Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെന്ന് ആരോപണം; ജയ്പുരിൽ പൊലീസ് കമ്മീഷണർ ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജയ്പുർ: എൻഎസ്‌യുഐ ദേശീയ സെക്രട്ടറി ഋതു ബരാലയെ ഡൽഹി പൊലീസ് മർദിച്ചെന്ന പരാതിയിൽ സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിനെതിരെ രാജസ്ഥാനിൽ കോൺഗ്രസ് പ്രതിഷേധം. ജയ്പുരിലെ പൊലീസ് കമ്മീഷണർ ഓഫീസിന് മുന്നിൽ കോൺഗ്രസ് നേതാക്കൾ കുത്തിയിരുന്ന് സമരം നടത്തി. പിസിസി അധ്യക്ഷൻ ഗോവിന്ദ് സിങ് ദോതസ്ര ഉൾപ്പെടെയുള്ള നേതാക്കളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.

ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ ഡൽഹി പൊലീസ് മർദിച്ചെന്നാണ് ഋതു ബരാലയുടെ പരാതി. ഇതിലാണ് രാജസ്ഥാൻ പൊലീസിനെ സമീപിച്ചത്. എന്നാൽ, ഡൽഹി പൊലീസിനെതിരെ സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ രാജസ്ഥാൻ പൊലീസ് തയ്യാറാകുന്നില്ലെന്നാണ് കോൺഗ്രസിന്റെ ആരോപണം. പ്രതിഷേധത്തിനിടെ പിസിസി അധ്യക്ഷൻ ഗോവിന്ദ് സിങ് ദോതസ്രയുടെ കാലിന് പരിക്കേറ്റതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

അതേസമയം, ഋതു ബരാല നേരത്തേ ഡൽഹി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അതിനാൽ രാജസ്ഥാനിൽ സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാകില്ലെന്നുമാണ് ജയ്പുർ എസിപി ഡോ. അജയ് സിങ്ങിന്റെ വിശദീകരണം. ഡൽഹി പൊലീസ് പരാതി പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവം നടന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ നേരിട്ട് പരാതി നൽകാൻ കഴിയാത്ത സാഹചര്യത്തിലാണ് മറ്റൊരു സ്ഥലത്ത് സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതെന്നും എസിപി വ്യക്തമാക്കി.

എന്നാൽ, പൊലീസ് വാദം കോൺഗ്രസ് നേതാക്കൾ തള്ളി. ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ പകർപ്പ് നൽകണമെന്നും അങ്ങനെ ചെയ്താൽ സമരം അവസാനിപ്പിച്ച് മടങ്ങാമെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ നിലപാട്. സംഭവത്തിൽ ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix