Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: snake bite

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിൻറെ കടിയേറ്റു

തൊടുപുഴ: ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിൻറെ കടിയേറ്റു. മണിയാറൻകുടി പെരിങ്കാലാ സ്വദേശിയായ മോൻസിക്കാണ് മൂർഖന്റെ കടിയേറ്റത്. തുടർച്ചയായ ആറാം തവണയാണ് മോൻസിക്ക് പാമ്പിന്റെ കടിയേൽക്കുന്നത്. മോൻസിയെ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജ്ഐസിയുവിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ്. തൃശ്ശൂരിൽ പാമ്പ് കടിയേറ്റ് മരിച്ച അൽജോയുടെ സഹോദരൻ അനോഷ് നാളെ ആശുപത്രി വിടും.
Read more

പത്തനംതിട്ടയിൽ വെൽഡിങ് തൊഴിലാളിയുടെ കൈവിരലിൽ പാമ്പ് കടിച്ചു

പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളി മുരണിയിൽ യുവാവിന് പാമ്പുകടി. മുരണി സ്വദേശിയായ രതീഷിനാണ് കടിയേറ്റത്. അണലിയാണെന്നാണ് പ്രാഥമിക നിഗമനം. ആദ്യം മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച രതീഷിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെൽഡിങ് തൊഴിലാളിയായ രതീഷ് ജോലി കഴിഞ്ഞ് വീട്ടിലെത്തി ഉപകരണങ്ങൾ മുറിക്കകത്ത് വയ്ക്കുന്നതിനിടെയാണ് അപകടം. മുറിയിലെ ഉപകരണങ്ങൾക്കിടയിൽ ഒളിച്ചിരുന്ന പാമ്പാണ് കടിച്ചതെന്നാണ് കരുതുന്നത്. കൈവിരലിലാണ് കടിയേറ്റത്. ഉടൻ കൈ കുടഞ്ഞ് പാമ്പിനെ അകറ്റി (108) ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിച്ചു. തുടർന്ന് […]
Read more

കായംകുളത്ത് പാമ്പ് കടിയേറ്റ് മരിച്ച സംഭവം; താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം

ആലപ്പുഴ: കായംകുളത്ത് 42 കാരി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ കായംകുളം താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കുടുംബം. സെലീനയ്ക്ക് ആവശ്യമായ ചികിത്സ നല്കിയില്ലെന്നാണ് പിതാവ് സമീറിന്റെ ആരോപണം. ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകാനുള്ള തയാറെടുപ്പിലാണ് കുടുംബം. കഴിഞ്ഞ വ്യാഴാഴ്‌ച വൈകുന്നേരമാണ് സെലീനയ്ക്ക് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ കായകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്‍റി വെനം നൽകുന്നതിൽ ഉൾപ്പടെ വീഴ്ച സംഭവിച്ചതായി ബന്ധുക്കൾ അന്നേ ആരോപണം ഉയർത്തിയിരുന്നു. എന്നാൽ പാമ്പ് കടിയേറ്റത്തിന്റെ […]
Read more

ആന്റി സ്‌നേക്ക് വെനം ആശുപത്രികള്‍ക്കായി അലയേണ്ട; കനിവ് 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും

തിരുവനന്തപുരം: പാമ്പുകടിയേറ്റാൽ കനിവ് 108 ആംബുലൻസ് വഴി ആന്റി സ്നേക്ക് വെനം ലഭ്യമായ ആശുപത്രികളിലേക്ക് രോഗികളെ വേഗത്തിൽ എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കനിവ് 108 ആംബുലൻസിലെ പരിശീലനം നേടിയ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാർ പ്രഥമ ശുശ്രൂഷയും തുടർന്നുള്ള നിരീക്ഷണവും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പാമ്പുകടിയേറ്റാൽ ശരിയായ സമയത്ത് ചികിത്സ ലഭിച്ചാൽ ജീവൻ രക്ഷിക്കാനാകുമെന്ന് അവർ വ്യക്തമാക്കി. ഇപ്പോൾ സംസ്ഥാനത്ത് 146 ആശുപത്രികളിൽ ആന്റി സ്നേക്ക് വെനം ലഭ്യമാണ്. സാമൂഹികാരോഗ്യ കേന്ദ്രങ്ങളും താലൂക്ക് […]
Read more

