തിരുവനന്തപുരം; നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ തുടര്‍ഭരണ പ്രതീക്ഷയില്‍ എല്‍ഡിഎഫ്. എന്നാല്‍ കാര്യങ്ങള്‍ വിചാരിച്ചയത്ര എളുപ്പമായിരുന്നില്ലെന്നും സിപിഎം മണ്ഡലം-ജില്ലാ കമ്മിറ്റികളുടെ പ്രാഥമിക വിലയിരുത്തല്‍. ചില സിറ്റിങ് സീറ്റുകളും ചില മന്ത്രിമാരും പരജായപ്പെട്ടേക്കാം എന്നാണ് വിലയിരുത്തല്‍.
എറണാകുളത്ത് 6 സീറ്റുകള്‍ ഉറപ്പ്, പാലായില്‍ ജോസ് ക മാണി ജയിക്കും, കൊല്ലത്ത് 6-9 സീറ്റുകള്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ മുന്നേറ്റമുണ്ടാകും. തിരുവനന്തപുരത്താണ് ഏറ്റവും കടുത്ത മത്സരം നടന്നത്. ഇവിടെ സിറ്റിങ് സീറ്റുകള്‍ നഷ്ടമാകാം. ആലപ്പുഴയില്‍ ശക്തമായ മത്സരം നടന്ന അമ്പലപ്പുഴയില്‍ വിജയ പ്രതീക്ഷയിലുണ്ടെങ്കിലും അത് നേരിയ വോട്ടിനാകുമെന്നും സിപിഎം കരുതുന്നു.
ഇടുക്കിയില്‍ പീരുമേട് നഷ്ടപ്പെടുമ്പോള്‍ ഉടുമ്പഞ്ചോലയിലും ഇടുക്കിയിലും വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് ജില്ലാ നേതൃത്വം. ദേവികുളം മണ്ഡലത്തില്‍ ഇത്തവണ അതിശക്തമായ മത്സരമാണ് നടന്നത്. മലപ്പുറം ജില്ലയിലെ പ്രാഥമിക വിലയിരുത്തലുകള്‍ അനുസരിച്ച് രണ്ട് സീറ്റുകള്‍ മാത്രമാണ് സിപിഎം പ്രതീക്ഷിക്കുന്നത്. മന്ത്രി വി. അബ്ദുറഹിമാന്‍ തിരൂരില്‍ പരാജയപ്പെട്ടേക്കുമെന്നാണ് പാര്‍ട്ടി ഇപ്പോള്‍ വിലയിരുത്തുന്നത്.
കോഴിക്കോട് എട്ടുസീറ്റുകളില്‍ വിജയം ഉറപ്പാണെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്. വടകര തിരിച്ചുപിടിക്കാനാകുമെന്നും സിപിഎം കരുതുന്നു.
കണ്ണൂരില്‍ കഴിഞ്ഞ തവണത്തേ സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സിപിഎം. എന്നാല്‍ പേരാവൂരില്‍ അട്ടിമറി വിജയം നേടാന്‍ സാധ്യതയില്ലെന്നാണ് സിപിഎം വിലയിരുത്തല്‍. കാസര്‍കോട് ജില്ലയിലെ സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളില്‍ ഇത്തവണ കടുത്ത മത്സരം നടന്നുവെന്നാണ് പാര്‍ട്ടിയുടെ പ്രാഥമിക വിലയിരുത്തല്‍.




