Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: 2026 assembly election

സതീശനെ പിന്തുണച്ചത് അനുചിതം; ശിഹാബ് തങ്ങള്‍ക്കെതിരെ കോണ്‍ഗ്രസില്‍ അതൃപ്തി

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണച്ച മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിലപാടില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി. മുഖ്യമന്ത്രിപ്പോരില്‍ പാര്‍ട്ടി പ്രതിരോധത്തിലായി ഇരിക്കുന്ന സമയത്തുള്ള ശിഹാബ് തങ്ങളുടെ പ്രസ്താവന അനുചിതമായെന്ന വിമര്‍ശനമാണ് പ്രവര്‍ത്തകര്‍ക്കുള്ളത്. വിഷയത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു മുസ്ലീം ലീഗ് നേതാവ് പരസ്യപ്രതികരണം നടത്തിയത്. കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കുമ്പോള്‍ പരസ്യമായ അഭിപ്രായം പറയുന്നത് പതിവില്ല. മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഘടകക്ഷികള്‍ പരസ്യ അഭിപ്രായ പ്രകടനം നടത്തേണ്ടതില്ലെന്നുമാണ് […]
Read more

കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍, നിലപാടുകളുടെ രാജകുമാരന്‍; വിഡി സതീശന് വേണ്ടി വീണ്ടും ഫ്‌ളക്‌സ്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ശമനമില്ലാതെ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോര്. പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വിഡി സതീശനുവേണ്ടി വീണ്ടും ഫ്ലെക്സ് പ്രത്യക്ഷപ്പെട്ടു. കോഴിക്കോട് ഡിസിസി ഓഫീസിന് സമീപത്താണ് ഫ്ലെക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പു വാങ്ങുന്നത് ക്യാപ്റ്റന്‍, സെലക്ടറും പരിശീലകനും കപ്പ് വാങ്ങുന്നത് എതിര്‍പ്പിനിടയാക്കുമെന്നാണ് പ്രധാന വാചകം. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് ബോര്‍ഡുകള്‍ നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ‘നിലപാടുകളുടെ രാജകുമാരന്‍ മതേതര കേരളത്തിന്റെ […]
Read more

മൂന്നാം തവണയും എല്‍ഡിഎഫ് തന്നെ അധികാരത്തില്‍ വരും; പ്രവചിച്ച് എന്‍എസ് മാധവന്‍

തിരുവനന്തപുരം: കേരളത്തില്‍ മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നും ലഭിക്കുന്ന സീറ്റുകളുടെ എണ്ണവും പ്രവചിച്ച് എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ എന്‍ എസ് മാധവന്‍. 75 സീറ്റുകള്‍ നേടി എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രവചനം. 65 സീറ്റുകള്‍ യുഡിഎഫ് നേടിയേക്കുമെന്നും 3 സീറ്റുകള്‍ വരെ വ്യത്യാസം വന്നേക്കാമെന്നും എന്‍ എസ് മാധവന്‍ പ്രവചിക്കുന്നു. 2021ല്‍ 80 സീറ്റുകളുമായി എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് അദ്ദേഹം പ്രവചിച്ചിരുന്നു. മലപ്പുറവും എറണാകുളവും യുഡിഎഫ് കോട്ടകളായി തുടരുമെങ്കിലും കണ്ണൂര്‍, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ […]
Read more

അഴീക്കോട് പിടിക്കും, കൂത്തുപറമ്പിൽ വീഴും, തവനൂരിൽ കടുപ്പം; അധികാരമുറപ്പിച്ച് ലീ​ഗ്

യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചകൾ വിഡി സതീശനിൽ നിന്ന് തുടങ്ങി രമേശ് ചെന്നിത്തലയിലൂടെ സഞ്ച​രിച്ച് കെസി വേണു​ഗോപാലും കടന്ന് ഇപ്പോൾ പികെ കുഞ്ഞാലിക്കുട്ടിയിൽ വരെ എത്തിനിൽക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത്. നേതാക്കളും സുന്നി മഹല്ല് ഫെഡറേഷൻ പോലുള്ളവയും കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രിക്കസേരയിൽ കാണണമെന്ന് പറയുമ്പോൾ കാര്യമായി അത് തിരുത്താത്ത ലീ​ഗ് ഉള്ളിന്റെയുള്ളിലെങ്കിലും അങ്ങനെ ആ​ഗ്രഹിക്കുന്നുമുണ്ടാകും. ആ അവകാശവാദത്തിന് ലീ​ഗിനെ പ്രാപ്തരാക്കുന്നത് മലബാർ മേഖലയിലുള്ള തങ്ങളുടെ അധിശത്വം തന്നെയാണെന്ന് ഉറപ്പിച്ച് പറയാം. പ്രത്യേകിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ലീ​ഗ് ഇല്ലെങ്കിൽ യുഡിഎഫ് […]
Read more

അടുത്ത മുഖ്യമന്ത്രി കുഞ്ഞാലിക്കുട്ടി ആവട്ടെയെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍

മലപ്പുറം: മുഖ്യമന്ത്രി ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്. കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ആവട്ടെയെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍(എസ്എംഎഫ്) നേതാവ് അസ്ലം മഷ്ഹൂര്‍ തങ്ങള്‍. ചെമ്മാട് ദാറുല്‍ ഹുദയില്‍ നടന്ന എസ്എംഎഫ് ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന വേദിയിലായിരുന്നു കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തി അദ്ദേഹത്തിന്റെ പരാമര്‍ശം. മെയ് നാലാം തിയ്യതി വോട്ടെണ്ണല്‍ കഴിയുമ്പോള്‍ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി ആയിട്ടു വരട്ടെയെന്നായിരുന്നു പരാമര്‍ശം. മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സ്വാദിഖലി തങ്ങള്‍ അടക്കം മുതിര്‍ന്ന മുസ്ലിം ലീഗ് നേതാക്കളെല്ലാം […]
Read more

വിഡി സതീശന് വേണ്ടിയുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ഹൈക്കമാന്‍ഡിന് അതൃപ്തി; ഇടപെട്ട് ദിപാദാസ് മുന്‍ഷി

തിരുവനന്തപുരം: മുഖ്യമന്ത്രി ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അനുകൂലിച്ച് ഫ്ളക്സുകളില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി വി ഡി സതീശനുമായി ആശയവിനിമയം നടത്തി ഇക്കാര്യം അറിയിച്ചു. നിയുക്ത മുഖ്യമന്ത്രി ‘വി ഡി സതീശന് അഭിവാദ്യങ്ങള്‍’ എന്നെഴുതിയ കൂറ്റന്‍ ബോര്‍ഡുകള്‍ എറണാകുളം, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. യുഡിഎഫ് ജയിക്കും, വി ഡി സതീശന്‍ നയിക്കും […]
Read more

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനെ തീരുമാനിക്കുന്നതില്‍ നിര്‍ദേശങ്ങളുമായി മുസ്ലീം ലീഗ്

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന് മുമ്പേ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനെ പറ്റിയുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി മുസ്ലീം ലീഗ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മന്ത്രിമാര്‍ ഏകപക്ഷീയമായി സ്റ്റാഫിനെ തീരുമാനിക്കരുതെന്നും മണ്ഡലം കമ്മിറ്റികളുടെയും പോഷക സംഘടനകളുടേയും അഭിപ്രായം തേടണം, ഉപജാപക സംഘങ്ങളുടെ പിടിയിലാകാതെ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന കമ്മിറ്റിയില്‍ നിര്‍ദേശം നല്‍കി. ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലും വെള്ളിയാഴ്ച ചേര്‍ന്ന മലപ്പുറം ജില്ലാകമ്മിറ്റി യോഗത്തിലും ഉയര്‍ന്നു വന്ന നിര്‍ദേശങ്ങളാണിത്. യുഡിഎഫിനെ അധികാരത്തിലെത്തിക്കുന്നതില്‍ പോഷക സംഘടനകള്‍ക്കും അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വലിയ […]
Read more

പുസ്തകം, പോഡ്കാസ്റ്റ്, പിന്നെ കുറച്ചു പാട്ടും; മുഖ്യമന്ത്രിയാകാൻ നേതാക്കളുടെ പ്രാഞ്ചിയേട്ടൻ കളി

കാര്യങ്ങൾ വോട്ടെണ്ണലിനോട് കൂടുതൽ അടുക്കുമ്പോൾ പോർമുഖങ്ങൾക്കും പുതിയ രൂപവും ഭാവവും കൈവരുന്ന കാഴ്ച്ചയാണ് മലയാളികൾ കണ്ടുകൊണ്ടിരിക്കുന്നത്. കോൺ​ഗ്രസിലെ തമ്മിലടികളെന്നത് കേരള രാഷ്ട്രീയത്തിൽ അത്ര പുതുമയൊന്നുമില്ലാത്ത വിഷയം തന്നെയാണ്. പല കാലങ്ങളിലായി അതിന്റെ പല വേർഷനുകൾ നമ്മൾ കണ്ടിട്ടുമുണ്ട്. എന്നാൽ ഇത്തവണ സകല മാമൂലുകളും തകർത്തെറിയുന്ന സാഹചര്യമാണ് കോൺ​ഗ്രസിനകത്തുള്ളത്. ഇതുവരെ കണ്ടതൊന്നുമല്ല, കോൺ​ഗ്രസിലെ അധികാര വടംവലി മുമ്പെങ്ങുമില്ലാത്ത തരം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് പദവിക്കായുള്ള നേതാക്കളുടെ പോര് ഫേസ്ബുക്ക് പോസ്റ്റുകളിൽ നിന്നും കമന്റുകളിൽ […]
Read more

ഒരു ദിവസമെങ്കിലും ജയിലില്‍ കിടന്ന ആളായിരിക്കണം മുഖ്യമന്ത്രി; വീണ്ടും ചര്‍ച്ചകള്‍ക്ക് തിരികൊളുത്തി അജയ് തറയില്‍

തിരുവനന്തപുരം: ഒന്ന് അടങ്ങിയിരിക്കുന്ന കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമിട്ട് മുതിര്‍ന്ന നേതാവ് അജയ് തറയില്‍. എന്റെ സ്വപ്നത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി എന്ന തലക്കെട്ടോടെയാണ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് പുതിയ പോര്‍മുഖം തുറന്നിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടേയും പേര് പ്രത്യേകം പോസ്റ്റില്‍ എടുത്തു പറഞ്ഞിട്ടില്ല. പക്ഷേ ചില സൂചനകള്‍ നല്‍കുന്നതാണ്. ‘വിദ്യാര്‍ത്ഥി യുവജന പോരാട്ടങ്ങളിലൂടെ കടന്നുവന്ന നേതാവായിരിക്കണം. സമരമുഖത്ത് പൊലീസ് മര്‍ദ്ദനവും അടിച്ചമര്‍ത്തലും നേരിട്ടവനായിരിക്കണം. ഒരു ദിവസമെങ്കിലും ജയിലില്‍ കിടന്നവനും, സമരമുഖത്ത് ജല പീരങ്കിയില്‍ നിന്നും ഒരിറ്റു […]
Read more

തമിഴ്‌നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് തുടങ്ങി; കനത്ത സുരക്ഷ

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാടും പശ്ചിമബംഗാളും പോളിങ് ബൂത്തിലേക്ക് എത്തിത്തുടങ്ങി. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് പോളിങ്. തമിഴ്‌നാട്ടിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഒറ്റഘട്ടമായി പോളിങ് ഇന്ന് നടക്കും. 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാരാണുള്ളത്. ബംഗാളിലെ ആദ്യഘട്ടത്തില്‍ 152 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ് നടക്കുന്നത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, ടിവികെ പ്രസിഡന്റ് വിജയ്, […]
Read more
Advertisement
WhiteswanTV Footer