Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: 2026 assembly election

ശോഭ സുരേന്ദ്രന്‍ എത്തിയ വീടുകളിലെ സിസിടിവി പരിശോധിച്ച് പൊലീസ്

പാലക്കാട്: വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ് വോട്ടർമാർക്ക് പണം നൽകിയെന്ന ഗുരുതരമായ ആരോപണത്തിൽ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രനും പ്രവർത്തകർക്കുമെതിരെ അന്വേഷണം വിപുലീകരിച്ച് പൊലീസ്. പാലക്കാട് സൗത്ത് പൊലീസാണ് കേസിൽ സമഗ്രമായ അന്വേഷണം നടത്തുന്നത്. നിശബ്ദ പ്രചാരണ ദിവസം ശോഭാ സുരേന്ദ്രൻ സന്ദർശിച്ച വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് വരികയാണ്. കണ്ണാടി പഞ്ചായത്തിലെ പതിനാറാം വാർഡിൽ ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ പണം വിതരണം ചെയ്തെന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങൾ […]
Read more

പോളിങ് കണക്ക് പുറത്ത് വിടാത്തതില്‍ ദുരൂഹതയുണ്ട്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശിവന്‍കുട്ടിയും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാല് ദിവസമായിട്ടും കൃത്യമായ പോളിങ്‌ കണക്കുകൾ പുറത്തുവിടാത്തതിൽ ദുരൂഹതയെന്ന് മന്ത്രി വി ശിവൻകുട്ടി. ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ട്, സർവീസ് വോട്ട്, പോസ്റ്റൽ വോട്ട്, വീട്ടിലെ വോട്ട് എന്നിവയൊക്കെ ചേർത്ത അന്തിമ കണക്ക് ഉടൻ തന്നെ പുറത്തുവിടണം. വോട്ടെടുപ്പ് കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും ഈ കണക്കുകൾ കൃത്യമായി നൽകുന്നതിൽ കമീഷന്റെ മുന്നിലുള്ള തടസ്സം എന്താണെന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. നേരത്തേ പ്രതിപക്ഷ നേതാവ് വിഡി സതീശനും വിഷയത്തിൽ രം​ഗത്ത് വന്നിരുന്നു. സാങ്കേതിക […]
Read more

90ല്‍ അധികം സീറ്റുകള്‍ നേടും, BJPയും UDFഉം പണമൊഴുക്കി; എംവി ഗോവിന്ദന്‍

തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണം നേടുമെന്ന് ഉറപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തൊണ്ണൂറില്‍ കുടുതല്‍ സീറ്റുകള്‍ നേടി ഇടതുപക്ഷം അധികാരത്തിലെത്തും. 2016, 2021 ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതികരണം. വോട്ടിങ് ശതമാനത്തിന്റെ പേരില്‍ യുഡിഎഫ് ഭരണം നേടുമെന്ന പ്രചാരണം അഴിച്ചുവിടുകയാണ്. ഇതില്‍ അടിസ്ഥാനമില്ല. എസ്ഐആര്‍ വോട്ടിങ് ശതമാനത്തില്‍ നിര്‍ണായകമായിട്ടുണ്ട്. മുന്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ വോട്ടര്‍മാരുടെ എണ്ണം കുറവായിരുന്നു. എസ്ഐആറിന് ശേഷം വോട്ടര്‍മാരുടെ […]
Read more

LDFന് ഭരണ തുടര്‍ച്ച, 74-75 സീറ്റുകള്‍ ലഭിക്കും; സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് സംസ്ഥാന ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് വിജിലന്‍സ് ചൂണ്ടിക്കാണിക്കുന്നത്. എല്‍ഡിഎഫിന് 74-75 സീറ്റുകള്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എല്‍ഡിഎഫിന് ഉറച്ച 67 സീറ്റും യുഡിഎഫിന് ഉറച്ച 45 സീറ്റുമാണ് ഉള്ളതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിജെപിക്ക് മഞ്ചേശ്വരം, പാലക്കാട്, നേമം സീറ്റുകളില്‍ സാധ്യതയുണ്ട്. കടുത്ത മത്സരം നടക്കുന്ന 24 സീറ്റുകളില്‍ 12 എണ്ണം എല്‍ഡിഎഫിനും 10 എണ്ണം യുഡിഎഫിനും രണ്ടെണ്ണം ബിജെപിക്കും അനുകൂലമാണ്. മന്ത്രിമാര്‍ ഉള്‍പ്പെടെ കടുത്ത […]
Read more