പാമ്പുകടിയേറ്റ് 8 വയസുകാരൻ മരിച്ച സംഭവം; പാമ്പിന്റെ ഉറവിടം കണ്ടെത്താനായില്ല

തൃശ്ശൂർ: കോടാലിയിൽ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീട്ടിൽ വനംവകുപ്പിന്റെ ‘സർപ്പ’ ടീം നടത്തിയ പരിശോധനകൾ അവസാനിപ്പിച്ചു. വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച് നടത്തിയ പരിശോധനയിൽ പാമ്പിന്റെ ഉറവിടം കണ്ടെത്താനായില്ല. വീടിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി പാമ്പിനെ കണ്ടതിനെ തുടർന്നാണ് പരിശോധനകൾ ശക്തമാക്കിയത്. ബാത്ത്റൂമിലെ പൈപ്പിലൂടെ പാമ്പ് കയറുന്നുവെന്ന സംശയവും ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ബാത്ത്റൂമിലെ സംശയിക്കുന്ന ഭാഗങ്ങൾ സീൽ ചെയ്യാൻ തീരുമാനിച്ചു. വീടിനും പരിസര പ്രദേശങ്ങൾക്കും വനംവകുപ്പ് തുടർ നിരീക്ഷണം തുടരുമെന്ന് അറിയിച്ചു. അതേസമയം, ആശുപത്രിയിൽ ചികിത്സയിൽ […]
Read more

സര്‍പ്പ വളണ്ടിയര്‍മാര്‍ സജ്ജം, ജനങ്ങള്‍ ജാഗ്രത പാലിക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മൂന്ന് വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ രണ്ടുപേര്‍ കുഞ്ഞുങ്ങളാണെന്നത് ആ ദുഃഖത്തിന്റെ ആഴം കൂട്ടുന്നു. ചൂട് വളരെ രൂക്ഷമായ ഈ കാലാവസ്ഥയില്‍ പാമ്പുകടി ഏല്‍ക്കാനുള്ള സാധ്യത സാധാരണയുള്ളതിനേക്കാള്‍ കൂടുതലാണ്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. കടുത്ത ചൂട് സഹിക്കാന്‍ കഴിയാതെ പാമ്പുകളും നവജാതരായ പാമ്പിന്‍ കുഞ്ഞുങ്ങളും മാളങ്ങള്‍ വിട്ട് പുറത്തിറങ്ങാന്‍ സാധ്യത കൂടുതലാണ്. വീടുകള്‍ക്ക് സമീപമുള്ള മാളങ്ങള്‍, വിള്ളലുകള്‍, പൊത്തുകള്‍, കുറ്റിക്കാടുകള്‍ എന്നിവിടങ്ങളിലേക്ക് ഇവ എളുപ്പത്തില്‍ […]
Read more

പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം; ആശുപത്രി അധികൃതർക്കെതിരെ പിതാവ്

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പാമ്പ് കടിയേറ്റ് കുട്ടി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതർക്കെതിരെ ശക്തമായ പ്രതികരവുമായി കുട്ടിയുടെ പിതാവ്. ആശുപത്രിയിൽ എത്തിച്ചിട്ടും ഡോക്ടര്‍ ഒന്ന് തൊട്ടുപോലും നോക്കിയില്ലെന്നും, ആശുപത്രി അധികൃതര്‍ വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്നും കുട്ടിയുടെ അച്ഛന്‍ ദിലീപ്. ആശുപത്രിയിൽ എത്തിച്ചപ്പോൾ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. സൂചി കണ്ട് പേടിച്ച് നിലവിളിച്ചതിന് ശേഷമാണ് കുട്ടിക്ക് ഛര്‍ദ്ദിക്കാന്‍ വന്നതും വയ്യാതായതും. മെഡിക്കൽ കോളേജിലേക്ക് പോകുന്ന വഴിയിൽ കുട്ടി മരണപെട്ടു. കൃത്യമായ ചികിത്സ ലഭിച്ചിരിക്കുന്നങ്കില്‍ കുഞ്ഞ് രക്ഷപ്പെടുമായിരുന്നുവെന്ന് അഴൂര്‍ […]
Read more

