തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് സംസ്ഥാന ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് വിജിലന്‍സ് ചൂണ്ടിക്കാണിക്കുന്നത്. എല്‍ഡിഎഫിന് 74-75 സീറ്റുകള്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എല്‍ഡിഎഫിന് ഉറച്ച 67 സീറ്റും യുഡിഎഫിന് ഉറച്ച 45 സീറ്റുമാണ് ഉള്ളതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിജെപിക്ക് മഞ്ചേശ്വരം, പാലക്കാട്, നേമം സീറ്റുകളില്‍ സാധ്യതയുണ്ട്. കടുത്ത മത്സരം നടക്കുന്ന 24 സീറ്റുകളില്‍ 12 എണ്ണം എല്‍ഡിഎഫിനും 10 എണ്ണം യുഡിഎഫിനും രണ്ടെണ്ണം ബിജെപിക്കും അനുകൂലമാണ്. മന്ത്രിമാര്‍ ഉള്‍പ്പെടെ കടുത്ത മത്സരം നേരിട്ടു. കണ്ണൂരില്‍ ഇടതിന് ഭൂരിപക്ഷം കുറയും. പാലക്കാട് ജില്ലയില്‍ നിന്നാണ് എല്‍ഡിഎഫിന് ഏറ്റവും കൂടുതല്‍ സീറ്റ് ലഭിക്കുക. കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ എട്ട് വീതം സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.




