Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വീണാ ജോര്‍ജിന് 8000 വോട്ടിന്റെ ഭൂരിപക്ഷമെന്ന് LDF, അബിന്‍ 10,000 വോട്ടുകള്‍ക്ക് ജയിക്കുമെന്ന് യുഡിഎഫും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംസ്ഥാനത്ത് ഇത്തവണ ഏറ്റവും ശക്തമായ പോരാട്ടം നടന്ന മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട ജില്ലയിലെ ആറന്മുള. ഇവിടെ മൂന്ന് മുന്നണികളും കരുത്തുറ്റ പോരാട്ടം തന്നെ കാഴ്ച്ചവെച്ചിട്ടുണ്ടെങ്കിലും വിജയപ്രതീക്ഷ എല്‍ഡിഎഫിനും യുഡിഎഫിനുമാണ്. ബിജെപിക്കുള്ളത് അട്ടിമറി സ്വപ്‌നങ്ങള്‍ മാത്രം. പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭാമണ്ഡലങ്ങളിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പമായിരുന്നു വിജയം. ആ ആധിപത്യം ഇക്കുറി എല്‍ഡിഎഫിന് നിലനിര്‍ത്താനാവില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍. ആ ട്രെന്‍ഡില്‍ ആറന്മുളയും മാറിയേക്കുമെന്നും കരുതുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മന്ത്രി വീണാ ജോര്‍ജ് 8000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ 10000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബിന്‍ വര്‍ക്കി ജയിക്കുമെന്ന് യുഡിഎഫും കണക്കുകൂട്ടുന്നു. ഇത് തന്നെയാണ് ഇവിടെ പോരാട്ടം ഇത്രയും കനത്തതാക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദത്തിലായതും പഴികേട്ടതും ഏത് വകുപ്പിനാണെന്ന് ചോദിച്ചാല്‍ ആരോഗ്യ വകുപ്പെന്ന ഒറ്റ ഉത്തരമായിരിക്കും മിക്കവര്‍ക്കും. ഇത് തന്നെയാണ് വീണാ ജോര്‍ജിന്റെ സാധ്യതകളെ പിന്നോട്ടടിപ്പിക്കുന്നത്. പോരാത്തതിന് ഒരു ഭരണവിരുദ്ധ വികാരം കൂടി ഉടലെടുത്താല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും.

ആറന്മുളയിലിത് വീണാ ജോര്‍ജിന് തുടര്‍ച്ചയായ മൂന്നാമങ്കമാണ്. 2016ല്‍ വീണാ ജോര്‍ജ് ജയിച്ചത് 7646 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. കഴിഞ്ഞ തവണ ഭൂരിപക്ഷം 19003 ആയി ഉയര്‍ത്താനും വീണാ ജോര്‍ജിനായിരുന്നു. രണ്ട് തവണയും മറികടന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഡ്വ.കെ ശിവദാസന്‍ നായരെ. 2021ല്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 46.5 ശതമാനം വീണാ ജോര്‍ജ് നേടിയിരുന്നു. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനം വോട്ട് ചെയ്തതായാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. വോട്ടെടുപ്പിന് ശേഷം നടന്ന ബൂത്ത് തല അവലോകന യോഗത്തില്‍ വീണാ ജോര്‍ജ് സേഫാണെന്ന തരത്തിലായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍. പത്തനംതിട്ട നഗരസഭയിലും കോഴഞ്ചേരി പഞ്ചായത്തിലും എല്‍ഡിഎഫിന് വോട്ട് കുറയുമെന്നാണ് നിഗമനം. ബാക്കി എല്ലാ ഇടങ്ങളിലും എല്‍ഡിഎഫിന് കൂടുതല്‍ വോട്ട് ലഭിക്കുമെന്നും വിലയിരുത്തലുണ്ട്.

അതേസമയം ഭരണവിരുദ്ധ വികാരം ആറന്മുളയില്‍ എല്‍ഡിഎഫിന് ദോഷകരമാകുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. ആരോഗ്യവകുപ്പിന് എതിരെ ഉയര്‍ന്ന പരാതികളും എല്‍ഡിഎഫിനെ പിന്നോട്ട് അടിക്കുമെന്ന് യുഡിഎഫ് കരുതുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ കൂടുതല്‍ വോട്ട് പിടിച്ചാല്‍ യുഡിഎഫിന് നേട്ടം ആകുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. വിജയസാധ്യതയില്ലെങ്കിലും വ്യക്തിപരമായ കുറച്ചധികം വോട്ടുകള്‍ കുമ്മനത്തിന് വീണേക്കാം. ഇത് വളരെ നിര്‍ണായകമാണ്. കോണ്‍ഗ്രസ് പ്രസ്റ്റീജ് മത്സരമായാണ് ആറന്മുള എടുത്തിരിക്കുന്നത്.

