Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: veena geoege

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വീണ ജോർജിന് വിമർശനം; തോൽപ്പിച്ചത് പെരുമാറ്റം

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വീണ ജോർജിനെതിരെ രൂക്ഷ വിമർശനം. ആറന്മുളയിൽ വീണ ജോർജിനെ തോൽപ്പിച്ചത് പെരുമാറ്റമാണ്, പ്രവർത്തകർ വിളിച്ചാൽ പോലും വീണ ജോർജ് ഫോൺ എടുക്കില്ലെന്നും അനാവശ്യ വിവാദങ്ങളിൽ സ്വയം തലവെച്ചുവെന്നും അംഗങ്ങൾ വിമർശിച്ചു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിലും പിണറായി വിജയനും എംവി ഗോവിന്ദനും രൂക്ഷ വിമർശനം ഉണ്ടായി. നേതാക്കളുടെ ശൈലിയാണ് തിരിച്ചടിച്ചതെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു. പേരാവൂരിൽ മത്സരിക്കേണ്ടിയിരുന്നത് പിണറായി വിജയൻ ആയിരുന്നു. എന്നാൽ, ശൈലജ ടീച്ചറെ ഈഗോയുടെ പേരിൽ കുരുതി കൊടുത്തുവെന്നും […]
Read more

വീണാ ജോര്‍ജിന് 8000 വോട്ടിന്റെ ഭൂരിപക്ഷമെന്ന് LDF, അബിന്‍ 10,000 വോട്ടുകള്‍ക്ക് ജയിക്കുമെന്ന് യുഡിഎഫും

സംസ്ഥാനത്ത് ഇത്തവണ ഏറ്റവും ശക്തമായ പോരാട്ടം നടന്ന മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട ജില്ലയിലെ ആറന്മുള. ഇവിടെ മൂന്ന് മുന്നണികളും കരുത്തുറ്റ പോരാട്ടം തന്നെ കാഴ്ച്ചവെച്ചിട്ടുണ്ടെങ്കിലും വിജയപ്രതീക്ഷ എല്‍ഡിഎഫിനും യുഡിഎഫിനുമാണ്. ബിജെപിക്കുള്ളത് അട്ടിമറി സ്വപ്‌നങ്ങള്‍ മാത്രം. പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭാമണ്ഡലങ്ങളിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പമായിരുന്നു വിജയം. ആ ആധിപത്യം ഇക്കുറി എല്‍ഡിഎഫിന് നിലനിര്‍ത്താനാവില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍. ആ ട്രെന്‍ഡില്‍ ആറന്മുളയും മാറിയേക്കുമെന്നും കരുതുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മന്ത്രി വീണാ ജോര്‍ജ് 8000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. […]
Read more

നടന്നത് ഉന്തും തള്ളും, ആയുധം ഉപയോഗിച്ചിട്ടില്ല; വീണാ ജോര്‍ജിന്റെ മൊഴി പുറത്ത്

കണ്ണൂര്‍: കെഎസ്യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ അക്രമസംഭവങ്ങളില്‍ പുതിയ വഴിത്തിരിവ്. അന്ന് നടന്ന ഉന്തിലും തള്ളിലും പെട്ടാണ് കഴുത്തിന് പരുക്കേറ്റതെന്നാണ് മന്ത്രി വീണാ ജോര്‍ജിന്റെ മൊഴി. ആയുധം ഉപയോഗിച്ച് മന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന കോണ്‍ഗ്രസ് ആരോപണം നിലനില്‍ക്കെയാണ് മന്ത്രിയുടെ മൊഴി. ആയുധം ഉപയോഗിച്ചതായി അറിയില്ലെന്ന് നേരത്തെ പൊലീസ് ഉദ്യോഗസ്ഥരും മൊഴി നല്‍കിയിരുന്നു. രണ്ട് മാസം മുമ്പ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെഎസ്യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് മന്ത്രിയുടെ കഴുത്തിന് പരുക്കേറ്റത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും […]
Read more

വേനലിലും വരും അമീബിക് മസ്തിഷ്‌കജ്വരം; ജാഗ്രത നിർദ്ദേശവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: വേനൽക്കാലത്തും അമീബിക് മസ്തിഷ്‌കജ്വരം പോലെയുള്ള രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണ ജോർജ്. ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ശുദ്ധമല്ലാത്ത വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. പൊതുസ്ഥലങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരം ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മസ്തിഷ്‌കജ്വരം ബാധിക്കുന്നവർക്ക് അമീബിക്ക് മസ്തിഷ്‌കജ്വരം കണ്ടെത്താനുള്ള പരിശോധനകൾ കൂടി നടത്താൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജുകളിലേയും മൈക്രോബയോളജി വിഭാഗത്തിൽ അമീബ […]
Read more

തൃശൂർ വെടിക്കെട്ട് സ്ഫോടനം; മന്ത്രി വീണാ ജോർജ് വിദഗ്ധ ചികിത്സയ്ക്ക് നിർദേശം നൽകി

​തൃശൂർ: ​തൃശൂർ മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലുണ്ടായ ശക്തമായ സ്‌ഫോടനത്തിൽ മൂന്ന് പേർ മരിക്കുകയും നാൽപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ തയ്യാറാക്കുന്ന സാമ്പിൾ പുരയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ എട്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് ലഭ്യമാകുന്ന വിവരം. അപകടവിവരമറിഞ്ഞ ഉടൻതന്നെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ കർശന നിർദേശം നൽകി. തൃശൂർ മെഡിക്കൽ കോളേജിൽ അടിയന്തര ചികിത്സാ ക്രമീകരണങ്ങൾ ഒരുക്കാനും കനിവ് 108 ആംബുലൻസുകൾ […]
Read more

ആറന്മുള സേഫ്, വീണാ ജോര്‍ജ് 7000 വോട്ട് ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് സിപിഎം വിലയിരുത്തല്‍

പത്തനംതിട്ട: ആറന്മുളയില്‍ വീണാ ജോര്‍ജ് സേഫാണെന്ന് സിപിഐഎം ബൂത്ത് തല അവലോകനം. ഏഴായിരം വോട്ടിന് വീണ ജയിക്കുമെന്നും ത്രികോണ പോരില്‍ കുമ്മനം രാജശേഖരന്‍ കൂടുതല്‍ യുഡിഎഫ് വോട്ടുകള്‍ പിടിക്കുമെന്നും സിപിഐഎം വിലയിരുത്തി. കഴിഞ്ഞ തവണ 19,000ലേറെ വോട്ടുകള്‍ക്കായിരുന്നു വീണാ ജോര്‍ജ് വിജയിച്ചത്. 4500 – 5000 വോട്ടിന് അടൂര്‍ നിലനിര്‍ത്തുമെന്നു സിപിഐയുടെയും കണക്ക്. കോന്നിയിലും എണ്ണായിരം വോട്ടിന് ജനീഷ് ജയിക്കും. റാന്നിയില്‍ പ്രമോദ് നാരായണനും തിരുവല്ലയില്‍ മാത്യു ടി തോമസും ജയിക്കും എന്നാണ് സിപിഐഎമ്മിന്റെ ബൂത്ത് തല […]
Read more

ആരോഗ്യ മേഖലയാകെ കുളം തോണ്ടി: വീണാ ജോർജിനെതിരെ ആഞ്ഞടിച്ച് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ ആറന്മുള എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരന്റെ രൂക്ഷ വിമർശനം. ഇതുവരെ മന്ത്രിയുടെ പോക്കറ്റ് മാത്രമാണ് വികസിച്ചതെന്നും, ആരോഗ്യ മേഖലയാകെ തകർന്നുവെന്നും അദ്ദേഹം ആരോപിച്ചു. ആറന്മുള മണ്ഡലത്തിൽ പൂർത്തിയായ ഒരു പദ്ധതി പോലും പറയാനില്ലെന്നും, ഉദ്ഘാടനങ്ങൾ മാത്രമാണ് നടക്കുന്നതെന്നും കുമ്മനം പറഞ്ഞു. ഇപ്പോൾ നടക്കുന്നത് വെറും പി.ആർ പ്രവർത്തനങ്ങളാണെന്നും അദ്ദേഹം വിമർശിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിൽ ഉണ്ടായ തീപിടുത്തവും മരണങ്ങളും സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. വെന്റിലേറ്ററും ഐസിയുവും പോലുള്ള […]
Read more

കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് അഭിമാനം; കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ 4 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി എന്‍.ക്യു.എ.എസ്. (നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്സ്) അംഗീകാരം ലഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം കെ പുരം ജനകീയ ആരോഗ്യകേന്ദ്രം 90.48 ശതമാനം, കണ്ണൂര്‍ ചരല്‍ ജനകീയ ആരോഗ്യകേന്ദ്രം 92.83 ശതമാനം, കണ്ണൂര്‍ അമ്പായത്തോട് ജനകീയ ആരോഗ്യകേന്ദ്രം 90.59 ശതമാനം എന്നീ ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് പുതുതായി അംഗീകാരം ലഭിച്ചത്. കണ്ണൂര്‍ മാട്ടൂല്‍ കുടുംബാരോഗ്യകേന്ദ്രം 96 ശതമാനത്തോടെ പുനഅംഗീകാരം നേടി. ഇതോടെ സംസ്ഥാനത്തെ ആകെ 312 ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. […]
Read more

കെഎസ് യു പ്രവർത്തകരുടേത് ആസൂത്രിത ആക്രമണമാണെന്ന് വീണാ ജോർജ്

പത്തനംതിട്ട: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു. പ്രവർത്തകർ നടത്തിയത് ആസൂത്രിതമായ ആക്രമണമാണെന്ന് ആവർത്തിച്ച് മന്ത്രി വീണാ ജോർജ്. ഇരയെ കാണുമ്പോൾ പതുങ്ങിയിരുന്ന് പുലി ആക്രമിക്കുന്നതുപോലെയാണ് അവർ എനിക്ക് നേരെ ചാടിവീണതെന്നും വീണ പറഞ്ഞു. കെ.എസ്.യു പ്രവർത്തകർ ആക്രമിക്കാനല്ലെങ്കിൽ എന്തിനാണ് പൊലീസ് വലയം ഭേതിച്ച് എത്തിയതെന്നും കരിങ്കൊടി കാണിക്കാനാണെങ്കിൽ ദൂരെനിന്ന് ചെയ്താൽ പോരേയെന്നും മന്ത്രി ചോദിച്ചു. കഴുത്തിന് പരിക്കേറ്റ് പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമിക്കുകയാണ് മന്ത്രി. ഒരുകൂട്ടമാളുകൾ തനിക്കെതിരെ ആക്രമണം നടത്തിയിട്ട്, അതിനെക്കുറിച്ച് താൻ വിശദീകരിക്കേണ്ടി വരുന്നത് എത്ര കഷ്ടമാണെന്നും […]
Read more

ആരോ​ഗ്യമന്ത്രി വിശ്രമത്തിൽ; മാർച്ച് 2 വരെ പരിപാടികളില്ല

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവെച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡോക്ടര്‍മാര്‍ കുറച്ചു ദിവസത്തേക്ക് പൂര്‍ണവിശ്രമം നിര്‍ദേശിച്ചതിനാലാണ് തീരുമാനം. നിലവില്‍ പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമത്തിലാണ് മന്ത്രി. ksu പ്രതിഷേധത്തിൽ കഴുത്തിനും കൈക്കും പരിക്കേറ്റ മന്ത്രിയെ കഴിഞ്ഞ ദിവസമാണ് പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ച്ചാർജ് ചെയ്തത്. നിലവില്‍ അടിയന്തര ശസ്ത്രക്രിയ വേണ്ട സാഹചര്യമില്ല എന്ന് കഴിഞ്ഞ ദിവസത്തെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. നാല് ദിവസത്തെ പൂര്‍ണ വിശ്രമമാണ് […]
Read more
Advertisement
WhiteswanTV Footer