ചൂട് കൂടുമ്പോള്‍ പാമ്പുകള്‍ ഇറങ്ങുന്നു; ജാഗ്രത വേണം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

സംസ്ഥാനത്ത് ചൂട് കൂടുന്നതിനൊപ്പം മറ്റൊരു അപകടം കൂടി പുറത്ത് വരുകയാണ്. പാമ്പുകൾ മാളംവിട്ട് പുറത്തിറങ്ങുന്നത് കൂടിയിരിക്കുകയാണ്. ചൂട് തന്നെയാണ് ഇവരുടേയും പ്രശ്നം. ഒപ്പം മുട്ടകൾ വിരിഞ്ഞ് പാമ്പിൻ കുഞ്ഞുങ്ങൾ കൂട്ടമായി പുറത്ത് വരുന്ന സമയം കൂടിയാണിത്. വീടിന് പരിസരത്തെ തണുത്ത പ്രദേശങ്ങളിൽ പാമ്പുകൾ വരാൻ സാധ്യത കൂടുതലാണ്. നമ്മൾ വലിയ ശ്രദ്ധ നൽകാത്ത ഇടങ്ങളായിരിക്കും ഇത്. ഇതെല്ലാം വലിയ അപകടങ്ങൾക്ക് കാരണമാകാം. കഴിഞ്ഞ ദിവസം ഒരു കുട്ടിയുടെ ജീവൻ നഷ്ടപ്പെടുകയും ഒരാൾ ഇപ്പോഴും ജീവനോടെ പൊരുതുന്നതും സ്വന്തം […]
Read more

തൃശ്ശൂരിൽ പാമ്പ് കടിയേറ്റ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം; സഹോദരൻ്റെ നില അതീവ ​ഗുരതരം

തൃശ്ശൂർ: തൃശ്ശൂർ കോടാലിയിൽ എട്ട് വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. ആൽജോയാണ് മരിച്ചത്. സഹോദരൻ അനോജിനും പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി രണ്ട് മണിയോടെ കുട്ടികൾക്ക് അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മുൻദിവസം അവക്കാഡോ ജ്യൂസ് കുടിച്ചതിനാൽ ആദ്യം ഭക്ഷ്യവിഷബാധയാണെന്ന് കുടുംബം കരുതി. തുടർന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പാമ്പുകടിയേറ്റതാണെന്ന് വ്യക്തമായത്. രണ്ടു കുട്ടികളുടെയും ശരീരത്തിൽ പാമ്പുകടിയേറ്റ പാടുകൾ കണ്ടെത്തി. ചികിത്സയ്ക്കിടെ ആൽജോ മരിച്ചു. അനോജിന്റെ നില ഗുരുതരമാണ്. തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ പരിശോധനയിൽ […]
Read more

പാമ്പ് കടിയേറ്റ് വയോധികന് ദാരുണാന്ത്യം

തൃശ്ശൂർ: പാമ്പ് കടിയേറ്റ് വൃദ്ധന്‍ മരിച്ചു.മുരിങ്ങൂര്‍ സാന്‍ജോ നഗര്‍ അറക്കല്‍ മാത്യൂസ് (70)ആണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ വീട്ടിലെ പറമ്പില്‍ വെച്ച് പാമ്പ് കടിയേറ്റത്തിനെ തുടര്‍ന്ന് ഉടനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്ന് അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ ചികിത്സയിലിരികെ ചൊവ്വാഴ്ച മരണം സംഭവിക്കുകയായിരുന്നു. സംസ്‌ക്കാരം നടത്തി. ഭാര്യ പരേതയായ എല്‍സി, മക്കള്‍: എബി, ബിനിയ, മരുമക്കള്‍. ജോജി, ലിബിയ.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix