പത്തനംതിട്ട: ആറന്മുളയില്‍ വീണാ ജോര്‍ജ് സേഫാണെന്ന് സിപിഐഎം ബൂത്ത് തല അവലോകനം. ഏഴായിരം വോട്ടിന് വീണ ജയിക്കുമെന്നും ത്രികോണ പോരില്‍ കുമ്മനം രാജശേഖരന്‍ കൂടുതല്‍ യുഡിഎഫ് വോട്ടുകള്‍ പിടിക്കുമെന്നും സിപിഐഎം വിലയിരുത്തി. കഴിഞ്ഞ തവണ 19,000ലേറെ വോട്ടുകള്‍ക്കായിരുന്നു വീണാ ജോര്‍ജ് വിജയിച്ചത്.
4500 – 5000 വോട്ടിന് അടൂര്‍ നിലനിര്‍ത്തുമെന്നു സിപിഐയുടെയും കണക്ക്. കോന്നിയിലും എണ്ണായിരം വോട്ടിന് ജനീഷ് ജയിക്കും. റാന്നിയില്‍ പ്രമോദ് നാരായണനും തിരുവല്ലയില്‍ മാത്യു ടി തോമസും ജയിക്കും എന്നാണ് സിപിഐഎമ്മിന്റെ ബൂത്ത് തല അവലോകന റിപ്പോര്‍ട്ട്.




