പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വീണ ജോർജിനെതിരെ രൂക്ഷ വിമർശനം. ആറന്മുളയിൽ വീണ ജോർജിനെ തോൽപ്പിച്ചത് പെരുമാറ്റമാണ്, പ്രവർത്തകർ വിളിച്ചാൽ പോലും വീണ ജോർജ് ഫോൺ എടുക്കില്ലെന്നും അനാവശ്യ വിവാദങ്ങളിൽ സ്വയം തലവെച്ചുവെന്നും അംഗങ്ങൾ വിമർശിച്ചു.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിലും പിണറായി വിജയനും എംവി ഗോവിന്ദനും രൂക്ഷ വിമർശനം ഉണ്ടായി. നേതാക്കളുടെ ശൈലിയാണ് തിരിച്ചടിച്ചതെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു. പേരാവൂരിൽ മത്സരിക്കേണ്ടിയിരുന്നത് പിണറായി വിജയൻ ആയിരുന്നു. എന്നാൽ, ശൈലജ ടീച്ചറെ ഈഗോയുടെ പേരിൽ കുരുതി കൊടുത്തുവെന്നും യോഗത്തിൽ നേതാക്കൾ പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താനുള്ള നേതൃയോഗം തുടരുകയാണ്.