ആറന്മുള സേഫ്, വീണാ ജോര്‍ജ് 7000 വോട്ട് ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് സിപിഎം വിലയിരുത്തല്‍

പത്തനംതിട്ട: ആറന്മുളയില്‍ വീണാ ജോര്‍ജ് സേഫാണെന്ന് സിപിഐഎം ബൂത്ത് തല അവലോകനം. ഏഴായിരം വോട്ടിന് വീണ ജയിക്കുമെന്നും ത്രികോണ പോരില്‍ കുമ്മനം രാജശേഖരന്‍ കൂടുതല്‍ യുഡിഎഫ് വോട്ടുകള്‍ പിടിക്കുമെന്നും സിപിഐഎം വിലയിരുത്തി. കഴിഞ്ഞ തവണ 19,000ലേറെ വോട്ടുകള്‍ക്കായിരുന്നു വീണാ ജോര്‍ജ് വിജയിച്ചത്. 4500 – 5000 വോട്ടിന് അടൂര്‍ നിലനിര്‍ത്തുമെന്നു സിപിഐയുടെയും കണക്ക്. കോന്നിയിലും എണ്ണായിരം വോട്ടിന് ജനീഷ് ജയിക്കും. റാന്നിയില്‍ പ്രമോദ് നാരായണനും തിരുവല്ലയില്‍ മാത്യു ടി തോമസും ജയിക്കും എന്നാണ് സിപിഐഎമ്മിന്റെ ബൂത്ത് തല […]
Read more

തിരുവനന്തപുരത്ത് വിയര്‍ക്കും, പാലായിലും കൊല്ലത്തും നേട്ടം, സിറ്റിങ് സീറ്റുകള്‍ പോകാം; വിലയിരുത്തലുമായി CPIM

തിരുവനന്തപുരം; നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ തുടര്‍ഭരണ പ്രതീക്ഷയില്‍ എല്‍ഡിഎഫ്. എന്നാല്‍ കാര്യങ്ങള്‍ വിചാരിച്ചയത്ര എളുപ്പമായിരുന്നില്ലെന്നും സിപിഎം മണ്ഡലം-ജില്ലാ കമ്മിറ്റികളുടെ പ്രാഥമിക വിലയിരുത്തല്‍. ചില സിറ്റിങ് സീറ്റുകളും ചില മന്ത്രിമാരും പരജായപ്പെട്ടേക്കാം എന്നാണ് വിലയിരുത്തല്‍. എറണാകുളത്ത് 6 സീറ്റുകള്‍ ഉറപ്പ്, പാലായില്‍ ജോസ് ക മാണി ജയിക്കും, കൊല്ലത്ത് 6-9 സീറ്റുകള്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ മുന്നേറ്റമുണ്ടാകും. തിരുവനന്തപുരത്താണ് ഏറ്റവും കടുത്ത മത്സരം നടന്നത്. ഇവിടെ സിറ്റിങ് സീറ്റുകള്‍ നഷ്ടമാകാം. ആലപ്പുഴയില്‍ ശക്തമായ മത്സരം നടന്ന അമ്പലപ്പുഴയില്‍ […]
Read more

പീരുമേടും തൃശ്ശൂരും പോകും, കെ രാജനും ചിഞ്ചുറാണിയും നേരിട്ടത് കടുത്ത മത്സരം; CPI വിലയിരുത്തല്‍

തിരുവനന്തപുരം: മന്ത്രിമാരായ കെ രാജനും ജെ ചിഞ്ചുറാണിയും കടുത്ത മത്സരം നേരിട്ടതായി സിപിഐ വിലയിരുത്തല്‍. ഉറപ്പായും വിജയിക്കുമെന്ന് കണക്കുകൂട്ടുന്ന 10 സീറ്റുകളില്‍ ഒല്ലൂരും ചടയമംഗലവുമില്ല. സിറ്റിംഗ് സീറ്റുകളായ പീരുമേട്, തൃശ്ശൂര്‍, നാദാപുരം മണ്ഡലങ്ങള്‍ കൈവിട്ടുപോകുമെന്നാണ് പ്രാഥമിക കണക്ക്. മണ്ഡലം കമ്മിറ്റികള്‍ നല്‍കിയ കണക്കുകള്‍ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റും എക്സിക്യൂട്ടീവും ചര്‍ച്ച ചെയ്യും. വിജയ സാധ്യത കുറവായ സീറ്റുകളുടെ പട്ടികയിലാണ് പട്ടാമ്പിയും അടൂരുമുള്ളത്. നെടുമങ്ങാട്, ചിറയിന്‍കീഴ്, പുനലൂര്‍, ചാത്തന്നൂര്‍, ചേര്‍ത്തല, വൈക്കം, കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍, നാട്ടിക, കാഞ്ഞങ്ങാട് […]
Read more

ഇവര്‍ തീരുമാനിക്കും ആര് ഭരിക്കണമെന്ന്; ഇതാണ് പോളിങ്ങിലെ ആ നിശബ്ദ വിപ്ലവം

കേരള ജനത വിധിയെഴുതി കഴിഞ്ഞിട്ട് രണ്ട് ദിവസങ്ങള്‍ കഴിയുന്നു. കൂട്ടിയും കിഴിച്ചും കണക്കുകൂട്ടലുകളുടെ ലോകത്തിരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികളെല്ലാം. തങ്ങളുടെ ഉറച്ച വോട്ടുകളെ ഓരോ പാര്‍ട്ടിക്കും മുന്നണിക്കും നല്ല ബോധ്യമുണ്ടാകും. അതുപോലെ സമുദായ വോട്ടുകൡും ഒരു മിനിമം ഉറപ്പും കാണും. എന്നാല്‍ എല്ലാ പാര്‍ട്ടികളേയും ആകെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു പ്രത്യേക വിഭാഗക്കാരുണ്ട് നമുക്ക് ചുറ്റും. ഇവര്‍ കുത്തുന്ന വോട്ടുകള്‍ ചിലപ്പോള്‍ ഭരണം തന്നെ മാറിമറിയിക്കാന്‍ കെല്‍പ്പുള്ളവയായിരിക്കും. നിര്‍ണ്ണായക സ്വാധീനമുള്ള ഇവര്‍ ആരാണ് എന്ന് നോക്കാം. ഇവരില്‍ പലരെയും […]
Read more

ഹല്‍വ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കന്നി വോട്ടര്‍

വയനാട്: വോട്ട് ചെയ്യാന്‍ വന്നപ്പോള്‍ ഹല്‍വ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് കന്നി വോട്ടര്‍. വയനാട് കാവുംമന്ദം 142-ാം ബൂത്തില്‍ വോട്ട് ചെയ്ത കന്നി വോട്ടറാണ് ഹല്‍വ ലഭിക്കാത്തതില്‍ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. വോട്ട് ചെയ്തു കഴിഞ്ഞ ഉടനെ ബൂത്തിലെ ഉദ്യോഗസ്ഥരോട് യുവാവ് ഹല്‍വ ആവശ്യപ്പെട്ടു. എന്നാല്‍ ഹല്‍വ ഇവിടെ ഇല്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. തുടര്‍ന്ന് വെബ്‌സൈറ്റില്‍ കയറി തെരഞ്ഞെടുപ്പ് കമ്മിഷന്റെ തിരുവനന്തപുരം ഓഫീസ് നമ്പരില്‍ വിളിച്ച് പരാതി പറയുകയായിരുന്നു. എന്നാല്‍ തിരഞ്ഞെടുത്ത […]
Read more

നേമത്ത് ബിജെപി കോടികള്‍ ഒഴുക്കി, ഒരു വോട്ടിന് 15,000 രൂപ വരെ; വി ശിവന്‍കുട്ടി

തിരുവനന്തപുരം: വിജയിക്കാൻ ബിജെപി നേമത്ത് പണവും മദ്യവും ഒഴുക്കിയെന്ന് മന്ത്രി വി ശിവൻകുട്ടി. ഒരു വോട്ടിന് 15,000 രൂപ വരെ ഗൂഗിൾ പേ വഴി വോട്ടർമാർക്ക് ബിജെപി നൽകിയെന്നും സംഘടനകളെ വരെ വിലയ്ക്കെടുത്താണ് ബിജെപി വോട്ട് പിടിച്ചതെന്നും ശിവൻകുട്ടി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെയും മന്ത്രി രൂക്ഷമായ പരിഹാസം ഉയർത്തി. രാജീവ് ചന്ദ്രശേഖറിനോട് മത്സരിക്കാൻ പറ്റിയ ഏക സ്ഥാനാർത്ഥി അദാനി മാത്രമാണ് എന്നായിരുന്നു മന്ത്രിയുടെ പരാമർശം. നേമത്തെ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix