Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: 2026 assembly election

സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് അക്രമം; കണ്ടാലറിയുന്ന 200 പേര്‍ക്കെതിരെ കേസ്

പാലക്കാട്‌: സിപിഎം പാലക്കാട്‌ ജില്ലാ കമ്മിറ്റി ഓഫീസ്‌ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 200 പേർക്കെതിരെ കേസ്‌. എൽഡിഎഫ്‌, യുഡിഎഫ്‌ പ്രവർത്തകർ ഉൾപ്പെടെയാണ്‌ പാലക്കാട്‌ ട‍ൗൺ നോർത്ത്‌ പൊലീസ്‌ സ്വമേധയ കേസെടുത്തത്‌. രമേഷ്‌ പിഷാരടിയുടെ തെരഞ്ഞെടുപ്പ്‌ വിജയാഹ്ലാദ പ്രകടനത്തിനിടെയാണ്‌ യുഡിഎഫ്‌ പ്രവർത്തകർ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ അക്രമം അഴിച്ചുവിട്ടത്‌. വോട്ടെണ്ണൽ ദിനമായ തിങ്കൾ വൈകിട്ട്‌ 6.30നായിരുന്നു അക്രമം. വിക്‌ടോറിയ കോളേജിന്‌ സമീപത്തുനിന്ന്‌ തുടങ്ങിയ പ്രകടനം സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിനു മുന്നിലെത്തിയപ്പോൾ അക്രമാസക്തമായി. പിന്നാലെ […]
Read more

43 MLAമാരുടെ പിന്തുണ, ഡല്‍ഹിയില്‍ വന്‍ സ്വീകരണം; കെസി വേണുഗോപാല്‍ തന്നെ മുഖ്യമന്ത്രി?

കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള തിരക്കിട്ട ചര്‍ച്ചകളാണ് നാടെങ്ങും നടക്കുന്നത്. എന്നാല്‍ നിര്‍ണായക നീക്കങ്ങള്‍ നടക്കുന്നത് ഇവിടെയല്ല, അങ്ങ് ഡല്‍ഹിയിലാണ്. എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഇന്ന് ചേരുന്ന നിര്‍ണ്ണായക യോഗം കേരളത്തിന്റെ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണ്ണായകമാകും. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്ന യോഗത്തില്‍ കെ.സി. വേണുഗോപാലും പങ്കെടുക്കുന്നുണ്ട്. ആദ്യ ഘട്ടത്തിലും പിന്നീട് വന്‍ വിജയം നേടിയപ്പോഴും മുന്നിലുണ്ടായിരുന്ന വിഡി സതീശന്റെ പേര് പതിയെ വീണ്ടും മായുന്നുവെന്നാണ് വരുന്ന സൂചനകള്‍. തന്റെ സീനിയോരിറ്റി […]
Read more

ഞങ്ങളെ സംഘികളായി ചിത്രീകരിച്ചു; കാരണം പറഞ്ഞ് സാബു ജേക്കബ്

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം ഉണ്ടായിട്ടില്ലെന്നും എല്‍ഡിഎഫ് വിരുദ്ധ തരംഗമാണ് സംഭവിച്ചതെന്നും ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ്. പിണറായി വിജയന്റെ അഹങ്കാരത്തിന് എതിരായ ജനവിധിയാണ് ഉണ്ടായത്. കേരളത്തില്‍ ഇടതുപക്ഷം പൂര്‍ണമായി ഇല്ലാതാകുമെന്നും സാബു ജേക്കബ് പറഞ്ഞു. ഇത്തവണ എന്‍ഡിഎക്കൊപ്പം മത്സരിച്ച ട്വന്റി20 തകര്‍ന്ന് തരിപ്പണമായിരുന്നു. ഇനി മുതല്‍ കേരളത്തില്‍ എന്‍ഡിഎ, യുഡിഎഫ് എന്നിങ്ങനെ രണ്ട് മുന്നണികളേ ഉണ്ടാകൂ. എന്‍ഡിഎയ്ക്ക് കേരളത്തില്‍ അധികാരത്തില്‍ വരാന്‍ സാധിക്കും. എന്‍ഡിഎയ്ക്ക് മാത്രമേ കേരളത്തെ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. കൊടുങ്കാറ്റില്‍ […]
Read more

