Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

43 MLAമാരുടെ പിന്തുണ, ഡല്‍ഹിയില്‍ വന്‍ സ്വീകരണം; കെസി വേണുഗോപാല്‍ തന്നെ മുഖ്യമന്ത്രി?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള തിരക്കിട്ട ചര്‍ച്ചകളാണ് നാടെങ്ങും നടക്കുന്നത്. എന്നാല്‍ നിര്‍ണായക നീക്കങ്ങള്‍ നടക്കുന്നത് ഇവിടെയല്ല, അങ്ങ് ഡല്‍ഹിയിലാണ്. എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഇന്ന് ചേരുന്ന നിര്‍ണ്ണായക യോഗം കേരളത്തിന്റെ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണ്ണായകമാകും. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്ന യോഗത്തില്‍ കെ.സി. വേണുഗോപാലും പങ്കെടുക്കുന്നുണ്ട്.

ആദ്യ ഘട്ടത്തിലും പിന്നീട് വന്‍ വിജയം നേടിയപ്പോഴും മുന്നിലുണ്ടായിരുന്ന വിഡി സതീശന്റെ പേര് പതിയെ വീണ്ടും മായുന്നുവെന്നാണ് വരുന്ന സൂചനകള്‍. തന്റെ സീനിയോരിറ്റി പരിഗണിക്കണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒടുവില്‍ തെളിയുക കെസി വേണുഗോപാലിന്റെ പേരായിരിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

കേരളത്തിലെ നേതാവ് ആരെന്ന കാര്യത്തില്‍ പ്രിയങ്കാ ഗാന്ധിയുടെ നിലപാട് അന്തിമ തീരുമാനത്തില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് സൂചന. നിയമസഭാകക്ഷിയില്‍ വ്യക്തമായ മേധാവിത്വം ഉറപ്പാക്കി ഹൈക്കമാന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് കെ.സി. വേണുഗോപാല്‍ പക്ഷത്തിന്റെ നീക്കം. ആകെയുള്ള 63 കോണ്‍ഗ്രസ് എം.എല്‍.എ.മാരില്‍ 43 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് കെ.സി. വിഭാഗം അവകാശപ്പെടുന്നു. ഈയൊരു സാഹചര്യം മുന്നില്‍ കണ്ട് സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ ഇടപെട്ടയാളാണ് കെസി എന്നതും ശ്രദ്ധേയം. കെസിയുടെ നോമിനികളാണ് മിക്ക മണ്ഡലങ്ങളിലും മത്സരിച്ചതും ഇപ്പോള്‍ ജയിച്ച് വന്നിരിക്കുന്നതും.

പരമ്പരാഗത ഗ്രൂപ്പ് വേലിക്കെട്ടുകള്‍ തകരുന്ന കാഴ്ചയാണ് കേരളത്തില്‍ ദൃശ്യമാകുന്നത്. പത്ത് ‘എ’ ഗ്രൂപ്പ് എം.എല്‍.എ.മാരില്‍ എട്ടുപേരും കെ.സിയെ പിന്തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ കെ.സിക്കൊപ്പം നിലയുറപ്പിച്ചത് ‘എ’ ഗ്രൂപ്പില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ കേരളത്തിലെത്തുമ്പോള്‍ തങ്ങളുടെ ഈ പിന്തുണയും ഭൂരിപക്ഷവും അറിയിക്കും. എം.എല്‍.എ.മാരുടെ പിന്തുണ മാത്രം നോക്കിയാണ് മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതെങ്കില്‍ കെസി വേണുഗോപാല്‍ തന്നെയാകും മുഖ്യമന്ത്രി. മൂന്ന് സ്വതന്ത്ര എം.എല്‍.എ.മാരും വേണുഗോപാലിനൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്. അതേസമയം, ദീപക് ജോയ് (തൃപ്പൂണിത്തുറ), എ. വിന്‍സെന്റ് (കോവളം) എന്നിവരുടെ പിന്തുണ കെ.സി. പക്ഷം പൂര്‍ണ്ണമായും പ്രതീക്ഷിക്കുന്നില്ല.

ഡല്‍ഹിയിലെ ഈ പ്രാഥമിക ചര്‍ച്ചകള്‍ക്ക് പിന്നാലെ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ ഉടന്‍ തന്നെ കേരളത്തിലെത്തും. എം.എല്‍.എ.മാരുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ നിരീക്ഷകര്‍ നേരിട്ട് ചോദിച്ചറിയും. രഹസ്യ ബാലറ്റിലൂടെയോ അല്ലെങ്കില്‍ വ്യക്തിപരമായ കൂടിക്കാഴ്ചയിലൂടെയോ ഒക്കെ ഇത് അവര്‍ അറിയും.

ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണയുണ്ടെങ്കിലും കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിയാകണമെങ്കില്‍ രാഹുല്‍ ഗാന്ധിയുടേയുടെയും പ്രിയങ്ക ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും പിന്തുണ അനിവാര്യമാണ്. കേരളത്തിലെ മുഖ്യമന്ത്രിയെ സംബന്ധിച്ച് ഗാന്ധികുടുംബത്തിന്റെ മനസ്സ് എന്താണെന്ന് ഇത് വരെയും വ്യക്തമല്ല. എന്തായാലും അടുത്ത ദിവസങ്ങളില്‍ തന്നെ ഇക്കാര്യത്തില്‍ ചിത്രങ്ങള്‍ കൂടുതല്‍ വ്യക്തമാകും.

Recent News

Advertisement
WhiteswanTV Footer