിന്ന് വീണുമരിച്ച അതിഥി തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; സഹായഹസ്തവുമായി കെ.സി വേണുഗോപാൽ എം.പി

ആലപ്പുഴ: മാന്നാറിൽ സൈക്കിളിൽ നിന്ന് വീണുമരിച്ച ബിഹാർ സ്വദേശിനിയായ അതിഥി തൊഴിലാളിയുടെ മൃതദേഹം കെ.സി വേണുഗോപാൽ എം.പിയുടെ ഇടപെടലിലൂടെ ജന്മനാട്ടിലെത്തിച്ച് സംസ്കരിച്ചു. സ്വകാര്യ ജലവിതരണ ലോറിയിലെ ഡ്രൈവറായ ലഡുവിന്റെ ഭാര്യ സൈറ ഹാത്തൂരാണ് അപകടത്തിൽ മരിച്ചത്. മാന്നാറിലെ ചെന്നിത്തലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ലഡുവിനും മൂന്ന് മക്കൾക്കും മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നില്ല. മൃതദേഹം നാട്ടിലെത്തിക്കണമെന്ന ലഡുവിന്റെ ആഗ്രഹം പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ അറിയിച്ചതിനെ തുടർന്ന് എം.പി വിമാനയാത്രയ്ക്കുള്ള മുഴുവൻ ചിലവുകളും ഏറ്റെടുക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം […]
Read more

വാണിജ്യ ഗ്യാസ് വില വർധന ജനദ്രോഹം, കേന്ദ്ര നീക്കം പിൻവലിക്കണം: കെ സി വേണുഗോപാൽ

എറണാകുളം: വാണിജ്യ ഗ്യാസിന്റെ വില വർധിപ്പിച്ച തീരുമാനം ജനദ്രോഹമാണെന്ന് കെ സി വേണുഗോപാൽ. തെരഞ്ഞെടുപ്പ് കഴിയും വരെ ഒന്നും മിണ്ടിയിട്ടില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ ഭീകരമായ വിലവർധനയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര നീക്കം പിൻവലിക്കണമെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു. അതേസമയം, കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ, അത്തരം ചർച്ചകൾ പാടില്ലെന്നാണ് പാർട്ടി തീരുമാനമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. കേരളത്തിൽ എന്തുതന്നെയായാലും കോൺഗ്രസിന്റെ ഒരു മുഖ്യമന്ത്രി വരും. അപ്പോൾ മധുരം വിതരണം ചെയ്യാം. സർവ്വേകളിൽ […]
Read more

മുഖ്യമന്ത്രി കസേരക്കയായി പായുന്ന കോൺഗ്രസ് നേതാക്കന്മാർ

മുഖ്യമന്ത്രിപദത്തിനായി നെട്ടോട്ടം ഓടുകയാണ് കോൺഗ്രസ് നേതാക്കൾ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ ആരാകും മുഖ്യമന്ത്രി എന്നതിൽ ചർച്ചകൾ ആരംഭിച്ചിരുന്നു നേതാക്കളുടെ ഇടയിൽ. പരസ്യമായി പറഞ്ഞില്ലെങ്കിൽ പോലും അണികളുടെ മനസിലും നേതാക്കളുടെ മനസ്സിലും ഞാൻ തന്നെ അടുത്ത മുഖ്യമന്ത്രി എന്ന ആഗ്രഹമുണ്ട്. സ്വയം പ്രഖ്യാപിത മുഖ്യമന്ത്രിമാരും, അണികളെ കൊണ്ട് പറയിക്കുന്ന മുഖ്യമന്ത്രിമാരും നിരവധിയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരെ കേന്ദ്രീകരിച്ചാണ് പ്രധാന പ്രചാരണങ്ങൾ. ഞങ്ങടെ […]
Read more

Recent News

Advertisement
WhiteswanTV Footer