Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: veena geoege

വീണാ ജോർജ് ആശുപത്രി വിട്ടു; ഇനി തിരുവനന്തപുരത്ത്

കണ്ണൂർ: കണ്ണൂരിൽ കെഎസ്‍യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യ മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇനി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം. രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് തീരുമാനം. 4 മണിയോടെ റോഡ് മാർഗം മന്ത്രിയും സംഘവും തിരുവനന്തപുരത്തേക്ക് തിരിച്ചു. സ്വന്തം വാഹനത്തിലാണ് യാത്ര തിരിച്ചത്. രാത്രിയോടെ മന്ത്രിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. രക്തസമ്മർദ്ദം സാധാരണ നിലയിലേക്ക് വരുന്നതായും മെഡിക്കൽ ബോർഡ്‌ വിലയിരുത്തി. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്തേക്ക് മാറ്റുന്നത്. […]
Read more

ശ്രമിച്ചത് മന്ത്രിയെ വധിക്കാൻ: ദൃശ്യം പുറത്ത് വിട്ട് എംവി ജയരാജൻ

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ സന്ദർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജൻ. മന്ത്രിയെ വധിക്കാനായിരുന്നു ശ്രമമെന്ന് പറഞ്ഞ ജയരാജൻ മന്ത്രി നിന്നിരുന്നതിന്‍റെ വലതുഭാഗത്തേക്ക് കറുത്ത തുണിയുമായി ഒരാൾ വരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് ആരോപിക്കുന്നു. വീണാ ജോര്‍ജിന്‍റെ കഴുത്തിന്റെ വലതുഭാഗത്താണ് പരിക്കുള്ളത്. കഴുത്ത് അനക്കാൻ ആകുന്നില്ല. പ്രതിഷേധത്തിന് അല്ല കൊലപാതകത്തിനാണ് ശ്രമിച്ചത്. റീത്ത് വെച്ച് മന്ത്രിയെ വധിക്കാനായിരുന്നു നീക്കമെന്നും എംവി ജയരാജൻ ആരോപിച്ചു. വീണ […]
Read more

കെണിയിൽ വീഴരുത്, പ്രകോപനം വേണ്ട; അണികളോട് മുഖ്യമന്ത്രി

ആരോ​ഗ്യമന്ത്രി വീണാ ജോർജിന് KSU ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷ പ്രതികരണം നടത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയരേണ്ടതെന്നും മുഖ്യമന്ത്രി പറയുന്നു. ഈ നാട് സംഘർഷത്തിന്റെ നാടായി മാറിക്കൂടാ. ആ നിർബന്ധം പൊതുവേ എൽഡിഎഫ് പ്രവർത്തകർക്കാകെ ഉണ്ടാകണം. അതിനാൽ ഈ ഗുണ്ടകളുടെ കെണിയിൽപ്പെട്ട് അതേരീതിയിൽ പ്രകോപനങ്ങളിൽ വീഴരുതെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. അക്രമങ്ങളിലേക്ക് കടക്കരുത്. ജനങ്ങളുടെ അടുത്തേക്ക് ഈ കാര്യങ്ങൾ എത്തിക്കാൻ ജനാധിപത്യരീതിയിലുള്ള കടുത്ത പ്രതിഷേധം ഉയർന്നുവരികയും വേണം. എല്ലാവരും […]
Read more

കോൺ​ഗ്രസിന്റെ ഹീന രാഷ്ട്രീയം; പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രി വീണാ ജോർ‌ജിന് നേരെ കണ്ണൂരിൽ ഉണ്ടായ കെഎസ് യു ആക്രമണത്തിൽ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺ​ഗ്രസിന്റെ ഹീന രാഷ്ട്രീയമാണ് പുറത്തായതെന്ന് പറഞ്ഞ മുഖ്യമന്ത്രി, അവിടെ ഉണ്ടായത് പ്രതിഷേധ പ്രകടനമല്ലെന്നും ഒരു കൂട്ടം അക്രമികളുടെ വിളയാട്ടമാണെന്നും പറഞ്ഞു. കണ്ണൂർ റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്. തങ്ങളുടെ അനുയായികളെ കയറൂരി വിട്ട് നാട്ടിലെ ക്രമസമാധാനം തകർക്കാമെന്നോ കലാപം ഉണ്ടാക്കാമെന്നോ കോൺഗ്രസ് കരുതരുത്. ഇതെല്ലാം രാഷ്ട്രീയ ആഭാസമായിട്ടാണ് കാണാൻ കഴിയുക. ഇതിന്റെ ഉത്തരവാദിത്വം കോൺഗ്രസിന്റെയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix