കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസ് വിദ്യാർഥി ബിലാലിന്റെ മൃതദേഹം കണ്ടെത്തി. കൊതുമുക്ക് പാലത്തിന് അടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ബിലാലിനെ കാണാതായത്. കൂട്ടുകാരനൊപ്പം കളിക്കാനായി വീട്ടിൽനിന്ന് പോയതിന് പിന്നാലെയാണ് കുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ വ്യാപക തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.



