എറണാകുളം: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. ആലപ്പുഴ അരുര്‍ സ്വദേശിയായ നിയ(13) ആണ് മരിച്ചത്. ഈ മാസം ആറിനാണ് സംഭവം.
കുട്ടി ഡാൻസ് പ്രാക്ടീസിന് പോകുമ്പോഴാണ് പാമ്പ് കടിച്ചത്. കുട്ടി ആദ്യം ഉറുമ്പ് കടിച്ചതായെന്ന് തെറ്റിദ്ധരിച്ചിരുന്നു. ഒരു മണിക്കൂറിനുള്ളിൽ കുട്ടി കുഴഞ്ഞുവീണു. കഴിഞ്ഞ 24 ദിവസമായി എറണാകുളം ലേക്ക്‌ഷോർ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. ഇന്ന് രാവിലെ 7.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.
അരൂർ സെന്റ് അഗസ്റ്റിൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ നിയ, സ്കൂൾ തുറക്കാനായി കാത്തിരിക്കവെയാണ് ഈ ദാരുണ സംഭവം. കുട്ടി അരൂർ റെസിഡൻസ അസോസിയേഷന്റെ പരിപാടിയുടെ ഭാഗമായ ഡാൻസ് പ്രാക്ടീസിൽ പങ്കെടുത്ത സമയത്തായിരുന്നു പാമ്പ് കടിയേറ്റത്.
കുട്ടിയെ ആദ്യം അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, രണ്ടു ദിവസത്തിനുശേഷം എറണാകുളത്തെ ലേക്ക്‌ഷോർ ആശുപത്രിയിലേക്ക് മാറ്റി. ഏത് തരം പാമ്പാണ് കടിച്ചതെന്നും വ്യക്തമായിട്ടില്ല.






