തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പാമ്പ് കടിയേറ്റ് കുട്ടി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതർക്കെതിരെ ശക്തമായ പ്രതികരവുമായി കുട്ടിയുടെ പിതാവ്. ആശുപത്രിയിൽ എത്തിച്ചിട്ടും ഡോക്ടര്‍ ഒന്ന് തൊട്ടുപോലും നോക്കിയില്ലെന്നും, ആശുപത്രി അധികൃതര്‍ വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്നും കുട്ടിയുടെ അച്ഛന്‍ ദിലീപ്. ആശുപത്രിയിൽ എത്തിച്ചപ്പോൾ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. സൂചി കണ്ട് പേടിച്ച് നിലവിളിച്ചതിന് ശേഷമാണ് കുട്ടിക്ക് ഛര്‍ദ്ദിക്കാന്‍ വന്നതും വയ്യാതായതും. മെഡിക്കൽ കോളേജിലേക്ക് പോകുന്ന വഴിയിൽ കുട്ടി മരണപെട്ടു. കൃത്യമായ ചികിത്സ ലഭിച്ചിരിക്കുന്നങ്കില്‍ കുഞ്ഞ് രക്ഷപ്പെടുമായിരുന്നുവെന്ന് അഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കീര്‍ത്തി സൈജുവും പറഞ്ഞു. ആശുപത്രിക്കെതിരെ നിരന്തരം പരാതികൾ ഉയരുന്നുണ്ട്.




