Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാലക്കാട് പത്ത് മണ്ഡലങ്ങളില്‍ ജയിക്കും, NMR റസാഖ് രണ്ടാമതെത്തും; സിപിഎം റിപ്പോര്‍ട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തുമെന്നും പത്ത് മണ്ഡലങ്ങളിലും ജയം ഉറപ്പാണെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. മന്ത്രി എംബി രാജേഷും വിടി ബല്‍റാമും തമ്മില്‍ ശക്തമായ പോരാട്ടം നടന്ന തൃത്താലയില്‍ വിജയം ഉറപ്പാണെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു.

എന്നാല്‍ പാലക്കാട്, മണ്ണാര്‍ക്കാട് മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് സംശയമുണ്ട്. പാലക്കാട് പിടിക്കണമെങ്കില്‍ 15,000 വോട്ടുകള്‍ അധികമായി വേണ്ടി വരും. അത് ലഭിക്കില്ല. അതിനാല്‍ എന്‍ എം ആര്‍. റസാഖ് ഇവിടെ രണ്ടാമത് എത്തുമെന്നുമാണ് സി പി എം വിലയിരുത്തല്‍. കോങ്ങാട് മണ്ഡലത്തില്‍ ബിജെപി കോണ്‍ഗ്രസിനെയും, മലമ്പുഴയില്‍ കോണ്‍ഗ്രസ് ബി ജെ പിയെയും സഹായിക്കുന്ന രീതിയില്‍ വോട്ട് കച്ചവടം നടന്നിട്ടുണ്ടെങ്കിലും വിജയം പിടിച്ചെടുക്കാനാകുമെന്ന് തന്നെയാണ് സിപിഎം പ്രതീക്ഷിക്കുന്നത്.

Tags :

Recent News

Advertisement
WhiteswanTV Footer