എട്ടുനിലയില്‍ പൊട്ടി ട്വന്റി20 സ്ഥാനാര്‍ത്ഥികള്‍; സ്വന്തം തട്ടകത്തിലും കാലിടറി

തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ തകര്‍ന്ന് തരിപ്പണമായി ട്വന്റി20. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കുന്നത്തു നാട്ടില്‍ പോലും ട്വന്റി20 പാര്‍ട്ടിക്ക് ശക്തമായ ചലനം ഉണ്ടാക്കാനായില്ല. ട്വന്റി 20 പാര്‍ട്ടിയുടെ സഹായത്തോടെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സാന്നിധ്യം ഉറപ്പിക്കാമെന്ന ബിജെപിയുടെ രാഷ്ട്രീയമോഹങ്ങള്‍ക്ക് കൂടിയാണ് തിരിച്ചടിയേറ്റത്. പാര്‍ട്ടി ലേബലില്‍ മത്സരിച്ച സിനിമാ താരങ്ങളടക്കം എട്ടുനിലയില്‍ പൊട്ടുകയായിരുന്നു. ഇത്തവണ 19 സീറ്റുകളിലാണ് ട്വന്റി20 മത്സരിച്ചത്. കുന്നത്തുനാട്ടില്‍ ട്വന്റി 20 പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ ബാബു ദിവാകരന്‍ 39958 വോട്ടുകളാണ് നേടിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് […]
Read more

ഒല്ലൂര്‍ മണ്ഡലവും സംസ്ഥാന ഭരണവും; 44 വര്‍ഷത്തെ ആ ചരിത്രം അവസാനിച്ചു

കൊച്ചി: കഴിഞ്ഞ 44 വര്‍ഷത്തെ ചരിത്രത്തിന് അവസാനം കുറിച്ച് ഒല്ലൂര്‍ മണ്ഡലവും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലവും. ഒല്ലൂര്‍ മണ്ഡലം ആര്‍ക്കൊപ്പമോ, കേരളവും അവര്‍ക്കൊപ്പം എന്ന രാഷ്ട്രീയ ചരിത്രത്തിനാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് അവസാനം കുറിച്ചത്. 1982 മുതല്‍ കേരളത്തില്‍ ഭരണ മുന്നണിയെ മാത്രം വിജയിപ്പിച്ച ചരിത്രമാണ് ഒല്ലൂരിനുണ്ടായിരുന്നത്. എന്നാല്‍ കേരളം ഇത്തവണ യുഡിഎഫിനു കൈകൊടുക്കുമ്പോള്‍ ചരിത്രം തിരുത്തിക്കുറിച്ച് ഒല്ലൂര്‍ മൂന്നാം തവണയും ഇടതുമുന്നണിക്കൊപ്പമാണ്. യുഡിഎഫിന്റെ ഷാജി ജെ കോടങ്കണ്ടത്തിനെ പിന്നിലാക്കി സിപിഐയുടെ കെ രാജനാണ് ജയമുറപ്പിച്ചത്. കേരളത്തില്‍ 1982ലെ […]
Read more

മുഖ്യമന്ത്രി തീരുമാനം മെയ് 10ന്, കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലേക്ക് പറക്കും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണം ഉറപ്പിച്ചതോടെ ആരെയാണ് മുഖ്യമന്ത്രിയാക്കേണ്ടത് എന്നതിനെ സംബന്ധിച്ച് വീണ്ടും ചര്‍ച്ചയാകുന്നു. വിഷയത്തില്‍ മെയ് 10ന് തീരുമാനമെടുക്കും. ഇതിനായി ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുന്നതിനായി കോണ്‍ഗ്രസ് നേതാക്കള്‍ മെയ് ഏഴിന് ഡല്‍ഹിക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവിലെ വോട്ടെണ്ണല്‍ നില അനുസരിച്ച് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഏറ്റവും കൂടുതല്‍ പരിഗണിക്കുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പേരാണ്. സതീശന്റെ നേതൃത്വത്തിലാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. യുഡിഎഫിന് വലിയ വിജയം നേടി കൊടുക്കുന്നതില്‍ നിര്‍ണായ പങ്ക് […]
Read more

പായസം, ലഡു, ബിരിയാണി, കൂറ്റന്‍ പന്തല്‍… വിജയം ഉറപ്പിച്ച് തന്നെ കോണ്‍ഗ്രസ്

തിരുവനന്തപുരം: കേരളം ആർക്കാണ് വിധിയെഴുതിയതെന്നറിയാനുള്ള ആകാംഷയിലാണ് ജനങ്ങൾ. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിൽ. ഭരണത്തുടർച്ച ഉണ്ടാകുമെന്ന് എൽഡിഎഫും ഭരണമാറ്റം ഉറപ്പാണെന്ന് യുഡിഎഫും അവകാശപ്പെടുമ്പോൾ, ഇത്തവണ വലിയ മുന്നേറ്റം ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് എൻഡിഎ ക്യാമ്പ്. കൂട്ടത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുന്ന യുഡിഎഫ് ക്യാമ്പിൽ‌ നടക്കുന്ന വലിയ ഒരുക്കങ്ങളാണ് ശ്രദ്ധേയം. തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ പന്തൽ ഉയരുകയും പായസം വെക്കാനുള്ള ചെമ്പുകളും ലഡുവും ഓർഡർ ചെയ്യുകയും ചെയ്തിട്ടുണ്ട്. […]
Read more

ജനം ആഗ്രഹിക്കുന്നത് പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രിയാകാന്‍; എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ഇടതുപക്ഷം തന്നെ മൂന്നാം തവണയും ഭരണത്തില്‍ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഒരു ടെന്‍ഷനും ഇല്ലെന്നും ഇടതുമുന്നണിക്ക് വിജയം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാം ടേമിലേക്കുള്ള അധികാര പ്രവേശനത്തിന്റെ പ്രഖ്യാപനമാണ് നാളെ നടക്കുകയെന്നും കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് പിണറായി മുഖ്യമന്ത്രി ആകണം എന്നാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ‘കോണ്‍ഗ്രസില്‍ ഒരു കോടി തര്‍ക്കങ്ങള്‍ ഉണ്ട്. കേരളത്തിലെ ജനങ്ങള്‍ അത്താണിയായി കാണുന്നത് ഇടതുപക്ഷ മുന്നണി സര്‍ക്കാരിനെയാണ്. എല്‍ഡിഎഫ് മാറിയാല്‍ പെന്‍ഷന്‍ അടക്കമുള്ള […]
Read more

ഇനി മണിക്കൂറുകള്‍ മാത്രം; നെഞ്ചിടിപ്പോടെ മുന്നണികള്‍, ജനവിധി കാത്ത് രാഷ്ട്രീയ കേരളം

തിരുവനന്തപുരം: കണക്കുകൂട്ടലുകളുടേയും വിലയിരുത്തലുകളുടേയും ഉദ്വേഗത്തിന്റേയും കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കേരളം ആര് ഭരിക്കുമെന്നു നാളെ അറിയാം. നാളെ രാവിലെ 8 മണി മുതല്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കും. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. 9 മണിയോടെ ആദ്യ സൂചനകള്‍ പുറത്ത് വരും. 85നു മുകളില്‍ സീറ്റുകള്‍ നേടി അധികാരത്തില്‍ എത്തുമെന്നു യുഡിഎഫ് ഉറപ്പിക്കുന്നു. എക്‌സിറ്റ് പോളുകളെ തള്ളി തുടര്‍ ഭരണം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. ചുരുങ്ങിയത് 2 സീറ്റെങ്കിലും നേടുമെന്ന പ്രതീക്ഷയാണ് എന്‍ഡിഎ […]
Read more

ആരാകും പ്രതിപക്ഷ നേതാവ്? ശൈലജയോ ബാല​ഗോപാലോ? UDF വീണാൽ പിസി വിഷ്ണുനാഥ്…

വെറും രണ്ട് രാത്രിക്കൾക്കപ്പുറം കേരളം എഴുതിയ വിധി എന്തെന്നറിയാം. എക്സിറ്റ് പോളുകളെ വിശ്വസിച്ച് യുഡിഎഫ് ആവേശത്തിൽ ആറാടുമ്പോൾ എക്സാറ്റ് പോളിലാണ് ഇടതു ക്യാമ്പ് പ്രതീക്ഷയർപ്പിക്കുന്നത്. വോട്ട് പെട്ടിയിൽ വീണ അന്ന് രാത്രി തുടങ്ങിയതാണ് കോൺ​ഗ്രസിനകത്തെ മുഖ്യമന്ത്രി യുദ്ധം. എന്നാൽ അത്രയേറെ ചർച്ച ചെയ്യപ്പെടാത്ത, അല്ലെങ്കിൽ മുഖ്യമന്ത്രി പോരിൽ മുങ്ങിപ്പോയ, അത്രത്തോളം തന്നെ പ്രാധാന്യമർഹിക്കുന്ന പ്രതിപക്ഷ നേതൃസ്ഥാനത്തെ പറ്റിയും അങ്ങിങ്ങ് ചർച്ചകൾ വരുന്നുണ്ട്. ഇരു മുന്നണികളിൽ ആര് ജയിച്ചാലും തോറ്റാലും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരാൻ സാധ്യതയുള്ള പേരുകൾ ഏതൊക്കെയെന്ന് […]
Read more
Advertisement
WhiteswanTV Footer