എന്നാല്‍ അബിന്‍ വര്‍ക്കിയുടെ സ്ഥാനാര്‍ത്തിത്വവുമായി ബന്ധപ്പെട്ട് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന പുകച്ചിലുകള്‍ പാരയാകുമോ എന്നതാണ് കോണ്‍ഗ്രസിനെ അലട്ടുന്നത്. പുറത്ത് നിന്നൊരാള്‍ മത്സരിക്കുന്നതില്‍ വലിയ എതിര്‍പ്പ് പ്രാദേശിക നേതാക്കള്‍ തുടക്കത്തില്‍ ഉന്നയിച്ചിരുന്നു. വോട്ട് ചോര്‍ച്ചയ്ക്ക് ഇത് കാരണമാകുമോ എന്നതാണ് ചോദ്യം. എങ്കില്‍ പോലും തുടക്കത്തിലെ ഈ കല്ലുകടികളെ പ്രചരണ സമയത്ത് യുഡിഎഫിന് വലിയ രീതിയില്‍ മറികടക്കാനായിരുന്നു.

അതേസമയം, 2016ല്‍ എന്‍ഡിഎക്ക് കിട്ടിയ വോട്ടിനേക്കാള്‍ കൂടുതല്‍ വോട്ട് കുമ്മനത്തിന് ലഭിക്കുമെന്നാണ് എന്‍ഡിഎയുടെ വിലയിരുത്തല്‍. 2016ല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം ടി രമേശ് നേടിയത് 37906 വോട്ടുകളാണ്. എന്നാല്‍ 2021ല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വോട്ട് 29099 ആയി കുറയുകയും ചെയ്തിരുന്നു. ആ കുറഞ്ഞ വോട്ടുകളില്‍ നല്ലൊരു പങ്കും അന്ന് ലഭിച്ചത് വീണാ ജോര്‍ജിനായിരുന്നു. അങ്ങനെ വരുമ്പോള്‍ ഇത്തവണ ഇവര്‍ ആര്‍ക്കാണ് കുത്തിയതെന്നത് വളരെ നിര്‍ണായകമാകും.

പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമാണ് ആറന്മുള. കോഴഞ്ചേരി താലൂക്കില്‍ ഉള്‍പ്പെടുന്ന പത്തനതിട്ട മുനിസിപ്പാലിറ്റി, ആറന്മുള, ചെന്നീര്‍ക്കര, ഇലന്തൂര്‍, കോഴഞ്ചേരി, കുളനട, മല്ലപ്പുഴശ്ശേരി, മെഴുവേലി, നാരങ്ങാനം, ഓമല്ലൂര്‍ എന്നീ പഞ്ചായത്തുകളും തിരുവല്ല താലൂക്കില്‍ ഉള്‍പ്പെടുന്ന ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശ്ശേരി എന്നീ പഞ്ചായത്തുകളും ചേര്‍ന്നതാണ് ആറന്മുള നിയമസഭ മണ്ഡലം.

1991 ന് ശേഷം മുപ്പത് വര്‍ഷത്തിനിടെ ഒരു മുന്നണിയ്ക്കും ജയത്തുടര്‍ച്ച നല്‍കാത്ത മണ്ഡലം ചരിത്രം വീണ ജോര്‍ജ് തിരുത്തി കുറിക്കുകയായിരുന്നു. വീണ്ടും വിജയം നേടാനാകുകയാണെങ്കില്‍ അത് ചരിത്രമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും അഞ്ച് വര്‍ഷത്തെ വികസന നേട്ടങ്ങളും ഉയര്‍ത്തിയാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. ഇടതു വോട്ടുകളും ഓര്‍ത്തഡോക്സ് വോട്ടുകളും നിലനിര്‍ത്തിയാല്‍ വീണ ജോര്‍ജിന് ജയം അനായാസമായിരിക്കും. പ്രളയ നിവാരണം, നദി സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങളുടെ ഈടുനില്‍പ്പ് എന്നിവ ഇവിടുത്തെ സ്ഥിരമായ ആശങ്കകളാണ്. ആരോഗ്യ സേവനങ്ങളും പൊതുജനാരോഗ്യ രംഗത്തെ ഇടപെടലുകളും മണ്ഡലത്തില്‍ വോട്ടാകും. എന്നാല്‍ ഇതേ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ തന്നെ പുത്രനാണ് അബിന്‍ വര്‍ക്കി എന്നത് സാമുദായിക വോട്ടുകളുടെ വിഘടനത്തിന് കാരണമായിട്ടുണ്ടാകാം.

എന്തായാലും കേവലം മണിക്കൂറുകള്‍ കാത്തിരുന്നാല്‍ മതിയാകും, മന്ത്രിമണ്ഡലം വീഴുമോ അതോ മൂന്നാം തവണയും വീണാ ജോര്‍ജ് ആറന്മുളയില്‍ നിന്ന് ഉദിച്ചുയരുമോ എന്നറിയാന്‍.

Recent News

Advertisement
WhiteswanTV Footer