Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: snake bite

എടവനക്കാട് പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

കൊച്ചി: എടവനക്കാട് പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. അണിയൽ മാർക്കറ്റിന് സമീപം കോഴിപ്പറമ്പിൽ വീട്ടിൽ സജീവന്റെ ഭാര്യ ബിന്ദു (50) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഭർത്താവ് ജോലി ആവശ്യത്തിനായി പുറത്തുപോയിരുന്നതിനാൽ ബിന്ദു രാത്രി അയൽവീട്ടിൽ ഉറങ്ങാനായി പോയിരുന്നു. അവിടെ എത്തിയ ശേഷം കാലിന് വേദനയുണ്ടെന്ന് അയൽവാസികളോട് പറഞ്ഞു.തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അണലിയാണ് കടിച്ചതെന്നാണ് പ്രാഥമിക നിഗമനം. മുരുക്കുംപാടം പൊതുശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
Read more

പാലക്കാട് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ നഴ്സിന് അണലിയുടെ കടിയേറ്റു

പാലക്കാട്: ചാലിശ്ശേരിയിലെ സർക്കാർ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്സിന് അണലിയുടെ കടിയേറ്റു. ചാവക്കാട് സ്വദേശിനിയായ മിസിരിയയ്ക്കാണ് പരിക്കേറ്റത്. എസ്റ്റേറ്റ് പടിയിൽ പ്രവർത്തിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം ഉണ്ടായത്. കടിയേറ്റതിനെ തുടർന്ന് മിസിരിയയെ ഉടൻ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സ തുടരുകയാണ്. പെരുമണ്ണൂർ, കൂറ്റനാട്, എസ്റ്റേറ്റ് പടി തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ദിവസേന നിരവധി രോഗികൾ ചികിത്സയ്ക്കായി എത്തുന്ന ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്.
Read more

കാഞ്ഞിരപ്പള്ളിയിൽ പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു

കോട്ടയം: പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു. പാറത്തോട് ഇടക്കുന്നം വഞ്ചിമല സ്വദേശി രാജു (62) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ രാജുവിന് പാമ്പുകടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ കുഴഞ്ഞുവീണ രാജുവിനെ നാട്ടുകാർ ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സയ്ക്കിടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Read more

ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പു കടിയേറ്റു; സംഭവം കോഴിക്കോട്

കോഴിക്കോട്: എരിഞ്ഞിപ്പാലത്ത് ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പ് കടിയേറ്റു. എരഞ്ഞിപ്പാലം സ്വദേശിയായ അനഘയ്ക്കാണ് കടിയേറ്റത്. ശനിയാഴ്ച രാവിലെ ജോലിക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ ഷൂ ധരിച്ചപ്പോൾ ഉള്ളിൽ പാമ്പ് ഉണ്ടെന്ന് യുവതി ശ്രദ്ധിച്ചു. ഉടൻ തന്നെ ഷൂ ഊരിമാറ്റിയെങ്കിലും അതിനിടെ പാമ്പ് കടിയേറ്റതായി റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന് പിന്നാലെ യുവതിയെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. യുവതിയുടെ ആരോഗ്യനില ആശുപത്രി അധികൃതർ നിരീക്ഷിച്ചുവരികയാണ്.
Read more

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

എറണാകുളം: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. ആലപ്പുഴ അരുര്‍ സ്വദേശിയായ നിയ(13) ആണ് മരിച്ചത്. ഈ മാസം ആറിനാണ് സംഭവം. കുട്ടി ഡാൻസ് പ്രാക്ടീസിന് പോകുമ്പോഴാണ് പാമ്പ് കടിച്ചത്. കുട്ടി ആദ്യം ഉറുമ്പ് കടിച്ചതായെന്ന് തെറ്റിദ്ധരിച്ചിരുന്നു. ഒരു മണിക്കൂറിനുള്ളിൽ കുട്ടി കുഴഞ്ഞുവീണു. കഴിഞ്ഞ 24 ദിവസമായി എറണാകുളം ലേക്ക്‌ഷോർ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. ഇന്ന് രാവിലെ 7.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. അരൂർ സെന്റ് അഗസ്റ്റിൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ നിയ, സ്കൂൾ തുറക്കാനായി കാത്തിരിക്കവെയാണ് […]
Read more

നെന്മാറയിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന 13കാരി മരിച്ചു

പാലക്കാട്: നെന്മാറയിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന 13 വയസ്സുകാരി മരിച്ചു. നെന്മാറ ചക്കാത്തറ സ്വദേശികളായ രാമൻ- അംബിക ദമ്പതികളുടെ മകൾ രാജേശ്വരിയാണ് ഞായറാഴ്ച രാവിലെ മരണപ്പെട്ടത്. മെയ് 14-ന് ഉച്ചയോടെയാണ് സംഭവം. വീട്ടിൽ തനിച്ചിരിക്കുമ്പോൾ രാജേശ്വരിയെ മൂർഖൻ പാമ്പ് കടിക്കുകയായിരുന്നു. വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പിതൃസഹോദരനും ഭാര്യയുമാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. വായിൽ നുരയും പതയും വന്ന നിലയിലായിരുന്നു കുട്ടി. ഉടൻ തന്നെ രാജേശ്വരിയെ നെന്മാറ സർക്കാർ ആശുപത്രിയിലും തുടർന്ന് ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ […]
Read more

പാമ്പുകടിയേറ്റ യുവതിക്ക് ചികിത്സ നൽകാതെ മോശമായി പെരുമാറിയെന്ന് പരാതി

മലപ്പുറം: എടപ്പാൾ സ്വദേശിനിയായ യുവതി അടിയന്തര ചികിത്സ തേടി എത്തിയപ്പോൾ ഡോക്ടർ മോശമായി പെരുമാറിയെന്നും ചികിത്സ നൽകാൻ തയ്യാറായില്ലെന്നും പരാതി. പൊന്നാനി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് യുവതി ഷഹല ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ മാസം പാമ്പുകടിയേറ്റ ഷഹല മലങ്കര ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷവും രക്തം ഛർദ്ദിക്കുന്ന പ്രശ്നം തുടരുകയായിരുന്നു. തുടർന്ന് എടപ്പാൾ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയപ്പോൾ, കൂടുതൽ പരിശോധനയ്ക്കായി പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് പോകാൻ നിർദേശം ലഭിച്ചു. ഇതനുസരിച്ച് പൊന്നാനി […]
Read more

കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

കൊല്ലം: പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞ വയോധികൻ മരിച്ചു. കൊല്ലം മൺറോതുരുത്ത് സ്വദേശി രാജേന്ദ്രൻ (64) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് അരിനല്ലൂരിലെ മകളുടെ വീടിന് മുന്നിൽ വെച്ച് അണലിയുടെ കടിയേറ്റത്. കാഴ്ച വൈകല്യമുള്ളയാളായിരുന്നു രാജേന്ദ്രൻ. ആദ്യം കൊല്ലത്തെ ആശുപത്രികളിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു തീവ്രപരിചരണത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.
Read more

കുഞ്ഞനുജനില്ലാതെ വീട്ടിലേക്ക് അനോഷ് മടങ്ങി

എറണാകുളം: തൃശ്ശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ സഹോദൻ അനോഷ് ആശുപത്രി വിട്ടു. കുഞ്ഞനിയനുമായി കളിച്ചുവളർന്ന വീട്ടിൽ തനിയെയാണ് അനോഷ് മടങ്ങിപോകുന്നത്. 18ന് രാത്രി സഹോദരൻ ആൽജോയ്‌ക്കൊപ്പം വീടിന്റെ ഹാളിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് അനോഷിന് പാമ്പുകടിയേറ്റത്. അനോഷിന്റെ കൈവെള്ളയിലാണ് പാമ്പുകടിയേറ്റത്. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അനോഷ്. അനോഷ് പൂർണ്ണ ആരോഗ്യവാനാണ് ന്യൂറോ സംബന്ധമായും പ്രശ്നങ്ങളും ശ്വാസ തടസ്സങ്ങളും പൂർണ്ണമായി ഭേദമായി എന്നും അനോഷിനെ ചികിൽസിച്ച ഡോക്ടർ വ്യക്തമാക്കി. ശംഖുവരയൻ പാമ്പാണ് അനോഷിനെയും സഹോദരൻ അൽജോയെയും കടിച്ചത്. […]
Read more

കാസര്‍കോട് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

കാസര്‍കോട്: കാസര്‍കോട് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. എളേരിത്തട്ടിലെ ശരത്- അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കുട്ടിക്ക്‌ പാമ്പ് കടിയേറ്റത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കളിപ്പാട്ടം കൂട്ടിയിട്ട മരങ്ങളിലീടയിലേക്ക് വീണതിനെത്തുടർന്ന് ഇതെടുക്കാൻ പോകവെയാണ് കുട്ടിക്ക് പാമ്പ് കടിയേൽക്കുന്നത്. അവശനിലയിൽ ആയിരുന്ന കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. മൂർഖനാണ് കുട്ടിയെ കടിച്ചെതെന്ന് കണ്ടെത്തിയിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിന്ന ഋതു ചന്ദ്ര ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix