Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഒരു ദിവസമെങ്കിലും ജയിലില്‍ കിടന്ന ആളായിരിക്കണം മുഖ്യമന്ത്രി; വീണ്ടും ചര്‍ച്ചകള്‍ക്ക് തിരികൊളുത്തി അജയ് തറയില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഒന്ന് അടങ്ങിയിരിക്കുന്ന കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമിട്ട് മുതിര്‍ന്ന നേതാവ് അജയ് തറയില്‍. എന്റെ സ്വപ്നത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി എന്ന തലക്കെട്ടോടെയാണ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് പുതിയ പോര്‍മുഖം തുറന്നിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടേയും പേര് പ്രത്യേകം പോസ്റ്റില്‍ എടുത്തു പറഞ്ഞിട്ടില്ല. പക്ഷേ ചില സൂചനകള്‍ നല്‍കുന്നതാണ്.

‘വിദ്യാര്‍ത്ഥി യുവജന പോരാട്ടങ്ങളിലൂടെ കടന്നുവന്ന നേതാവായിരിക്കണം. സമരമുഖത്ത് പൊലീസ് മര്‍ദ്ദനവും അടിച്ചമര്‍ത്തലും നേരിട്ടവനായിരിക്കണം. ഒരു ദിവസമെങ്കിലും ജയിലില്‍ കിടന്നവനും, സമരമുഖത്ത് ജല പീരങ്കിയില്‍ നിന്നും ഒരിറ്റു വെള്ളമെങ്കിലും വസ്ത്രത്തില്‍ വീണവനും ആയിരിക്കണം’ എന്നെല്ലാം പോസ്റ്റില്‍ പറയുന്നു.

‘സോഷ്യല്‍ മീഡിയയിലെ ശബ്ദമല്ല, ജനങ്ങളുടെ ഹൃദയങ്ങളിലേക്ക് സംസാരിക്കുന്നവനും ആയിരിക്കണം. താഴെതട്ടിലെ പ്രവര്‍ത്തകരെ മാന്യമായി പരിഗണിക്കുന്നവന്‍ ആയിരിക്കണം. നിലപാടുകളില്‍ സ്ഥിരത ഉള്ളവന്‍ ആയിരിക്കണം. ഇത്തരം ഒരു കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയാണ് എന്റെ സ്വപ്നം’. അജയ് തറയില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ആരുടേയും പേരെടുത്ത് പറയുന്നില്ലെങ്കിലും പുതിയ ചര്‍ച്ചകള്‍ക്ക് വെടിമരുന്നിട്ട് കൊടുക്കുന്ന തരത്തിലുള്ളതാണ് പോസ്‌റ്റെന്ന് വ്യക്തം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix