Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എപ്പോഴും സാനിറ്റൈസര്‍ ഉപയോഗം? അമിത വൃത്തിയാണോ? വൃത്തി കൂടിയാലും പ്രശ്‌നമാണ്!

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

100% അണുവിമുക്തമായ സാഹചര്യമാണ് ആരോഗ്യത്തിന് നല്ലതെന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണോ നിങ്ങള്‍? എന്നാല്‍ പഠനങ്ങള്‍ മറ്റൊന്നാണ് പറയുന്നത്. അണുബാധ തടയുന്നതിന് ശുചിത്വം പ്രധാനമാണ്. എന്നാല്‍ അമിതമായാല്‍ വൃത്തിയും ആരോഗ്യത്തെ ബാധിക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 99.9 ശതമാനം അണുവിമുക്തം എന്നത് ഒരു ശീലമായി മാറുമ്പോഴാണ് പ്രശ്‌നം.

അണുബാധ പേടിച്ച് സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് പലര്‍ക്കും ഒരു ശീലമായി മാറിയിരിക്കുകയാണ്. ഇത് രോഗങ്ങളെ തടയുകയല്ല, മറിച്ച് പ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുകയെന്ന് ഹൈജീന്‍ ഹൈപ്പോതിസിസ് പറയുന്നു.

മൊത്ത് വാഷുകളുടെ അമിത ഉപയോഗം വായിലെ നല്ല ബാക്ടീരിയകളെ നശിപ്പിക്കും

ക്ലീനിങ് സ്‌പ്രേ അമിതമായി ഉപയോഗിക്കുമ്പോള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ആവശ്യമായ നല്ല ബാക്ടീരിയകളും നശിച്ചു പോകുന്നു. പ്രകൃതിയിലെ വിവിധ സൂക്ഷ്മാണുക്കളുമായി സമ്പര്‍ക്കമുണ്ടാകുമ്പോഴാണ് പ്രതിരോധ സംവിധാനം അവയെ തിരിച്ചറിയാനും നേരിടാനും പഠിക്കുന്നത്. അമിതമായ അണുവിമുക്ത ശീലങ്ങളിലൂടെ ഈ സമ്പര്‍ക്കം ഇല്ലാതാകുമ്പോള്‍ പ്രതിരോധ സംവിധാനം ദുര്‍ബലമാവുകയും അലര്‍ജി, ആസ്ത്മ തുടങ്ങിയ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

അമിത ശുചിത്വം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍

കുടലിന്റെ ആരോഗ്യം: ദഹനത്തിനും പ്രതിരോധശേഷിക്കും ആവശ്യമായ ‘നല്ല ബാക്ടീരിയകളെ’ അമിതമായ ക്ലീനിംഗ് സ്‌പ്രേകളും സാനിറ്റൈസറുകളും നശിപ്പിക്കുന്നു.

അലര്‍ജികള്‍: ശരീരത്തിന് പരിചയമില്ലാത്ത വസ്തുക്കളോട് പ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കുകയും ഇത് ഭക്ഷണത്തോടും പരിസ്ഥിതിയോടുമുള്ള അലര്‍ജിക്ക് കാരണമാവുകയും ചെയ്യുന്നു.

ആന്റിബയോട്ടിക് പ്രതിരോധം: ചെറിയ കാര്യങ്ങള്‍ക്ക് പോലും അമിതമായി ആന്റിബയോട്ടിക്കുകളും അണുനാശിനികളും ഉപയോഗിക്കുന്നത് ഭാവിയില്‍ മരുന്നുകള്‍ ഫലിക്കാത്ത അവസ്ഥയുണ്ടാക്കും.

മാനസികാരോഗ്യം: അണുക്കളെക്കുറിച്ചുള്ള അമിതഭീതി സ്വാഭാവിക മരണസാധ്യത പോലും വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

Tags :

Recent News

Advertisement
WhiteswanTV Footer